ഷൊർണൂർ– നിലമ്പൂർ പാത വൈദ്യുതീകരണം; 3 മാസത്തിനകം പൂർത്തിയായേക്കും
Perinthalmanna RadioDate: 31-01-2024അങ്ങാടിപ്പുറം: ഷൊർണൂർ– നിലമ്പൂർ പാതയിലെ വൈദ്യുതീകരണ ജോലികൾ അവസാനഘട്ടത്തിലേക്ക്. ഇടക്കാലത്തു മന്ദഗതിയിലായിരുന്ന പദ്ധതി, മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ട് അതിവേഗത്തിലാണു ജോലി പുരോഗമിക്കുന്നത്. 2021ൽ തുടങ്ങിയ പദ്ധതിയിൽ കോപ്പറിലുള്ള വയറിങ് ജോലികൾ അങ്ങാടിപ്പുറം വരെ തീർന്നു.അങ്ങാടിപ്പുറം– നിലമ്പൂർ റൂട്ടിൽ ഇലക്ട്രിക് പോസ്റ്റുകൾ നാട്ടൽ അടുത്തദിവസം പൂർത്തിയാകും. 5 പാലങ്ങളുടെ നിർമാണവും താമസിയാതെ പൂർത്തിയാകും. 26 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്. റെയിൽവേ ഡിവിഷൻ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി.ആർ.രവീന്ദ്രന്റെ മേൽനോട്ടത്തിലാണു ജോലികൾ നടക്കുന്നത്. എൽ ആൻഡ് ടിയാണ് നിർമാണ ഏജൻസി. ഷൊർണൂർ–നിലമ്പൂർ പാതയിലെ 12 റെയിൽവേ സ്റ്റേഷനുകളിൽ വാണിയമ്പലം, നിലമ്പൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകളാണു പ്രധാനപ്പെട്ടവ. മ...






