Tag: 300825

സംസ്ഥാനത്തെ റേഷൻ കടകൾ നാളെ തുറന്ന് പ്രവർത്തിക്കും
Local

സംസ്ഥാനത്തെ റേഷൻ കടകൾ നാളെ തുറന്ന് പ്രവർത്തിക്കും

Perinthalmanna RadioDate: 30-08-2025 സംസ്ഥാനത്ത് നാളെ റേഷൻ കടകൾ പ്രവർത്തിക്കും. ഓണത്തേോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം നാളെ അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.ഓഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ നാളെ തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധി നൽകിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതൽ(2-09-2025) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ---------------------------------------------®Perinthalmanna Radio...
അനര്‍ഹമായി റേഷന്‍ വാങ്ങി, പിഴയീടാക്കിയത് 9.63 കോടി രൂപ<br>
Other

അനര്‍ഹമായി റേഷന്‍ വാങ്ങി, പിഴയീടാക്കിയത് 9.63 കോടി രൂപ

Perinthalmanna RadioDate: 30-08-2025 സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ചവർക്ക് എതിരേ സിവിൽ സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നര വർഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷൻകാർഡുടമകളെയാണ് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസിൽനിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്. അപേക്ഷിച്ചവർക്കെല്ലാം മുൻഗണനാ റേഷൻകാർഡ് നൽകാനുള്ള നടപടി തുടങ്ങിയതിനൊപ്പമാണ് അനർഹർക്കെതിരേ പിഴചുമത്തലും നടക്കുന്നത്.2024 ജനുവരി ഒന്നുമുതൽ 2025 മേയ് 31-വരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും പേരെ അനർഹരെന്ന് കണ്ടെത്തിയിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിലും നേരിട്ടുള്ള പരിശോധനയിലും അനർഹരെന്ന് കണ്ടെത്തിയവരും സ്വമേധയാ അനർഹരാണെന്ന് അറിയിച്ചവരുമുണ്ട്. 77,170 പേർ സ്വമേധയാ ഞങ്ങൾ മുൻഗണനയ്ക്ക് അർഹരല്ല...
സംസ്ഥാനത്ത് ഇന്നും മഴ തന്നെ; ശക്തമായ കാറ്റിനും സാധ്യത<br>
Local

സംസ്ഥാനത്ത് ഇന്നും മഴ തന്നെ; ശക്തമായ കാറ്റിനും സാധ്യത

Perinthalmanna RadioDate: 30-08-2025 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.മഴയ്ക്ക് പുറമെ മണിക്കൂറില്‍ മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് ഇന്നും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറം മേൽപാലത്തിലെ കുഴിയടക്കാൻ പൊലിസ് രംഗത്തിറങ്ങി<br>
Local

അങ്ങാടിപ്പുറം മേൽപാലത്തിലെ കുഴിയടക്കാൻ പൊലിസ് രംഗത്തിറങ്ങി

Perinthalmanna RadioDate: 30-08-2025 പെരിന്തൽമണ്ണ : കനത്ത മഴയും ഗതാഗത കുരുക്കും രൂക്ഷമായ അങ്ങാടിപ്പുറത്ത് റെയിൽവേ മേൽപാലത്തിലെ കുഴിയടക്കാൻ ഒടുവിൽ ട്രാഫിക്ക് പൊലിസ് തന്നെ രംഗത്തിറങ്ങി. മേൽ പാലത്തിലെ കുഴികളിൽ വെളളം കെട്ടിനിന്ന് ചെറുകിട, ഹെവിവാഹനങ്ങളുടെ മുന്നോട്ടുള്ള നീക്കം ദുഷ്കരമായ നിലയിലായിരുന്നു. പാലത്തിലെ കുഴികളടക്കാതെ മൗനം പാലിക്കുന്ന ദേശീയപാത, പൊതുമരാത്ത് അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി സമരങ്ങളാണ് അങ്ങാടിപ്പുറത്ത് നടന്നതാണ്.എം.എൽ.എ മഞ്ഞളാംകുഴി അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്ത് ഉദ്യോഗസ്ഥരെ റോഡിന്‍റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയതാണ്. കഴിഞ്ഞ തിങ്കളാഴ്ച ദേശീയ പാത ഉപരോധിച്ച് നടത്തിയ സമരത്തിൽ ബുധനാഴ്ച രാത്രിയിൽ കുഴികൾ അടക്കുമെന്ന് ദേശീയപാത ഓഫീസിൽ നിന്ന് അറിയിച്ചത്. എന്നാൽ, മഴയുടെ പേരിൽ ആവാക്കും പാലിക്കാനായില്ല. മഴ മാറി നിന്ന സമയത്ത് പ്രവർത്തികൾ നടത്താത്ത പി.ഡബ്ല...