Tag: 301024

മൂന്ന് തവണ കുഴിയടച്ചിട്ടും ഫലം കണ്ടില്ല; തിരൂര്‍ക്കാട്- ആനക്കയം റോഡില്‍ അപകടയാത്ര
Local

മൂന്ന് തവണ കുഴിയടച്ചിട്ടും ഫലം കണ്ടില്ല; തിരൂര്‍ക്കാട്- ആനക്കയം റോഡില്‍ അപകടയാത്ര

Perinthalmanna RadioDate: 30-10-2024മങ്കട: തിരൂർക്കാട് - ആനക്കയം റോഡില്‍ മങ്കടയില്‍ ടാർ മിശ്രിതം ഉപയോഗിച്ച്‌ അടച്ച കുഴികള്‍ തുറന്ന് വീണ്ടും അപകട ഭീഷണി. ഈ ഭാഗത്ത് ഇപ്പോള്‍ വീണ്ടും താല്‍ക്കാലികമായ കുഴിയടക്കല്‍ നടത്തുകയാണ്. മൂന്നുതവണ കുഴിയടച്ചിട്ടും ഫലം കണ്ടിട്ടില്ല.റോഡ് തകർന്ന് യാത്ര ദുരിതമായതിനാല്‍ നിരവധി സമരങ്ങളെ തുടർന്നാണ് അധികൃതർ കുഴിയടക്കാൻ തുടങ്ങിയത്. ആദ്യം രണ്ട് തവണ ക്വാറി അവശിഷ്ടം ഉപയോഗിച്ചാണ് അടച്ചത്. വീണ്ടും കുഴികള്‍ രൂപപ്പെട്ടതിനെ തുടർന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. തുടർന്ന് ടാർ മിശ്രിതം ഉപയോഗിച്ച്‌ കുഴിയടക്കാൻ തുടങ്ങി. മഴ മാറിയതോടെ തിരൂർക്കാട് മുതല്‍ മങ്കട കർക്കിടകം വരെ ആദ്യം കുഴിയടച്ചു. എന്നാല്‍, കുഴികളിലിട്ട ക്വാറി അവശിഷ്ടം ശരിയായ രീതിയില്‍ നീക്കാതെ ടാർ മിശ്രിതം കൊണ്ട് അടച്ചതിനാല്‍ പിറ്റേ ദിവസം തന്നെ കുഴികള്‍ വീണ്ടും ...
ജൂബിലി റോഡിൻ്റെ തകർച്ച; യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local

ജൂബിലി റോഡിൻ്റെ തകർച്ച; യുഡിഎഫ് പ്രതിഷേധ സമരം നടത്തി

Perinthalmanna RadioDate: 30-10-2024പെരിന്തൽമണ്ണ:  നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ജൂബിലി റോഡ് വർഷങ്ങളായി തകർന്ന് കുണ്ടും കുഴികളുമായി വാഹന യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും ഒരു പോലെ ദുസ്സഹമായതിനാൽ റോഡ് ഗതാഗത യോഗ്യക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജൂബിലി റോഡ് മേഖലാ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. യു ഡി എഫ് മേഖലാ ചെയർമാൻ അസൈനു ചേനാടൻ അദ്യക്ഷതയിൽ മുൻസിപ്പൽ യുഡിഎഫ് കൺവീനർ പ്രൊഫ. നാലകത്ത് ബഷീർ ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ പത്തത്ത് ജാഫർ സ്വാഗതം പറഞ്ഞു, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അരഞ്ഞിക്കൽ ആനന്ദൻ, നഗരസഭ പ്രതിപക്ഷ നേതാവും സർവീസ് ബാങ്ക് പ്രസിഡന്റുമായ പച്ചീരി ഫാറൂഖ്, കോൺഗ്രസ് മണ്ഡലം നേതാവ് രാജേഷ്, മുൻസിപ്പൽ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ്‌ കീഴിശ്ശേരി വാപ്പു, തുടങ്ങിയവർ പ്രസംഗിച്ചു, നഗരസഭ കൗൺസിലർ നെച്ചിലകത്ത് സുനി...
വയനാട്  ദുരന്തത്തിന് മൂന്നു മാസം; കാണാമറയത്ത് ഇപ്പോഴും 47 പേർ
Local

