Tag: 310125

മറക്കാനാവുമോ ആ മാസ്ക് യുഗം! സംസ്ഥാനത്ത് കോവിഡ്‌ സ്ഥിരീകരിച്ചിട്ട്‌ അഞ്ച്‌ വർഷം
Local

മറക്കാനാവുമോ ആ മാസ്ക് യുഗം! സംസ്ഥാനത്ത് കോവിഡ്‌ സ്ഥിരീകരിച്ചിട്ട്‌ അഞ്ച്‌ വർഷം

Perinthalmanna RadioDate: 31-01-2025മാസ്ക്കിട്ടാൽ പേടിച്ചോടുന്ന, സോപ്പിട്ടാൽ മാഞ്ഞു പോവുന്ന ഒരു കുഞ്ഞു വൈറസ് ലോകത്തെ ഒന്നാകെ തലകീഴായ് മറിച്ചിട്ട ഒരു രോഗ കാലം. നാടും നഗരവും ആളനക്കമില്ലാതായിപ്പോയ ലോക്ഡൗൺ ദിനങ്ങൾ. മലയാളി യുട്യൂബ് ചാനലുകളേക്കുറിച്ചും 'ബക്കറ്റ് ചിക്കനെ'ക്കുറിച്ചും ആഴത്തിൽ പഠിച്ച സമയം. ഒറ്റ ദിവസം കൊണ്ട് എല്ലാവരും വീടിനുള്ളിൽ അടക്കപ്പെട്ട, പുറത്തിറങ്ങുന്നവരെ കുറ്റവാളികളായി കണ്ട ദിനങ്ങൾ.രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു- 2020 ജനുവരി 30-ന്. കേരളത്തിൽ കോവിഡ് സ്ഥീരീകരിച്ച് ഒരുവർഷത്തിനുശേഷം 2021 ഡിസംബർ ആവുമ്പോഴേക്കും സർക്കാർ കണക്കുപ്രകാരം 42579 പേരാണ് കോവിഡ് ബാധിച്ചോ അതിനെ തുടർന്നുണ്ടായ ശാരീരിക അവശതകളെ തുടർന്നോ മരിച്ചു. പിന്നീടും കൊറോണ വൈറസിന് വകഭേദങ്ങളുണ്ടായി, മരണങ്ങളും ഏറെയുണ്ടായി. ഇപ്പോഴും അത് പൂർണമായും നമ്മെ വിട്ടുപോയിട്ടുമില്ല.ചൈനയിലെ വുഹാന...
ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് കുറ്റിക്കാട് റോഡ് ഉദ്ഘാടനം ചെയ്തു
Local

ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് കുറ്റിക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 31-01-2025ഏലംകുളം: ഗ്രാമ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ 233000 രൂപ വകയിരുത്തി കോൺക്രീറ്റിംഗ് പൂർത്തിയാക്കിയ കുന്നക്കാവ് കുറ്റിക്കാട് റോഡിന്റെ ഉദ്ഘാടനം റോഡിന്റെ ഗുണഭോക്താക്കളുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പി സുധീർ ബാബു ഉദ്ഘാടനം ചെയ്ത് റോഡ് തുറന്നു കൊടുത്തു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ മനോജ്, വാർഡ് മെമ്പർ രമ്യ മാണിതൊടി, പി ഗോവിന്ദ പ്രസാദ്, സുന്ദരേഷ്, മനോജ് വിപി, പ്രശാന്ത് സി, പ്രവീൺ, സൈതലവി നെച്ചിയിൽ തൊടി, മുഹമ്മദാലി നെച്ചിൽ തൊടി,അഖിൽ കൃഷ്ണ, ആഷിക്, രാജൻ പി, വിജയ ലക്ഷ്മി, പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയ...
കൊളത്തൂർ- വെങ്ങാട് റോഡിലെ ദുരിതയാത്രക്ക് പരിഹാരമായി
Local

കൊളത്തൂർ- വെങ്ങാട് റോഡിലെ ദുരിതയാത്രക്ക് പരിഹാരമായി

Perinthalmanna RadioDate: 31-01-2025അങ്ങാടിപ്പുറം : അങ്ങാടിപ്പുറം - വളാഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ കൊളത്തൂർ അമ്പലപ്പടി മുതൽ വെങ്ങാട് ഗോകുലം വരെയുള്ള റോഡിന്റെ നവീകരണം പൂർത്തിയായി. ഏഴ് കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. റോഡിന്റെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തി മെറ്റലിട്ട് ബലപ്പെടുത്തി ബി എം ചെയ്‌താണ് നവീകരിച്ചത്. അവശ്യ ഭാഗങ്ങളിൽ ഓട, സംരക്ഷണ ഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണവും നടന്നു.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് നവീകരണ പ്രവൃത്തികൾ ചെയ്യുന്നത്. റോഡിൽ കെഎസ്ഇബിയുടെ അണ്ടർ ഗ്രൗണ്ട് പവർ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായാൽ ബിസി ടാറിംഗ് പൂർത്തികരിക്കുമെന്ന് അധികൃതർ പറഞ്ഞു. മൂന്ന് വർഷം തകർന്ന് കിടന്ന റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിക്കുകയും നിരവധി തവണ പൊതു മരാമത്ത് മന്ത്രിക്ക് കത്ത് നൽ...
പെരിന്തൽമണ്ണ സെന്റ്‌ അൽഫോൻസാ പള്ളി തിരുനാളിന് ഇന്നു തുടക്കം
Local

പെരിന്തൽമണ്ണ സെന്റ്‌ അൽഫോൻസാ പള്ളി തിരുനാളിന് ഇന്നു തുടക്കം

Perinthalmanna RadioDate: 31-01-2025പെരിന്തൽമണ്ണ: സെന്റ്‌ അൽഫോൻസാ ഫൊറോന പള്ളി തിരുനാളിന് ഇന്നു തുടക്കം. വൈകിട്ട് 4.45ന് ഇടവക വികാരി ഫാ.ആന്റ‌ണി കാരിക്കുന്നേൽ കൊടി ഉയർത്തും. 5ന് കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനവും പ്രാർഥനയും നടക്കും. നാളെ വൈകിട്ട് 4.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.ജോസ് കരോട്ടുഴുന്നാലിൽ നേതൃത്വം നൽകും. തുടർന്ന് സൺഡേ സ്കൂളിന്റെ‌യും വിവിധ സംഘടനകളുടെയും കലാ പരിപാടികളോടെ ഇടവകദിനം ആഘോഷിക്കും. 9ന് സ്നേഹവിരുന്ന്. 2ന് രാവിലെ 6.30ന് കുർബാന, വൈകിട്ട് 4.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഫ്രാൻസിസ് പണ്ടരത്തിക്കുടിയിൽ നേതൃത്വം നൽകും. തുടർന്ന് ലദീഞ്ഞ്, നഗര പ്രദക്ഷിണം, ആശീർവാദം, വാദ്യമേളം. 8.30ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----...