Tag: 300625

റെയിൽവെ ടിക്കറ്റ് നിരക്ക് വർധന നാളെ മുതല്‍ നിലവിൽ വരും<br>
Local

റെയിൽവെ ടിക്കറ്റ് നിരക്ക് വർധന നാളെ മുതല്‍ നിലവിൽ വരും

Perinthalmanna RadioDate: 30-06-2025രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും.എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിപ്പിക്കും. ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് 500 കിമീ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 501 കിമീ മുതൽ 1500 കിമീ വരെ 5 രൂപ ടിക്കറ്റിന് വർധിക്കും.1501 കിമീ മുതൽ 2500 കിമീ വരെ 10 രൂപ വീതം ടിക്കറ്റിൽ നിരക്ക് വർധിക്കും. 2501 മുതൽ 3000 കിമീ വരെ 15 രൂപയാണ് വർധിക്കുക. സബർബൻ ടിക്കറ്റുകൾക്കും, സീസൺ ടിക്കറ്റുകൾക്കും വർധനവ് ബാധകമല്ല....
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി<br>
Local

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി

Perinthalmanna RadioDate: 30-06-2025ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ടുവരെ നീട്ടി. സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ട് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ മൂന്നാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും.നാലാം തീയതി മുതൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഇന്ന് ഉച്ച വരെ 76 ശതമാനം കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ജൂൺ മാസത്തെ റേഷൻ വിഹിതം കൈപറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ രണ്ടിനകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളില...
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇനി ഹിന്ദി പ്രധാനം; ഒന്നാംക്ലാസ് തൊട്ട് തുടങ്ങാന്‍ ആലോചന <br>
Local

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇനി ഹിന്ദി പ്രധാനം; ഒന്നാംക്ലാസ് തൊട്ട് തുടങ്ങാന്‍ ആലോചന

Perinthalmanna RadioDate: 30-06-2025സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദി പഠനത്തിന് പ്രാമുഖ്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാര്‍ഥികള്‍ ഉയര്‍ന്ന നൈപുണി നേടാന്‍ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗരേഖ ലക്ഷ്യമിടുന്നു. ഹിന്ദി കംപ്യൂട്ടിങ് ഉള്‍പ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സ്‌കൂളുകള്‍ ആസൂത്രണം ചെയ്യണം.നിലവില്‍ അഞ്ചാം ക്ലാസില്‍ തുടങ്ങുന്ന ഹിന്ദി പഠനം, ഒന്നുമുതല്‍ തുടങ്ങും വിധം മാറ്റാനും ആലോചനയുണ്ട്.ഹിന്ദിക്കും പ്രാധാന്യം നല്‍കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി). നയപരമായി എന്‍ഇപിയെ എതിര്‍ക്കുമ്ബോഴും ത്രിഭാഷാ പരിപാടിക്കനുസരിച്ചു മുന്നോട്ടുനീങ്ങാനാണ് കേരളത്തിന്റെ തീരുമാനം. ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലത്തില്‍ ഏറ്റെടുക്കണം.ഇതിന...
അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം റോഡിൽ ഇന്റർലോക്ക് വിരിക്കൽ ആരംഭിച്ചു
Local

അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം റോഡിൽ ഇന്റർലോക്ക് വിരിക്കൽ ആരംഭിച്ചു

Perinthalmanna RadioDate: 30-06-2025പെരിന്തൽമണ്ണ:അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് സമീപം ആരംഭിച്ച റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിൽ ഇന്റർലോക്ക് കട്ട വിരിക്കുന്ന പ്രവർത്തനം ആരംഭിച്ചു.ഇന്നലെ രാവിലെ ആരംഭിച്ച പ്രാഥമിക നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്റർലോക്ക് വയ്ക്കാൻ തയ്യാറാക്കിയ ഭാഗത്തെ റോഡിന്റെ പഴയ ടാറിങ് മുഴുവൻ നീക്കം ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയത്.പ്രവർത്തികൾ അതിവേഗം തുടർന്നു കൊണ്ടിരിക്കുന്നു. ഈ ശനിയാഴ്ചയോടെ, അതായത് ജൂലൈ 5-നകം പ്രധാനഘട്ടം പൂർത്തിയാക്കാനും, ജൂലൈ 6-മുതൽ ചെറിയ വാഹനങ്ങൾക്ക് ഗതാഗതം ഭാഗികമായി അനുവദിക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------...
എഴുകണ്ണിപാലം അണ്ടർപാസിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു<br>
Local

