Tag: 300824

അങ്ങാടിപ്പുറം- ഓരാടംപാലം വലിയവീട്ടില്‍ പടി ബൈപാസ് ഒരുങ്ങുന്നു
Local

അങ്ങാടിപ്പുറം- ഓരാടംപാലം വലിയവീട്ടില്‍ പടി ബൈപാസ് ഒരുങ്ങുന്നു

Perinthalmanna RadioDate: 30-08-2024അങ്ങാടിപ്പുറം: ലക്ഷങ്ങള്‍ വിലവരുന്ന ഭൂമി റോഡിനായി സൗജന്യമായി വിട്ടു നല്‍കാൻ അങ്ങാടിപ്പുറം ഓരാടംപാലം വലിയവീട്ടില്‍പടി റോഡരികിലെ നാട്ടുകാർ തയാറായത്തോടെ കാത്തിരിപ്പില്ലാതെ ഇവിടെ പുതിയ ബൈപാസ് യഥാർഥ്യമാവുകയാണ്.അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ചെറിയൊരു പരിഹാരമായി ചെരക്കാപറമ്പ് വലിയവീട്ടില്‍പടി മുതല്‍ അങ്ങാടിപ്പുറം ഓരാടംപാലം വരെയുള്ള ഒന്നേകാല്‍ കിലോമീറ്റർ വരുന്ന ഇടുങ്ങിയ റോഡാണ് വീതി കൂട്ടി വലിയ വാഹനങ്ങള്‍ക്ക് സഞ്ചാര യോഗ്യമാക്കുന്നത്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 73 ലക്ഷം രൂപയും മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 55 ലക്ഷം രൂപയും വകയിരുത്തിയാണ് നവീകരിക്കുന്നത്. ആവശ്യമായ ഭൂമി വീടുകളുടെ മതില്‍ പൊളിച്ച്‌ നാട്ടുകാർ വിട്ടുനല്‍കി. ഇതാണ് പദ്ധതിക്ക് തിളക്കം കൂട്ടിയത്.റോഡ് നവീകരണം പൂർത്തിയായാല്‍ വൈലോങ്ങരയില്‍നിന്ന് തിരിഞ്ഞ് കോട്ടക്കല്‍ റോഡിലൂ...
അങ്ങാടിപ്പുറം പഞ്ചായത്തിൽ ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം
Local

അങ്ങാടിപ്പുറം പഞ്ചായത്തിൽ ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം

Perinthalmanna RadioDate: 30-08-2024പെരിന്തൽമണ്ണ: 18 ജീവനക്കാർ ഉണ്ടായിരുന്ന അങ്ങാടിപ്പുറം പഞ്ചായത്തിൽ ഓഫിസ് നിർവഹണത്തിന് ശേഷിക്കുന്നത് 2 പേർ മാത്രം. ഒരു അസിസ്റ്റന്റ് സെക്രട്ടറിയും ഒരു പ്യൂണും.  പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെ 16 ജീവനക്കാർക്കാണ് കൂട്ടത്തോടെ സ്ഥലംമാറ്റം. പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ്, ഓവർസീയർ, 5 യുഡി ക്ലാർക്കുമാർ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ടുള്ള അന്തിമ ഉത്തരവ് ഇറങ്ങി. മറ്റ് 5 എൽഡി ക്ലാർക്കുമാരെയും ഒരു പ്യൂണിനെയും സ്ഥല മാറ്റുന്ന കരട് ലിസ്‌റ്റും ഇറങ്ങി. അതേസമയം ഈ തസ്‌തികകളിലേക്ക് ഒന്നും പകരക്കാരെ നിയമിച്ചിട്ടുമില്ല. പഞ്ചായത്തിന്റെ മുഴുവൻ കത്തിടപാടുകളും പൊതുജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടുനൽകേണ്ടതും സെക്രട്ടറിയാണ്.പഞ്ചായത്ത് നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികളുടെയും അലോട്മെന്റ് നടത്തേണ്ടതും സെക്രട്ടറിയാണ്. സെക...
കാറിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 13 കിലോഗ്രാം കഞ്ചാവ് പിടികൂടി
Local

കാറിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 13 കിലോഗ്രാം കഞ്ചാവ് പിടികൂടി

Perinthalmanna RadioDate: 30-08-2024പെരിന്തൽമണ്ണ: കാറിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 13 കിലോഗ്രാം കഞ്ചാവുമായി 4 പേർ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. ആലിപ്പറമ്പ് ബിടാത്തി സ്വദേശികളായ കുനിയങ്ങാട്ടിൽ മുഹമ്മദ് ഷാനിഫ് (38), ചോരാംപറ്റ മുഹമ്മദ് റാഷിദ് (31), മേലാറ്റൂർ ഏപ്പിക്കാട്  സ്വദേശികളായ തോട്ടശ്ശേരി സയീദ്‌കോയ തങ്ങൾ (42), തയ്യിൽ മുഹമ്മദ് (38) എന്നിവരെയാണ്  പെരിന്തൽമണ്ണ എസ്ഐ ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും ചരക്കുലോറികളിൽ ഒളിപ്പിച്ചും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെയും ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഏജന്റുമാരെയും  കുറിച്ച് ഡിവൈഎസ്പി. സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിൽ സി.ഐ.സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ.സി.തങ്കച്ചൻ എന്നിവരും ജില്ലാ ആന്റി നർക്കോട്ടിക്‌ സ്ക്വാഡും വിവരങ്ങൾ ശേഖരിച്ച്  നടത്തിയ അന്വേ...
പുലാമന്തോള്‍- മേലാറ്റൂര്‍ പാതയിലെ നിർമ്മാണം സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കും
Local

പുലാമന്തോള്‍- മേലാറ്റൂര്‍ പാതയിലെ നിർമ്മാണം സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കും

Perinthalmanna RadioDate: 30-08-2024പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പെരുമ്പിലാവ്- നിലമ്പൂര്‍ സംസ്ഥാന പാതയിലെ പുലാമന്തോള്‍ മുതല്‍ മേലാറ്റൂര്‍ വരെയുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് കരാര്‍ കമ്പനി ഉറപ്പ് നല്‍കിയതായി നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.വ്യാഴാഴ്ച ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് വച്ച്‌ നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ കമ്പനിയായ കെഎംസി വൈസ് ചെയര്‍മാന്‍ നിരഞ്ജന്‍ റെഡ്ഢി എംഎല്‍എക്ക് ഈ ഉറപ്പ് നല്‍കിയത്. റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും മഴ കനത്തതോടെ തകര്‍ന്ന റോഡിലൂടെ ഗതാഗതം ദുഷ്ക്കരമായ സാഹചര്യവും എംഎല്‍എ കരാറുകാരെ ബോധ്യപ്പെടുത്തി.കൂടുതല്‍ തൊഴിലാളികളെ കൊണ്ടു വന്ന് വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് കരാര്‍ കമ്പനി യോഗത്തില്‍ അറിയിച്ചു. ഓരോ ദിവസവും നടക്കുന്ന പ്രവൃത്തിയുടെ പുരോഗതി ചിത്ര...
ഇന്ന് അതിശക്തമായ മഴ; 11 ജില്ലകളിൽ മുന്നറിയിപ്പ്
Local

ഇന്ന് അതിശക്തമായ മഴ; 11 ജില്ലകളിൽ മുന്നറിയിപ്പ്

Perinthalmanna RadioDate: 30-08-2024സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തു പുലർച്ചെ മുതൽ മഴയാണ്.രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ ...