പെരിന്തൽമണ്ണയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു
Perinthalmanna RadioDate: 31-01-2026 പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെരിന്തൽമണ്ണയിൽ ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി ഈ വരുന്ന ചൊവ്വാഴ്ച (ഫെബ്രുവരി 3) നടത്താനിരുന്ന സൂചനാ ബസ്സ് പണിമുടക്ക് പിൻവലിച്ചു. അധികൃതരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.ആയിഷ കോംപ്ലക്സ് പരിസരത്തെ ട്രാഫിക് സിഗ്നലുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക, ബസുകൾക്ക് തടസ്സമില്ലാതെ പോകാൻ 'ഫ്രീ ലെഫ്റ്റ്' സൗകര്യം ഒരുക്കുക, തകർന്നു കിടക്കുന്ന ജൂബിലി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.വിഷയവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാൻ, പോലീസ്, പി.ഡബ്ല്യു.ഡി (PWD), കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥർ എന്നിവർ ബസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായും ചർച്ച നടത്തി. അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ (ഫെബ്രുവരി 4) ഉന്നയി...





