ഓറഞ്ച്, റെഡ് അലർട്ടുള്ള ദിവസങ്ങളിൽ കൊടികുത്തിമല അടച്ചിടും
Perinthalmanna RadioDate: 30-05-2025പെരിന്തൽമണ്ണ: വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ കൊടികുത്തിമലയിൽ ഇനി മുതൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അല്ലെങ്കിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ സന്ദർശക പ്രവേശനം താത്കാലികമായി വിലക്കുന്നതിനായി വനം വകുപ്പ് തീരുമാനമെടുത്തു.കനത്ത മഴയും കാറ്റുമെത്തുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്തായാണ് ഈ തീരുമാനം. അലർട്ട് ഇല്ലാത്ത ദിവസങ്ങളിൽ പതിവ് സന്ദർശന സമയത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. സന്ദർശകർ മുൻകൂട്ടി കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.………………………………………..കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകപെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whats...