Tag: 300524

നെടുങ്കയം ഇക്കോടൂറിസം കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു
Local

നെടുങ്കയം ഇക്കോടൂറിസം കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു

Perinthalmanna RadioDate: 30-05-2024നിലമ്പൂർ: നെടുങ്കയം ഇക്കോടൂറിസം കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് വനം വകുപ്പ്.ക്യാമ്ബിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ നെടുങ്കയം കടവില്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നരമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറന്ന് നല്‍കിയത്.കരുളായി റേഞ്ച് ഓഫിസര്‍ മുജീബ് റഹ്‌മാനാണ് വിനോദ സഞ്ചാര കേന്ദ്രം തുറന്ന് കൊടുക്കുന്ന കാര്യം അറിയിച്ചത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍, സിസിടിവി ഉള്‍പ്പെടെ സ്ഥാപിച്ച്‌ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് വനംവകുപ്പ് നടപടി.കഴിഞ്ഞ ഫെബ്രുവരി ഒമ്ബതിനാണ് ക്യാമ്ബിനെത്തിയ രണ്ട് കുട്ടികള്‍ കരിമ്ബുഴയുടെ നെടുങ്കയം കടവില്‍ മുങ്ങി മരിച്ചത്. ഈ സംഭവത്തില്‍ അധ്യാപകര്‍ക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരേ നിലവില്‍ കേസുണ്ട്. സാധാരണ വേനല്‍കാലത്ത് കാട്ടുതീ ഭീഷണിയും പുഴ മലിനപ്പെടുന്നതും കണക്കിലെടുത്ത് നെടുങ്കയം ടൂറ...
വേനല്‍മഴ ചതിച്ചില്ല; പെയ്തത് അധിക മഴ
Local

വേനല്‍മഴ ചതിച്ചില്ല; പെയ്തത് അധിക മഴ

Perinthalmanna RadioDate: 30-05-2024മലപ്പുറം: ഗുരുതര മഴക്കുറവില്‍ നിന്ന് മഴക്കൂടുതലെന്ന സ്ഥിതിയിലേക്ക് എത്തി ജില്ല. മാർച്ച്‌ ഒന്ന് മുതല്‍ മേയ് 29 വരെ 282.4 മില്ലീമീറ്റർ മഴ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചപ്പോള്‍ ലഭിച്ചത് 381.8 മില്ലീമീറ്റർ.വേനല്‍മഴയില്‍ 35 ശതമാനത്തിന്റെ വർദ്ധനവുണ്ട്. വേനല്‍മഴ ലഭിക്കുന്ന മാർച്ച്‌ ഒന്ന് മുതല്‍ മേയ് പകുതി വരെ ജില്ലയില്‍ 54 ശതമാനമായിരുന്നു മഴക്കുറവ്. 188.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 86.2 മില്ലീമീറ്റർ മഴ. മാർച്ചില്‍ മഴയില്‍ 68 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. മേയ് 15ന് ശേഷം പല ദിവസങ്ങളിലായി ലഭിച്ച മഴയാണ് ജില്ലയിലെ മഴക്കുറവ് പരിഹരിച്ചത്. ഒരാഴ്ചയായി പെയ്ത കനത്ത മഴ അധിക മഴയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇന്നലെ ജില്ലയില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായി മഴ ലഭിച്ചിരുന്നില്ല. ജൂണ്‍ രണ്ട് വരെ യെ...
അമൃത് ഭാരത് സ്റ്റേഷൻ നവീകരണം വിലയിരുത്തി ഉന്നതോദ്യോഗസ്ഥർ
Local

