Tag: 301123

നടി സുബ്ബലക്ഷ്മി അന്തരിച്ചു
Kerala

നടി സുബ്ബലക്ഷ്മി അന്തരിച്ചു

Perinthalmanna RadioDate: 30-11-2023കൊച്ചി: നടി ആർ സുബ്ബുലക്ഷ്മി (87) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമൻ, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദിൽബേചാര, രാമൻ തേടിയ സീതൈ, ഹൗസ് ഓണർ, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇൻ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങൾ.പരേതനായ കല്യാണ കൃഷ്ണനാണ് ഭ...
ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി
Local

ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി

Perinthalmanna RadioDate: 30-11-2023പെരിന്തൽമണ്ണ: തെളിമയാർന്ന നിലപാടുകളുമായി മുന്നോട്ടു പോകുന്ന ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന വൻജന പങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നല്ലത് ചെയ്യുമ്പോൾ നല്ല മനസ്സുള്ളവർ കൂടെ നിൽക്കുന്നു. ആഗോള വൽക്കരണ- ഉദാരവൽക്കരണ നയങ്ങളെ എതിർക്കുന്ന മുന്നണിയാണ് കേരളത്തിൽ ഭരണം നടത്തുന്നത്. തീർത്തും ബദലായ സാമ്പത്തിക നയം സ്വീകരിക്കുന്ന കേരളമെന്ന തുരുത്തിനെ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും അതിന്റെ പേരിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞു വെയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘാടസമിതി ചെയർമാൻ വി.ശശികുമാർ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ കെ.വി ആശാമോൾ സ്വാഗതവും തഹസിൽദാർ പി.എം മായ നന്ദിയും പറഞ്ഞു.............................
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധന
Local

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധന

Perinthalmanna RadioDate: 30-11-2023സംസ്ഥാനത്തെ കോവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ് പ്രതിദിന കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളിൽ റിപോർട്ട് ചെയ്തത്.ഇതിൽ കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണവും നേരിയ തോതിൽ കൂടിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ പൊതുനിർദ്ദേശം. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണം എന്നാണ് നിർദ്ദേശം.അതേസമയം ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കു...
മുഖ്യമന്ത്രി ഇന്ന് പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം
Local

മുഖ്യമന്ത്രി ഇന്ന് പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം

Perinthalmanna RadioDate: 30-11-2023പെരിന്തൽമണ്ണ: മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്. പൊന്നാനിയില്‍ തുടങ്ങി ഇന്ന് പെരിന്തല്‍മണ്ണയില്‍ എത്തി നില്‍ക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ്. വഴിനീളെ ജനങ്ങള്‍ സ്വയമേവ കാത്തു നില്‍ക്കുകയാണ്. ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു.സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരം. ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്.ഉദാഹരണത്തിന് ആരോഗ്യ മേഖല എടുത്താല്‍, സമാനതകളില്ലാത്ത നേട്ടങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉണ്ടാക്കിയത് എന്ന് കാണാനാവും.  കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ 61 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ...
പെരിന്തൽമണ്ണയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം
Local

പെരിന്തൽമണ്ണയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

Perinthalmanna RadioDate: 30-11-2023പെരിന്തൽമണ്ണ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ പെരിന്തൽമണ്ണയിലും  കരിങ്കൊടി പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകരാണ് മുഖ്യമന്ത്രി സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടി വിശീയത്. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെൻ്ററിൽ അഞ്ചു മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത പ്രഭാത സദസ്സ് കഴിഞ്ഞ് രാവിലെ 11ഓടെ മുഖ്യമന്ത്രി ആദ്യ സ്വീകരണ കേന്ദ്രമായ അരീക്കോട്ടേക്ക് മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം.പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ റോഡിൽ യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, ആലിപ്പറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നജ്മുദ്ദീൻ, എം.എസ്.എഫ് ജില്ല സെക്രട്ടറി പി.ടി. മുറത്ത് എന്നിവരാണ് കരിങ്കൊടി വീശിയത്. കരിങ്കൊടി പ്രതിഷേധമുണ്ടാവുമെന്ന് നേരത്തെ സ്പെഷൽ ബ്രാഞ്ച് വഴി വിവരം ലഭിച്ചിരുന്നതിനാൽ പൊലീസും ജാഗ്രത പാലിച്ചു. പ്രതിഷേധക്കാരെ പൊലീ...
പെരിന്തൽമണ്ണയിൽ ഇന്ന് ഗതാഗത നിയന്ത്രണം
Local