വയനാട്  ദുരന്തത്തിന് മൂന്നു മാസം; കാണാമറയത്ത് ഇപ്പോഴും 47 പേർ

Perinthalmanna RadioDate: 30-10-2024മുണ്ടക്കൈ: പുഞ്ചിരിമട്ടത്തെ മലനിരകളിൽ ഇപ്പോഴും കോട പെയ്തിറങ്ങുന്നുണ്ട്; പ്രകൃതിക്കലി നൂറു കണക്കിനാളുകളുടെ ജീവനും ആയുഷ് കാലത്തെ സമ്പാദ്യങ്ങളും കശക്കി എറിഞ്ഞതിന്റെ കാഴ്ചകളെ മറയ്ക്കാനെന്നപോലെ. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലേക്ക് കയറുമ്പോൾ എത്തുന്ന മുണ്ടക്കൈയിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോ മീറ്ററാണ് പുഞ്ചിരിമട്ടത്തേക്കുള്ള ദൂരം. കുന്നും മലകളും തേയിലത്തോട്ടങ്ങളും മാടിവിളിച്ചിരുന്ന ഇവിടം ഇന്ന് അവശേഷിക്കുന്നത് മനുഷ്യനേക്കാൾ ഉയരമുള്ള പാറകളും തരിപ്പണമായ കെട്ടിടങ്ങളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതിൽ കുന്നു കൂടിക്കിടക്കുന്ന മരത്തടികളുമൊക്കെയാണ്. ഇന്നേക്ക് മൂന്നുമാസം തികയുന്ന, രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുളിൽ ആണ്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.ഔദ്യോഗിക കണക്ക് പ്രകാരം 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളുമാണ് ദുരന്തമേഖലയി...
ഡിവൈ.എസ്.പി. ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് മാർച്ച്
Local

ഡിവൈ.എസ്.പി. ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് മാർച്ച്

Perinthalmanna RadioDate: 30-10-2024പെരിന്തൽമണ്ണ : കുടുംബങ്ങളെ തകർക്കുന്ന പോലീസ് രാജിനെതിരേ പെരിന്തൽമണ്ണ, മങ്കട മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി.വൈകീട്ട് അഞ്ചിന് നടത്തിയ മാർച്ച് ഓഫീസ് കവാടത്തിനു മുൻപിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടതോടെ പോലീസുമായി വാക്കേറ്റമായി. ഒടുവിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു.മങ്കട മണ്ഡലത്തിലെ കരിഞ്ചാപ്പാടി സ്വദേശികളെ വ്യാജ മയക്കുമരുന്ന് കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഷഫീഖ്‌ ഹൃദയാഘാതംമൂലം മരിച്ചതാണെന്നും ഇരകൾക്ക് നഷ്ടപരിഹാരവും ബന്ധപ്പെട്ട പോലീസുകാർക്കെതിരേ നടപടിയും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. പെരിന്തൽമണ്ണ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദീഖ് വാഫി അധ്യക്ഷത...
പോത്തുകല്ലിൽ  ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; ആളുകളെ മാറ്റി പാര്‍പ്പിച്ചു
Local

പോത്തുകല്ലിൽ  ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; ആളുകളെ മാറ്റി പാര്‍പ്പിച്ചു

Perinthalmanna RadioDate: 30-10-2024നിലമ്പൂർ: പോത്തുകല്ല്, ആനക്കൽ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി ഒൻപത് മണി‌യോടെയാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാർ വീടുകൾക്ക് പുറത്തിറങ്ങി. പ്രദേശത്തു നിന്ന് ആളുകളെ പഞ്ചായത്ത് അധികൃതർ മാറ്റി. വില്ലേജ് ഒഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു.രാത്രി 9.10 ന് ആദ്യ സ്ഫോടനം ഉണ്ടായതിന് പിന്നാലെ  നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നതിനിടയാണ് പത്തേമുക്കാലിന്  രണ്ടാമത്തെ സ്ഫോടന ശബ്ദവും വിറയിലുമുണ്ടായത്. ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടതായാണ് നാട്ടുകാരുടെ സാക്ഷ്യം. കവളപ്പാറ ദുരന്തത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച മേഖലയ...