Tag: 310325

പെരിന്തൽമണ്ണ നഗരസഭ ബജറ്റ്; വികസനവും പോരായ്‌മകളും ഇഴകീറി ചർച്ച
Local

പെരിന്തൽമണ്ണ നഗരസഭ ബജറ്റ്; വികസനവും പോരായ്‌മകളും ഇഴകീറി ചർച്ച

Perinthalmanna RadioDate: 31-03-2025പെരിന്തൽമണ്ണ : നഗരസഭ അടിസ്ഥാന വികസനം സാധ്യമാക്കുന്നതിൽ പരാജയമെന്ന് ബജറ്റ് ചർച്ച വേളയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. ശ്രമിച്ചാൽ കിട്ടുമായിരുന്ന കേന്ദ്രവിഷ്കൃത വിഹിതം ഒന്നും നേടി എടുക്കാൻ ആയില്ല. നഗരസഭയായ ശേഷം ഉയർന്നുവന്ന വികസന വിഷയങ്ങൾ, വലക്കുന്ന യാത്രാ പ്രശ്‌നങ്ങൾ, കുടി വെള്ള പ്രശ്നം, ടൗണിലെ ഗതാഗത കുരുക്ക് പോലുള്ള വിഷയങ്ങൾ പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ വിശദീകരിച്ചു. കുടിവെള്ള വിതരണ രംഗത്ത് പതിറ്റാണ്ടുകളായി പെരിന്തൽമണ്ണ നിവാസികൾ അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. റോഡുകളുടെ അവസ്ഥയും ശോചനീയമാണ്. നഗരത്തിൽ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് അപകട അവസ്ഥയിലാണ്. പലയിടത്തും അഴുക്കു ചാലില്ലാതെ മഴ പെയ്‌താൽ വെള്ളം കടകളിലേക്ക് കയറുന്ന സ്ഥിതിയാണ്. ഒട്ടേറെ ജനങ്ങൾ വന്നു പോവുന്ന നഗരത്തിൽ വാഹനങ്ങൾ നിർത്താനോ ഉള്ള റോഡിലൂടെ കാൽനട യാത്രക്കാർക്ക് സൗകര്യ പ്രദമായി ...
സംസ്ഥാനത്തെ മോട്ടോര്‍വാഹന നികുതി പുതുക്കി, ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില
Local

സംസ്ഥാനത്തെ മോട്ടോര്‍വാഹന നികുതി പുതുക്കി, ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില

Perinthalmanna RadioDate: 31-03-2025സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വർധനയുണ്ടായിട്ടുള്ളത്.15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 750 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങളില്‍ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകള്‍ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്...
കായികലഹരി പദ്ധതിയുമായി അങ്ങാടിപ്പുറം പഞ്ചായത്ത്
Local

കായികലഹരി പദ്ധതിയുമായി അങ്ങാടിപ്പുറം പഞ്ചായത്ത്

Perinthalmanna RadioDate: 31-03-2025അങ്ങാടിപ്പുറം : കുട്ടികളെ കൗമാര പ്രായത്തിൽത്തന്നെ വിവിധയിനം കളികളിൽ തത്‌പരരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നു. ‘രാസ ലഹരിക്ക് പകരം കായികലഹരി എന്ന ലക്ഷ്യത്തോടെയാണിത് . പുത്തനങ്ങാടി ഗവ. എൽപി സ്കൂളിലും പൂപ്പലം ഗവ. എൽപി സ്കൂളിലും ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ചു. പഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉൾപ്പെടുന്ന സർക്കാർ സ്കൂളുകളിലേക്ക് വിവിധയിനം കളി ഉപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സെലീന താണിയൻ, കെ.ടി. അൻവർ, ഇംപ്ലിമെന്റിങ്‌ ഓഫീസർ തോടേങ്ങൽ ഫരീദ, അനസ് ചോലയിൽ എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന...
സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടിന് പ്രതിഷേധ ഹർത്താൽ
Local

സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടിന് പ്രതിഷേധ ഹർത്താൽ

Perinthalmanna RadioDate: 31-03-2025നിലമ്പൂർ: ആഘോഷ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതകുരുക്ക് ഒഴിവാക്കാനും ഊട്ടി സന്ദർശനത്തിനുള്ള ഇ-പാസ് നിബന്ധന തമിഴ്നാട് സർക്കാർ കർശനമാക്കി.നീലഗിരി ജില്ലയുടെ കവാടങ്ങളിലെ ചെക്പോസ്റ്റുകളിൽ ഇ-പാസ് ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ കടത്തിവിടൂ. ഊട്ടി സന്ദർശനത്തിന് ഇ-പാസ് വേണമെന്ന നിയമമുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. കഴിഞ്ഞ പെരുന്നാൾ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് മൂലം തമിഴ്നാടിന്‍റെ അതിർത്തി ചെക് പോസ്റ്റുകളിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. ഇത്തവണ വേനലവധി ദിനങ്ങളും ആഘോഷങ്ങളും ഒരുമിച്ച് വന്നതോടെ നൂറ് കണക്കിന് വാഹനങ്ങൾ ചുരം കയറും.തമിഴ്നാട് അതിർത്തികളിൽ സ്ഥാപിച്ച പ്രത‍്യേക ചെക്ക്പോസ്റ്റുകളിൽ ഇ-പാസ് സൗജന‍്യമായി നൽകുന്നുണ്ട്. ആധാർകാർഡിന്‍റെ കോപ്പി കരുതണം. ഒരാൾക്ക് ഇ-പാസ് എടുക്കാൻ ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കില...
വ്രതവിശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ
Local

വ്രതവിശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ

Perinthalmanna RadioDate: 31-03-2025പെരിന്തൽമണ്ണ: വ്രതവിശുദ്ധിയുടെ നിറവിൽ ഇന്ന് ഈദുൽ ഫിത്ർ. റമസാൻ 29 പൂർത്തിയായ ഇന്നലെ പൊന്നാനിയിൽ മാസപ്പിറവി കണ്ടതോടെയാണ് ഇന്നു ചെറിയ പെരുന്നാളായിരിക്കുമെന്നു ഖാസിമാർ അറിയിച്ചത്. പാണക്കാട് സാദിഖലി തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയും പൊന്നാനി മഖ്ദൂം എം.പി.മുത്തുക്കോയ തങ്ങളും ഉൾപ്പെടെയുള്ള ഖാസിമാർ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.ഇതോടെ, പെരുന്നാളിന്റെ വരവറിയിച്ചു പള്ളികളിൽ തക്ബീർ മുഴങ്ങി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.ഇന്നലെ രാവിലെ മുതൽ നാട്ടിലെങ്ങും പെരുന്നാൾ വിപണി സജീവമായിരുന്നു. വസ്ത്രക്കടകളിലും മാട്ടിറച്ചിക്കടകളിലും കോഴിക്കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. സലൂണുകളിൽ കഴിഞ്ഞ ദിവസം മുതൽ തിരക്ക് തുടങ്ങിയിരുന്നു. മാസപ്പിറവി കണ്ടതായി അറിയിപ്പു വന്നതോടെ എല...