പെരിന്തൽമണ്ണയിൽ ഇന്ന് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 30-11-2023പെരിന്തൽമണ്ണ: നവകേരള സദസ്സിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ഇന്ന് ഉച്ചയോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് വഴി വരുന്ന ബസ്സുകൾ ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ജൂബിലി റോഡ് വഴി മൂസക്കുട്ടി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് അതു വഴി തന്നെ തിരിച്ച് പോകണം.പട്ടിക്കാട് ഭാഗത്ത് നിന്നും വരുന്ന ബസുകൾ മാനത്തുമംഗലം ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ആയിഷ കോംപ്ലക്‌സ് ജങ്ഷൻ വഴി മൂസക്കുട്ടി സ്റ്റാൻഡിൽ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ച് പോകണണം. ഉച്ചക്ക് രണ്ടിന് ശേഷം സബ്രീന ജങ്ഷൻ വഴി ബസുകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.താഴെക്കോട് ആലിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്നവർ ജയിൽ റോഡ് സ്റ്റോപ്പിൽ ആളെ ഇറക്കി പട്ടാമ്പി റോഡിൽ തയാറാക്കിയ പാർക്കിങ് ഏരിയയിൽ നിർത്തണം. മേലാറ്റൂർ, വെട്ടത്തൂർ, പട്ടിക്കാട് ഭാഗത്ത് നിന്നു വരുന്ന ചെറു വാഹനങ്ങൾ മാനത്തുമംഗലം ജങ്ഷനി...
കുന്നോളം വികസന പ്രതീക്ഷകളുമായി നവകേരള സദസ്സ് ഇന്ന് പെരിന്തൽമണ്ണയിൽ
Local

കുന്നോളം വികസന പ്രതീക്ഷകളുമായി നവകേരള സദസ്സ് ഇന്ന് പെരിന്തൽമണ്ണയിൽ

Perinthalmanna RadioDate: 30-11-2023പെരിന്തൽമണ്ണ: വോട്ടു ബലം കൊണ്ട് ഇടതു വലതു പക്ഷങ്ങൾ ബലാബലം നിൽക്കുന്ന പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് കുന്നോളമാണ് വിവിധ സംഘടനകളും വ്യക്തികളും ഉന്നയിക്കുന്ന ആവശ്യങ്ങളും പരാതികളും.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് പെരിന്തൽമണ്ണയിൽ നടക്കും. രാവിലെ 9 ന് ഷിഫ കൺവെൻഷൻ സെന്ററിലാണ് പ്രഭാത സദസ്സ്. സമൂഹത്തിലെ വ്യത്യസ്‌ത വിഭാഗങ്ങളിൽ നിന്നുള്ള 250 ഓളം പൗരപ്രമുഖർ പങ്കെടുക്കും. വൈകിട്ട് 6ന് നെഹ്റു സ്‌റ്റേഡിയത്തിലാണ് ജനസദസ്സ്. 7000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തൽ സജീകരിച്ചിട്ടുണ്ട്. പരാതി സ്വീകരിക്കുന്നതിന് 23 കൗണ്ടറുകൾ ഉണ്ട്. വൈകിട്ട് 3 മുതൽ പരാതി സ്വീകരിക്കുന്ന കൗണ്ടറുകളുടെ പ്രവർത്തനം തുടങ്ങും.250 കോടി വരെ മതിപ്പ് ചെലവു കണക്കാക്കുന്ന ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് മുതൽ താഴേ...