രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ പെരിന്തൽമണ്ണയിൽ ഭദ്രം
Perinthalmanna RadioDate: 30-11-2025 പെരിന്തൽമണ്ണ : രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ ഇവിടെയുണ്ട്. അങ്ങാടിപ്പുറം ചെരയ്ക്കാപറമ്പ് ആശാരിപ്പടി പാതാരി ഹാരിസിന്റെ ശേഖരത്തിലാണ് ബാലറ്റ് പെട്ടികൾ ഉള്ളത്. 1951ലും 1960ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടികളാണിവ. അന്ന് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി പെട്ടിയിലിടുന്ന രീതിയായിരുന്നു. പഴയവസ്തുക്കൾ എടുക്കുന്ന പൊളി മാർക്കറ്റിൽ നിന്നാണ്, 1960കളിൽ ഉപയോഗിച്ച ബാലറ്റ് പെട്ടി കണ്ടെത്തിയതെന്ന് ഹാരിസ് പറഞ്ഞു.അപൂർവ പുരാവസ്തു ശേഖരത്തിന് ഉടമയാണ് ഹാരിസ്. തമിഴ്നാട്ടിൽ പുരാവസ്തു പ്രദർശനത്തിനു പോയപ്പോൾ വിൽപനശാലയിൽ നിന്ന് വാങ്ങിയതാണ് 1951ലെ ബാലറ്റ് പെട്ടി. നിശ്ചിത കാലാവധിക്കു ശേഷം ലേലം ചെയ്തു വിൽപന നടത്തിയ ശേഷം പൊളി മാർക്കറ്റിലെത്തിയതാണിവ. 200 വരെ ബാലറ്റ് പേപ്പർ മാത്രം നിക്ഷേപിക്കാൻ കഴിയുന്ന, 1951ലെ പെട്ടി താരതമ്യേന ചെറുതാണ്.അന്നത്...



