Tag: 301223

താമരശ്ശേരി ചുരത്തില്‍ നാളെ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്
Local

താമരശ്ശേരി ചുരത്തില്‍ നാളെ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്

Perinthalmanna RadioDate: 30-12-2023താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തില്‍ പലപ്പോഴായി ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ മുന്‍കരുതല്‍ നടപടി. താമരശ്ശേരി ചുരത്തിൽ നാളെ വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാനും അനുവദിക്കില്ല.ചുരത്തിലെ കടകൾ നാളെ വൈകിട്ട് 7 മണിക്ക് അടയ്ക്കാനും താമരശ്ശേരി പൊലീസ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനത്തില്‍നിന്നിറങ്ങി ചുരത്തില്‍നിന്ന...
സംസ്ഥാനത്തെ ബിഎസ്.4 വാഹനങ്ങളുടെ പുകപരിശോധന  കാലാവധി ഒരു വർഷമാക്കി
Local

സംസ്ഥാനത്തെ ബിഎസ്.4 വാഹനങ്ങളുടെ പുകപരിശോധന  കാലാവധി ഒരു വർഷമാക്കി

Perinthalmanna RadioDate: 30-12-2023ഭാരത് സ്റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുക പരിശോധനാ കാലാവധി ഒരു വർഷമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്ര നിയമം മറികടന്ന് കാലാവധി ആറു മാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തിരുത്തിയത്. പുക പരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റിൽ അന്നത്തെ മന്ത്രി ആന്റണി രാജു നേരിട്ടാണ് പുക പരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമാക്കിയത്.കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ബി.എസ്. 4 വാഹനങ്ങളുടെ പുകപരിശോധയ്ക്ക് ഒരുവർഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകറും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും റിപ്പോർട്ട് നൽകിയിരുന്നു. കാലാവധി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചാണ് ആന്റണി രാജു തീരുമാനമെടുത്തത്. പുകപരിശോധാകേന്ദ്ര നടത്തിപ്പുകാർ നൽകിയ നിവേ...
കണ്ണിനും മനസിനും കുളിര്‍മ്മ പകര്‍ന്ന്‌ കളക്ടറേറ്റിൽ സൂര്യകാന്തി വസന്തം
Local

കണ്ണിനും മനസിനും കുളിര്‍മ്മ പകര്‍ന്ന്‌ കളക്ടറേറ്റിൽ സൂര്യകാന്തി വസന്തം

Perinthalmanna RadioDate: 30-12-2023മലപ്പുറം: കണ്ണിനും മനസിനും കുളിർമ്മ പകർന്ന് കളക്ടറേറ്റിലെ സൂര്യകാന്തി പൂക്കൾ. കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ കളക്ടറുടെ ചേമ്പറിന് സമീപത്താണ് ജീവനക്കാർ സൂര്യകാന്തി തോട്ടം ഒരുക്കിയിട്ടുള്ളത്. ജീവനക്കാരുടെ നേതൃത്വത്തിലാണ് പൂന്തോട്ട പരിപാലനം, വളപ്രയോഗം, ജല സേചനവും നടക്കുന്നത്. പുതുവത്സരത്തിൽ വേറിട്ട കാഴ്ച ഒരുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കളക്ടറേറ്റിലെ ജീവനക്കാർ. പൂന്തോട്ടം ഒരുക്കിയ ജീവനക്കാരെ ജില്ലാ കളക്ടർ വി.ആർ വിനോദ്, എ.ഡി.എം എൻ.എം മെഹറലി, അസി. കളക്ടർ സുമിത് കുമാർ താക്കൂർ എന്നിവർ അനുമോദിച്ചു. കളക്ടറേറ്റ് പരിസരം കൂടുതൽ സുന്ദരമാക്കാൻ കളക്ടർ നിർദേശം നൽകി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പര...
പുതുവത്സര ആഘോഷം; കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ
Local

പുതുവത്സര ആഘോഷം; കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ

Perinthalmanna RadioDate: 30-12-2023മലപ്പുറം: നാളെ രാത്രി 10ന് ശേഷം ബാർ, ബീയർ / വൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ എന്നിവയുടെ പ്രവർത്തനവും പടക്ക വിൽപനയും കർശനമായി തടയാൻ പൊലീസ്. മുൻകൂർ അനുമതി വാങ്ങാതെയുള്ള ഉയർന്ന ശബ്ദ സംവിധാനങ്ങളും ഡിജെ പാർട്ടികളും അനുവദിക്കില്ല. സുരക്ഷയ്ക്കായി ജില്ലയിൽ 1500 പൊലീസുകാരെയും വിന്യസിക്കും. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തിൽ 6 സബ് ഡിവിഷൻ ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാർ, എസ്ഐമാർ ഉൾപ്പെടെയുള്ള സംഘത്തെയാണ് വിന്യസിക്കുക.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാ‍ൻ പ്രത്യേക സംഘത്തെയും പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘത്തെയും നിയോഗിക്കും. പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെ സാന്നിധ്യവും ഉണ്ടാകും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടം അനുവദിക്കില്ല. പൊതുനിരത്തുകളിൽ ആഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്...
പെട്രോള്‍ പമ്പുകള്‍ നാളെ രാത്രി അടച്ചിടും
Local

