സ്വപ്നത്തില്‍ മാത്രം ഒതുങ്ങി ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്
Perinthalmanna RadioDate: 31-05-2025പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണമായി പരിഹാരമാകുമെന്ന് ജനം സ്വപ്‌നം കണ്ട ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് സ്വപ്നത്തില്‍ മാത്രം ഒതുങ്ങി. ബൈപാസിന്മരണമണി മുഴക്കിയത് സ്വകാര്യ സങ്കുചിത താൽപര്യങ്ങളും രാഷ്‌ട്രീയ വടം വലിയുമാണ്.15 വർഷം പിന്നിടുമ്പോഴും പദ്ധതിക്കു സർക്കാരിന് ഫണ്ടില്ല. അങ്ങാടിപ്പുറത്ത് മേൽപാലമെന്ന ആശയത്തിനു 2 വർഷം മുൻപാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപാസിന്റെ ആലോചന തുടങ്ങുന്നത്. 2011 ൽ എൽഡിഎഫ് സർക്കാർ 4.1 കിലോമീറ്റർ വരുന്ന ബൈപാസ് പദ്ധതി അംഗീകരിച്ചു. ട്രഷറി നിക്ഷേപം സമാഹരിച്ചാണ് സ്ഥലമെടുപ്പിന് 10 കോടി രൂപ അനുവദിച്ചത്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾ അതിവേഗം നടന്നെകിലും ഭരണ മാറ്റത്തോടെ മുൻഗണന അങ്ങാടിപ്പുറം മേൽപാലത്ത...