അങ്ങാടിപ്പുറം റെയിൽവേ അണ്ടർപാസ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച് എംപി
Perinthalmanna RadioDate: 30-09-2024പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ചാത്തനനല്ലൂരിൽ ഏഴുകണ്ണിപ്പാലത്തിനു സമീപം റെയിൽവേ അണ്ടർപാസ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം ഇ.ടി.മുഹമ്മദ് ബഷീർ എംപി സന്ദർശിച്ചു. കൂടെയുണ്ട് എംപി പഞ്ചായത്ത് സംഗമത്തിനായി അങ്ങാടിപ്പുറത്ത് എത്തിയതായിരുന്നു എംപി. യുഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചാത്തനല്ലൂർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പ്രദേശത്തെ ക്ലബ് ഭാരവാഹികളും വാർഡംഗം പി.പി.ശിഹാബും അദ്ദേഹത്തിന് കാര്യങ്ങൾ വിശദീകരിച്ചുനൽകി.സ്ഥലത്തുവച്ചു തന്നെ റെയിൽവേ ഡിവിഷൻ എംഡിആർഎമ്മുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. റെയിൽവേയുടെ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. മുൻപ് അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്ന് അദ്ദേഹം ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. അമൃത് ഭാരത് പദ്ധതിയിലുൾപ്പെട്ട അങ്ങാടിപ്പുറം റെയിൽവേ സ്...