പെട്രോള്‍ പമ്പുകള്‍ നാളെ രാത്രി അടച്ചിടും

Perinthalmanna RadioDate: 30-12-2023സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ നാളെ രാത്രി അടച്ചിടും. നാളെ ഡിസംബർ 31ന് രാത്രി 8 മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ 6 വരെ പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു. സർക്കാർ നടപടി എടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണി വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂ.ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിർമാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നാണ് സർക്കാർ നിർദേശം. ഇങ്ങനെ ഇന്ധനം നൽകിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജൻസികളും നിർദേശിച...
ഷൊർണൂർ– നിലമ്പൂർ പാതയിൽ ട്രെയിനിന് നേരെ കല്ലേറെന്ന് സംശയം
Local

ഷൊർണൂർ– നിലമ്പൂർ പാതയിൽ ട്രെയിനിന് നേരെ കല്ലേറെന്ന് സംശയം

Perinthalmanna RadioDate: 30-12-2023പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ പാതയിൽ ട്രെയിനിന് കല്ലെറിഞ്ഞതായുള്ള സംശയത്തിൽ ആർപിഎഫ് അന്വേഷണം. കഴിഞ്ഞ 25 ന് വൈകിട്ട് ഷൊർണൂരിൽനിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ‌ട്രെയിനിന്റെ എൻജിൻ ഭാഗത്തേക്ക് കല്ല് വന്നുവീണതായാണ് സംശയം. തന്റെ തൊട്ടടുത്ത് എന്തോ ശക്തമായി വന്നുവീണ ശബ്‌ദമാണ് ലോക്കോ പൈലറ്റ് കേട്ടത്.. അങ്ങാടിപ്പുറത്തിനടുത്ത് ചാത്തനല്ലൂർ കമ്പനിക്കുഴി റെയിൽവേ കട്ടിങ്ങിന് സമീപമായിരുന്നു സംഭവം.ലോക്കോ പൈലറ്റ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല. ട്രെയിനിലും എന്തെങ്കിലും വന്നുവീണതിന്റെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. പ്രദേശത്തെത്തി വീട്ടുകാരിൽനിന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയിരുന്നു. സംശയം മാത്രമായതിനാൽ സംഭവത്തിൽ കേസെടു...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ തയ്യാറായി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ തയ്യാറായി

Perinthalmanna RadioDate: 30-12-2023പെരിന്തൽമണ്ണ : ഗവ. ജില്ലാ ആശുപത്രിയുടെ വികസനത്തിന് ഏറെക്കാലമായുള്ള ആവശ്യമായ മാസ്റ്റർ പ്ലാൻ ഒടുവിൽ പൂർത്തിയായി.ജില്ലാ പഞ്ചായത്ത് അനുവദിച്ച 26 ലക്ഷം രൂപ ചെലവിൽ സർക്കാർ അംഗീകൃത ഏജൻസിയായ കെൽ ആണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. പഴയ ബ്ലോക്കിനെ പൂർണമായും ഉപയോഗപ്പെടുത്തുംവിധം അഞ്ച് നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് വിഭാവനം ചെയ്യുന്നത്.106.78 കോടി രൂപ ചെലവ് കണക്കാക്കുന്നതാണ് മാസ്റ്റർ പ്ലാൻ. ഇതിൽ 19.31 കോടി മെഡിക്കൽ ഉപകരണങ്ങൾക്കാണ്. ഏതുതരം ഫണ്ട് വന്നാലും ഇനിമുതൽ മാസ്റ്റർ പ്ലാൻ പ്രകാരമാണ് ആശുപത്രിയുടെ വികസനം നടത്തുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പത്രസമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റർ പ്ലാൻ എൻ.എച്ച്.എമ്മിനും ജില്ലാ മെഡിക്കൽ ഓഫീസർ വഴി ആരോഗ്യവകുപ്പ് ഡയറക്ടർക്കും സമർപ്പിച്ച് പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കാനാണ് ശ്രമമെന്ന് അവർ പറഞ്ഞു.മാസ...