Tag: 300725

ഒരോടംപാലം- മാനത്ത്മംഗലം ബൈപ്പാസിനെ നവകേരള സദസ്സിലെ പദ്ധതിയിലും അവഗണിച്ചു

Local

ഒരോടംപാലം- മാനത്ത്മംഗലം ബൈപ്പാസിനെ നവകേരള സദസ്സിലെ പദ്ധതിയിലും അവഗണിച്ചു

Perinthalmanna RadioDate: 30-07-2025പെരിന്തൽമണ്ണ: നഗരത്തിലെ ഏറ്റവും ഗുരുതരമായ ഗതാഗത പ്രശ്‌നങ്ങളിൽ ഒന്നായ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഒരാടംപാലം - മാനത്ത്മംഗലം ബൈപ്പാസ് പദ്ധതി നവകേരള സദസ്സിൽ ശക്തമായി നിർദേശിച്ചിരുന്നെങ്കിലും നവകേരള സദസ്സിൽ നിർദേശിച്ച പദ്ധതികൾക്കായി ജില്ലയ്ക്ക് അനുവദിച്ച ₹114 കോടിയുടെ വികസന പദ്ധതികളിൽ ഈ പദ്ധതി ഉൾപ്പെടുത്തിയില്ല. നവകേരള സദസ്സിൽ നിർദേശിച്ച പദ്ധതികൾക്കായി ജില്ലയിലെ 16 മണ്ഡലങ്ങളിലും വിവിധ പദ്ധതികൾക്കായി  114 കോടി രൂപ അനുവദിച്ചിട്ടുണ്ട്.*ഓരോ മണ്ഡലങ്ങളിലേക്ക് അനുവദിച്ച തുകയും പദ്ധതികളും*∙ കൊണ്ടോട്ടി: കാരാട് - മൂളപ്പുറം - ചണ്ണയിൽപള്ളിയാൽ റോഡ് നവീകരണം– 10 കോടി∙ ഏറനാട്: ഊർങ്ങാട്ടിരി പനമ്പിലാവ് പാലം പുനർനിർമാണം– 5 കോടി, അരീക്കോട് സ്‌റ്റേഡിയം നവീകരണം–2 കോടി∙ നിലമ്പൂർ: കെഎൻജി റോഡ് നിലമ്പൂർ നഗരത്തിൽ വീതികൂട്ടൽ– 5 കോടി∙ ...
പെരിന്തൽമണ്ണ നഗരത്തിൽ ഭീതിപരത്തി തെരുവുനായ്ക്കൾ

Local

പെരിന്തൽമണ്ണ നഗരത്തിൽ ഭീതിപരത്തി തെരുവുനായ്ക്കൾ

Perinthalmanna RadioDate: 30-07-2025പെരിന്തൽമണ്ണ:  നഗരത്തിൽ തെരുവ് നായ്‌ക്കളുടെ ശല്യം വർധിച്ചു. മാനത്തുമംഗലം ജംക്‌ഷനു സമീപം സംസ്ഥാന പാതയിൽ കൂട്ടം കൂടി നിന്ന തെരുവു നായ്‌ക്കൾ ഏറെ നേരം യാത്രക്കാർക്ക് ഭീഷണിയുയർത്തി.റോഡിലൂടെയുള്ള സുഗമമായ ഗതാഗതത്തിനും തെരുവ് നായ്‌ക്കൾ തടസ്സം സൃഷ്‌ടിച്ചു. കോടതി പരിസരം, സിവിൽ സ്‌റ്റേഷൻ പരിസരം, ഹൈസ്കൂൾ റോഡ്, ടൗൺഹാളിന് മുൻവശത്തെ റോഡ്, സബ് ട്രഷറി, ആശുപത്രിപ്പട‌ി എന്നിവിടങ്ങളിൽ തെരുവ് നായ്‌ക്കൾ യഥേഷ്‌ടം വിലസുകയാണ്.നായ്‌ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവർ കുറച്ചൊന്നുമല്ല.തെരുവ് നായ്‌ക്കളുടെ ശല്യം ഇല്ലാതാക്കാൻ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നൽകിയ പരാതികൾക്ക് നഗരസഭയുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല. നായ്‌ക്കളെ പേടിച്ച് പെരിന്തൽമണ്ണ നഗരത്തിലൂടെ സ്വതന്ത്രമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാർ.തെരുവുനായ്ക്കളുടെ ശല്യംതടയാൻ അധികൃതർ അടിയന്തര നടപടി...
കൊളത്തൂരില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

Local

കൊളത്തൂരില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

Perinthalmanna RadioDate: 30-07-2025കൊളത്തൂർ: കൊളത്തൂർ പൊരുന്നുമ്മല്‍ ഭാഗത്ത് പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ട യുവാക്കളെ പരിശോധിക്കുന്നതിനിടെ 4.840 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. മക്കരപ്പറന്പ് സ്വദേശികളായ എരഞ്ഞിത്തൊടി അബ്ദുള്‍ ബാസിത്ത് (25), നില്ലിക്കോടൻ രഞ്ജിത്ത് (26) എന്നിവരെയാണ് ഡാൻസാഫ് എസ്‌ഐ ബിബിനും സംഘവും അറസ്റ്റ് ചെയ്തത്. മക്കരപ്പറന്പ്, പൊരുന്നുമ്മല്‍ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാർട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച്‌ ലഹരിവില്‍പ്പനയും ഉപയോഗവും നടത്തുന്നതായി ജില്ലാപോലീസ് മേധാവി ആർ. വിശ്വനാഥിന് വിവരം ലഭിച്ചിരുന്നു.തുടർന്ന് കൊളത്തൂർ സ്റ്റേഷൻ പരിധികളില്‍ ഇത്തരം ക്വാർട്ടേഴ്സുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായി രണ്ടുപേരെ കണ്ട് ചോദ്യം ചെയ്തത്.കൂടുതല്‍ പരിശോധന നടത്തിയതില്‍ ലഹരിമരുന്ന് കണ്ടെ...
പ്ലസ് വൺ സ്പോട്ട് പ്രവേശനത്തിന് ജില്ലയിലുള്ളത് 1315 ഒഴിവുകൾ

Local

പ്ലസ് വൺ സ്പോട്ട് പ്രവേശനത്തിന് ജില്ലയിലുള്ളത് 1315 ഒഴിവുകൾ

Perinthalmanna RadioDate: 30-07-2025മലപ്പുറം: പ്ലസ് വണ്‍ ഏകജാലക അലോട്മെന്റ്‌റില്‍ അലോട്മെന്റ് ലഭിക്കാത്തവര്‍ക്കു സ്‌പോട്ട് പ്രവേശനത്തിന് ജില്ലയിൽ ഉള്ളത് 1,351 ഒഴിവുകള്‍. ഇവയുടെ വിവരങ്ങള്‍ ഏകജാലക വെബ് സൈറ്റില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത് മൂത്തേടം ജി.എച്ച്.എസ്.എസിലാണ്. സയന്‍സ് വിഭാഗത്തില്‍ ഇവിടെ 78 സീറ്റുകള്‍ ഒഴിവുണ്ട്. കോക്കൂര്‍ ജി.എച്ച്.എസ്.എസ് (ഹ്യൂമാനിറ്റീസ്-77), എരുമമുണ്ട നിര്‍മല എച്ച്.എസ്.എസ്( സയന്‍സ്-44), പാലപ്പെട്ടി ജി.എച്ച്.എസ്.എസ് (സയന്‍സ്-42), ആലിപ്പറമ്പ ജി.എച്ച്.എസ്.എസ് (കൊമേഴ്സ്-35) തുടങ്ങിയ പത്തോളം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വിവിധ ഗ്രൂപ്പുകളിലായി 30 ലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. മറ്റു സ്‌കൂളുകളില്‍ ഇതില്‍ താഴെയാണു ഒഴിവുകള്‍ ഭൂരിഭാഗം സ്‌കൂളുകളിലും രണ്ടോ, മുന്നോ സീറ്റകളാണ് ഒഴിവുള്ളത്.പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒഴിവ...
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്; പുനരധിവാസത്തിന് ഇനി എത്രനാള്‍?

Local

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്; പുനരധിവാസത്തിന് ഇനി എത്രനാള്‍?

Perinthalmanna RadioDate: 30-07-2025ഒരു നാടിനെ ഭൂപടത്തില്‍ നിന്നു തന്നെ മായ്ച്ച മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ബുധനാഴ്ച ഒരാണ്ട്. പോയ ഒരുവർഷവും കണ്ടത് വാക്കുകള്‍ ജലരേഖയാകുന്ന കാഴ്ച. ഉരുള്‍പൊട്ടലിനുപിന്നാലെ മലവെള്ളപ്പാച്ചില്‍പോലെവന്ന വാഗ്ദാനങ്ങള്‍ ആരുമറിയാതെ മണ്‍മറഞ്ഞു.ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനല്‍കാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടിന്റെ എണ്ണംചോദിച്ചാല്‍ ഉത്തരം വട്ടപ്പൂജ്യം.സാമ്പത്തിക സഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങള്‍. പണമില്ലാത്തതിന്റെ പേരില്‍ ഒന്നും മുടങ്ങില്ലെന്ന് ചൂരല്‍മലയുടെ ഇടറിയ മണ്ണില്‍നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍ നാടൊന്നടങ്ക...