Tag: 301224

അഞ്ചുലക്ഷം ആർ.സി അപേക്ഷകളിൽ തീരുമാനമെടുക്കാതെ മോട്ടോർ വാഹനവകുപ്പ്
Local

അഞ്ചുലക്ഷം ആർ.സി അപേക്ഷകളിൽ തീരുമാനമെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

Perinthalmanna RadioDate: 30-12-2024വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനുള്ള (ആർ.സി.) അഞ്ചു ലക്ഷം അപേക്ഷ തീർപ്പാക്കാതെ മോട്ടോർവാഹന വകുപ്പ് വാഹന ഉടമകളെ വലയ്ക്കുന്നു. രേഖ കിട്ടാത്തതിനെക്കാളേറെ തുടർ സേവനം തടസ്സപ്പെടുന്നതാണ് ഏറെ ബുദ്ധിമുട്ട്. ആർ.സി. അച്ചടിക്കാത്തിടത്തോളം മോട്ടോർ വാഹനവകുപ്പിന്റെ 'വാഹൻ' സോഫ്റ്റ് വെയറിൽ അപേക്ഷ അപൂർണമായിരിക്കും. പുതിയ അപേക്ഷ സ്വീകരിക്കില്ല.രജിസ്ട്രേഷൻ, ഫിറ്റ്നസ്, പെർമിറ്റ് എന്നിവ പുതുക്കാനും വായ്പ സംബന്ധമായ സേവനങ്ങൾക്കും (ഹൈപ്പോത്തിക്കേഷൻ) അപേക്ഷിക്കാനാകില്ല. ആദ്യ അപേക്ഷ അപൂർണമായതിനാൽ ഉടമസ്ഥാവകാശം മാറ്റാനാകാത്തത് കാരണം വാഹന വിൽപ്പനയും നടക്കില്ല. ലൈസൻസ് അച്ചടി മുടങ്ങിയപ്പോഴും ഇതേ പ്രശ്നമുണ്ടായിരുന്നു. അച്ചടിച്ചില്ലെങ്കിലും അടുത്ത അപേക്ഷ സ്വീകരിക്കാൻ പാകത്തിൽ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയാണ് പരിഹാരം കണ്ടത്.സംസ്ഥാനത്ത് ആർ.സി. അച്ചടി നിലച്ചിട്ട് 100 ദി...
ടൗണിലെ സ്ഥാപനങ്ങൾ പൊളിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായി സമിതി
Local

ടൗണിലെ സ്ഥാപനങ്ങൾ പൊളിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായി സമിതി

Perinthalmanna RadioDate: 30-12-2024പെരിന്തൽമണ്ണ:  ടൗണിൽ ഗതാഗത കുരുക്കെന്ന വ്യാജേന ടൗൺ വികസനത്തിന്റെ പേരിൽ മുന്നൂറിലധികം വരുന്ന സ്ഥാപനങ്ങൾ പൊളിക്കാനുള്ള എംഎൽഎയുടെ ഗൂഢശ്രമത്തിൽ നിന്നും പിന്മാറണമെന്നു വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി. അല്ലാത്ത പക്ഷം വ്യാപാരികളെ സംഘടിപ്പിച്ച് കൊണ്ട് ശക്തമായ സമരം നടത്താനും തീരുമാനിച്ചു. വികസനത്തിന്റെ പേരിൽ 2006ൽ കടകൾ പൊളിച്ച് വികസനത്തിന് ഒപ്പം നിന്നവരാണ് പെരിന്തൽമണ്ണയിലെ കച്ചവടക്കാർ. ഇനിയും ദ്രോഹിക്കുന്നത് വ്യാപാരി സംഘടനയ്‌ക്ക് കണ്ടുനിൽക്കാൻ കഴിയില്ല. വ്യാപാരികളെ ഇരുട്ടിൽ നിർത്താതെ വികസന രൂപരേഖ ‌വ്യാപാരികളുമായും, നഗരസഭയുമായും ചർച്ച ചെയ്ത് മാത്രമേ നടപ്പാക്കാവൂ എന്നും യോഗം അഭിപ്രായപ്പെട്ടു. സലാം ഗൾഫോൺ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ, ഏരിയ സെക്രട്ടറി പി.പി.അബ്ബാസ്, നെച്ചിയിൽ മൻസൂർ, ആർ.എസ്.റിയാസ്, മുഹമ്മദ് ഇഖ്ബാൽ,...
റെസ വികസനം; രണ്ടാംഘട്ട പ്രവൃത്തികൾ ഇന്നു മുതൽ
Local

റെസ വികസനം; രണ്ടാംഘട്ട പ്രവൃത്തികൾ ഇന്നു മുതൽ

Perinthalmanna RadioDate: 30-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
ഇ-പാസ് പരിശോധനയിൽ കുരുങ്ങി നാടുകാണിച്ചുരം
Local

ഇ-പാസ് പരിശോധനയിൽ കുരുങ്ങി നാടുകാണിച്ചുരം

Perinthalmanna RadioDate: 30-12-2024എടക്കര: ക്രിസ്മസ് - പുതുവത്സര ആഘോഷത്തിന് ഊട്ടിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ തിരക്കിനിടയിൽ ഇ-പാസ് പരിശോധനയും കൂടി ആയതോടെ  നാടുകാണി ചുരത്തിൽ മണിക്കൂറുകളുടെ ഗതാഗത തടസ്സം. കഴിഞ്ഞ ദിവസം രാവിലെ 6.30 മുതൽ 11.30 വരെയാണ് ചുരത്തിൽ ഗതാഗത കുരുക്കുണ്ടായത്. കെഎസ്ആർടി‌സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ നൂറു കണക്കിനു യാത്രക്കാർ ദുരിതത്തിലായി. നാടുകാണി ടോൾ ചെക്പോസ്റ്റിലാണ് ഇ-പാസ് പരിശോധിക്കുന്നത്. ഇ–പാസില്ലാതെയാണ് വാഹനങ്ങൾ ഏറെയും എത്തുന്നത്. ഇതിനാൽ ചെക്പോസ്റ്റിലെ ജീവനക്കാർ തന്നെ പാസ്  എടുത്തുനൽകുകയാണ്. ഇതിനു സമയമെടുക്കുന്നുണ്ട്. ഇതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണമായത്. ടൂറിസ്റ്റ് ബസുകൾ താഴെ നാടുകാണി മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിലും പരിശോധനയ്ക്ക് നിർത്തിയിടേണ്ടിവരുന്നതും ഗതാഗതം മുടക്കുന്നുണ്ട്. ആഘോഷ വേളകളിൽ ഇ-പാസ് പരിശോധന നിർ...
പുതുവത്സരാഘോഷങ്ങൾ; റോഡിൽ പരിശോധന കർശനമാക്കും
Local

പുതുവത്സരാഘോഷങ്ങൾ; റോഡിൽ പരിശോധന കർശനമാക്കും

Perinthalmanna RadioDate: 30-12-2024പെരിന്തൽമണ്ണ:  പുതുവത്സരാഘോഷ ആവേശത്തിൽ മതിമറന്നു വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ട്. ആഘോഷ കാലത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ് ജില്ല ആർടിഒ ബി.ഷഫീക്ക് നിർദേശം നൽകി. പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകും. ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുള്ള സാധ്യത പരിഗണിച്ച് ഇന്നും നാളെയും ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണു പരിശോധന. പൊലീസിനു പുറമേ മോട്ടർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗവും മലപ്പുറം ആർടിഒ ഓഫിസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ര...