Tag: 310324

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 31-03-2024അങ്ങാടിപ്പുറം: വളാഞ്ചേരി- അങ്ങാടിപ്പുറം റോഡിൽ ബാവപ്പടി കമ്മുട്ടിക്കുളത്തിന് സമീപം കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (ഏപ്രിൽ ഒന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ വലിയ വാഹനങ്ങൾക്ക് പൂർണ്ണമായും ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണത്തോടു കൂടിയും നിരോധനം ഉണ്ടായിരിക്കും. വാഹന യാത്രക്കാർ കൊളമംഗലം- കരേക്കാട് റോഡും പൂക്കാട്ടിരി- വലിയകുന്ന് റോഡും മറ്റ് അനുബന്ധ റോഡുകളും വാഹന ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/JFl6Cge5q6nBts9kivlIus-...
നാളെ മുതൽ വാട്ടർ അതോറിറ്റി കരാറുകാർ അറ്റകുറ്റപ്പണികൾ നിർത്തും
Local

നാളെ മുതൽ വാട്ടർ അതോറിറ്റി കരാറുകാർ അറ്റകുറ്റപ്പണികൾ നിർത്തും

Perinthalmanna RadioDate: 31-03-2024മലപ്പുറം : കേരള വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണികൾക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങൾ (ജിയോടാഗ്) ഇതുവഴി ഉപജീവനം നടത്തുന്ന സാധാരണക്കാരായ ചെറുകിട കരാറുകാരുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുമെന്ന് കെ.ജി.സി.എഫ്. ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ ജില്ലയിലെ അറ്റകുറ്റപ്പണികൾ പൂർണമായും നിർത്തിവെക്കും.പുതിയ സർക്കുലറിൽ പറയുന്നപോലെ ഒരു ഉദ്യോഗസ്ഥൻ 10 മണിക്ക് ഓഫീസിൽ വന്ന് ഹാജർ രേഖപ്പെടുത്തി കിലോമീറ്ററുകൾ ദൂരെയുള്ള സ്ഥലങ്ങളിൽ എത്തി ലീക്കുകളടക്കമുള്ള മറ്റ് വർക്കുകൾ ശരിയാക്കി ഫോട്ടോ എടുത്ത് കെ.ഡബ്ല്യു.എ. സൈറ്റിൽ അപ്‌ലോഡ് ചെയ്തുവരുമ്പോഴേക്കും മറ്റ് വർക്കുകൾ കൂടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുക.2018-ലെ ഷെഡ്യൂൾ നിരക്കിലാണ് ഇപ്പോഴും വർക്കുകൾ നടത്തുന്നത്. കാലോചിതമായി നിരക്ക് പരിഷ്‌കരിക്കണം. 19 മാസത്തെ മെയിന്റനൻസ് തുക കുടിശ...
കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തിയ 33 ലക്ഷം രൂപ പിടികൂടി
Local

കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തിയ 33 ലക്ഷം രൂപ പിടികൂടി

Perinthalmanna RadioDate: 31-03-2024പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിൽ നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 33 ലക്ഷം രൂപ പിടികൂടി. എഎസ്‌പി കിരണിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ കരിങ്കല്ലത്താണി സ്വദേശി അക്കര താജുദ്ദീനിൽ(42) നിന്നാണ് പണം പിടികൂടിയത്. കാറിൽ എയർബാഗ് സ്‌പേസിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പണം പെരിന്തൽമണ്ണ കോ‌ടതിയിൽ ഹാജരാക്കി. തുടർ നടപടികൾക്കായി ആദായ നികുതി വകുപ്പിനും എൻഫോഴ്‌സ്മെന്റ് അധികൃതർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലി...
നിലമ്പൂർ –ഷൊർണൂർ പാതയിൽ വൈദ്യുതി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയം
Local

നിലമ്പൂർ –ഷൊർണൂർ പാതയിൽ വൈദ്യുതി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയം

Perinthalmanna RadioDate: 31-03-2024അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ പാതയിൽ ആദ്യ വൈദ്യുതി ട്രെയിനിന് വിജയകരമായ ഓട്ടം. നിലമ്പൂരിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് ഇന്നലെ വൈകിട്ട് 3.26ന് പുറപ്പെട്ട വൈദ്യുതി എൻജിൻ ഘടിപ്പിച്ച ട്രെയിൻ കൂകിപ്പാഞ്ഞത് ചരിത്രത്തിലേക്ക്. 97 വർഷം പിന്നിട്ട ഈ പാത കൂടി വൈദ്യുതീകരിച്ചതോടെ പാലക്കാട് ഡിവിഷനിൽ സമ്പൂർണ വൈദ്യുതീകരണമായി. എങ്കിലും നിലമ്പൂർ പാതയിലൂടെ വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങാൻ അൽപം കൂടി കാത്തിരിക്കേണ്ടി വരും.പാത വൈദ്യുതീകരണത്തിന്റെ പരിശോധനകളുടെ ഭാഗമായുള്ള സ്പീഡ് ട്രയൽ ആണ് ഇന്നലെ നടന്നത്. ചെന്നൈയിൽ നിന്നുള്ള പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ (പിസിഇഇ) എ.കെ.സിദ്ധാർഥ, റെയിൽവേ വൈദ്യുതീകരണത്തിന്റെ ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ദിഗേ, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ (എഡിആർഎം) എസ്.ജയകൃഷ്ണൻ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ് എന്നിവരുടെ നേ...
യേശു ഉയിർത്തെഴുന്നേറ്റ സുദിനം; ഇന്ന് പ്രത്യാശയുടെ ഈസ്റ്റർ
Local

യേശു ഉയിർത്തെഴുന്നേറ്റ സുദിനം; ഇന്ന് പ്രത്യാശയുടെ ഈസ്റ്റർ

Perinthalmanna RadioDate: 31-03-2024പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശു കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കലാണ് ഈസ്റ്റർ. അമ്പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഇന്ന്. ദേവാലയങ്ങളിൽ നോമ്പ് ആചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഇന്ന് പുലർച്ചെ തന്നെ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും നടന്നു.വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർഥനകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇന്നലെ അർദ്ധരാത്രിയും ഇന്ന് പുലർച്ചെയുമാണ് പ്രാർഥനകൾ നടന്നത്. ദു:ഖവെള്ളിദിനം കുരിശിലേറിയ യേശു മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈ സുദിനത്തിൽ വിശ്വാസികൾ യേശുദേവന്റെ പീഡാനുഭവത്തെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.നെഞ്ച് പൊട്ടുന്ന വേദനയോടെ കുരിശുമേന്തി യേശുദേവൻ കിലോമീറ്ററോളം നടന്നു. കൊടും ക്രൂരതകളും പീഡനവും അന...