പെരിന്തൽമണ്ണയിലും പരിസരങ്ങളിലും അറുതിയില്ലാതെ പെരുമ്പാമ്പിന്റെ വിളയാട്ടങ്ങൾ
Perinthalmanna RadioDate: 30-09-2025 പെരിന്തൽമണ്ണ: തിരൂർക്കാട് തോണിക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർമാരായ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫാറൂഖ് പൂപ്പലം പ്രവർത്തകരായ സുബീഷ് പരിയാപുരം, അബ്ദുൽ ഖാദിർ അങ്ങാടിപ്പുറം, നിഷാദ് അരിപ്ര എന്നിവർ സ്ഥലത്ത് എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർ.ആർ.ടിക് കൈമാറിയത് . ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...