എഴുകണ്ണിപാലം അണ്ടർപാസിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

Perinthalmanna RadioDate: 30-06-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലം അടച്ചതോടെ പെരിന്തൽമണ്ണയിലെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. പല വാഹനങ്ങളും ബദൽ വഴികളിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.ഒരാടംപാലം - വലമ്പൂർ റോഡിൽ വാഹനങ്ങൾ കൂടിയത് മൂലം ആ വഴിയിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇതിന്റെ ഫലമായി, ഇരുചക്ര വാഹനങ്ങൾക്ക് പെരിന്തൽമണ്ണയിൽ എത്താൻ എളുപ്പ മാർഗമായി എഴുകണ്ണിപാലം അണ്ടർപാസ് മാറിയിട്ടുണ്ട്. ഇന്ന് തിങ്കളാഴ്ച സ്ക്കൂളുകളും ഓഫീസുകൾക്കും എല്ലാം പ്രവൃത്തി ദിനമായതിനാൽ നിരവധി ബൈക്കുകളും സ്കൂട്ടറുകളും ഈ വഴിയിലൂടെയാണ് കടന്നു പോകുന്നത്. അതേസമയം, അണ്ടർ പാസിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലായതോടെ ഇവിടെയും ഗതാഗത കുരുക്ക് രൂക്ഷമാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറം മേൽപാലം അടച്ചതോടെ ബസുകൾക്ക് പ്രത്യേക ക്രമീകരണം
Local

അങ്ങാടിപ്പുറം മേൽപാലം അടച്ചതോടെ ബസുകൾക്ക് പ്രത്യേക ക്രമീകരണം

Perinthalmanna RadioDate: 30-06-2025പെരിന്തൽമണ്ണ : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം റെയിൽവേ മേൽപാലം ഒരാഴ്‌ചത്തേക്ക് അടച്ചതോടെ ബസുകൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മേൽപാലം പരിസരത്ത് റോഡ് തകർന്ന ഭാഗത്തു പൂട്ടുകട്ട വിരിച്ചു നവീകരണത്തിനായാണ് ഇതുവഴി ഗതാഗതം നിരോധിച്ചത്.ഇന്നലെ രാവിലെ എട്ടരയോടെയാണു പാലം അടച്ചിട്ടത്. അതിനു ശേഷം ഇതുവഴി എത്തിയ ഒട്ടേറെ വാഹനങ്ങൾ മടങ്ങേണ്ടിവന്നു. റോഡിന്റെ പ്രവൃത്തി ഇന്നലെ മുതൽ തന്നെ തുടങ്ങിയിട്ടുണ്ട്. 70 മീറ്ററോളം വരുന്ന, പാലത്തോടു ചേർന്ന ഭാഗത്താണു കട്ട പതിക്കുന്നത്.കട്ട പതിച്ച്, വശങ്ങളിൽ കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ചു ബലപ്പെടുത്തും. ഇന്നലെ സ്വകാര്യ ബസുകൾ മേൽപാലത്തിന്റെ ഇരുവശത്തുമായി സർവീസ് നടത്തി. വളാഞ്ചേരി, കോട്ടയ്ക്കൽ, മഞ്ചേരി, മലപ്പുറം ഭാഗത്തുനിന്നുള്ള ബസുകൾ അങ്ങാടിപ്പുറത്തു യാത്ര അവസാനിപ്പിച്ചു. അതേസമയം, പെരിന്തൽമണ്ണയിലെത്തി മറ്റു ഭാഗങ്ങളിലേക്...