അമൃത് ഭാരത് സ്റ്റേഷൻ നവീകരണം വിലയിരുത്തി ഉന്നതോദ്യോഗസ്ഥർ

Perinthalmanna RadioDate: 30-05-2024പെരിന്തൽമണ്ണ: വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നടപ്പാക്കുന്ന അമൃത ഭാരത് പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി.പാലക്കാട് ഡിവിഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരണം നടക്കുന്ന അങ്ങാടിപ്പുറം, നിലമ്പൂർ റോഡ്, ഷൊർണൂർ ജംക്‌ഷൻ, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകളിലെ വികസന പദ്ധതികളുടെ പുരോഗതി സംഘം പരിശോധിച്ചു. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപയുടെയും നിലമ്പൂർ റോഡിൽ 8.03 കോടി രൂപയുടെയും ഷൊർണൂർ ജംക്‌ഷനിൽ 20.59 കോടി രൂപയുടെയും ഒറ്റപ്പാലത്ത് 10.76 കോടി രൂപയുടെയും പ്രവൃത്തികളാണു നടക്കുന്നത്.അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാരുടെ സൗകര്യങ്ങളും വർധിപ്പിക്കുന്നതിന് അനുവദിച്ച ഫണ്ടുകൾ മികച്ച രീതിയിൽ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുകയാണു സന്ദർശന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ന...
സ്‌കൂളുകളിലെ വാഹനങ്ങളുടെ സുരക്ഷാപരിശോധന തുടങ്ങി
Local

സ്‌കൂളുകളിലെ വാഹനങ്ങളുടെ സുരക്ഷാപരിശോധന തുടങ്ങി

Perinthalmanna RadioDate: 30-05-2024പെരിന്തൽമണ്ണ: പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി താലൂക്കിൽ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധന തുടങ്ങി.പരിശോധനയ്‌ക്ക് മുന്നോടിയായി സ്‌കൂൾ വാഹന ഡ്രൈവർമാർക്ക് സുരക്ഷാ പരിശോധനാ ക്ലാസും സംഘടിപ്പിച്ചിരുന്നു.പരിശോധനയിൽ സ്‌കൂൾ വാഹനങ്ങളുടെ സ്‌പീഡ് ഗവർണർ, ജിപിഎസ് എന്നിവയുടെ പ്രവർത്തനക്ഷമതയും ഫിറ്റ്‌നസ് പരിശോധനയും നടത്തി. സ്‌കൂൾ വാഹനങ്ങൾ വിദ്യാവാഹൻ ആപ്പിൽ റജിസ്‌ട്രേഷൻ ന‌ടത്തിയെന്നതും പരിശോധനയിൽ ഉറപ്പു വരുത്തി.പെരിന്തൽമണ്ണ ബൈപാസിൽ നടന്ന പരിശോധനയിൽ ഇരുനൂറോളം വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഇന്നലെ നടത്തി. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ മുപ്പതോളം വാഹനങ്ങൾ പുനഃപരിശോധനയ്‌ക്കായി മടക്കി അയച്ചു. അപാകതകളില്ലാത്ത വാഹനങ്ങൾക്ക് ചെക്ക്‌ഡ് സ്‌റ്റിക്കർ പതിച്ചു നൽകി.പരിശോധനയ്‌ക്ക് പെരിന്തൽമണ്ണ എംവിഐ പി.ജെ.റെജി, എഎംവി...
കാലവർഷം ഇന്നെത്തും: ഞായറാഴ്ചവരെ ശക്തമായ മഴ
Local

കാലവർഷം ഇന്നെത്തും: ഞായറാഴ്ചവരെ ശക്തമായ മഴ

Perinthalmanna RadioDate: 30-05-2024സംസ്ഥാനത്ത് വ്യാഴാഴ്ച കാലവർഷം എത്തുന്നതിന് അനുകൂല സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ്. 31-ന് എത്തിച്ചേരുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂൺ അഞ്ചിനായിരുന്നു എത്തിയത്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻകാറ്റ് നിലനിൽക്കുന്നതിനാൽ ജൂൺ രണ്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.യെല്ലോ അലർട്ട്വ്യാഴാഴ്ച: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.വെള്ളിയാഴ്ച: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.........