Tag: 301135

ആനമങ്ങാട് മറിഞ്ഞ ടാങ്കർ ലോറി 13 മണിക്കൂറുകൾക്ക് ശേഷം ഉയർത്തി<br>
Local

ആനമങ്ങാട് മറിഞ്ഞ ടാങ്കർ ലോറി 13 മണിക്കൂറുകൾക്ക് ശേഷം ഉയർത്തി

Perinthalmanna RadioDate: 30-11-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി പാതയിൽ ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ മറിഞ്ഞ പാചകവാതക ടാങ്കർ ലോറി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉയർത്തി. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അതീവ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ ശനിയാഴ്ച ഉച്ചമുതൽ പ്രദേശത്ത് ഉണ്ടായിരുന്ന ആശങ്കയ്ക്ക് വിരാമമായി.ചേളാരിയിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ എത്തി  സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷമാണ് ക്രെയിനുകൾ ഉപയോഗിച്ച് ടാങ്കർ ഉയർത്തിയത്. ടാങ്കറിൽ ചോർച്ചയില്ലാത്തത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു.വിവിധ വകുപ്പുകളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ (SHO) സുമേഷ് സുധാകരൻ, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, തഹസിൽദാർ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാ...