Tag: 310725

കന്യാസ്ത്രീകളുടെ അറസ്റ്റ്; പെരിന്തൽമണ്ണയിൽ പ്രതിഷേധമിരമ്പി<br>
Local

കന്യാസ്ത്രീകളുടെ അറസ്റ്റ്; പെരിന്തൽമണ്ണയിൽ പ്രതിഷേധമിരമ്പി

Perinthalmanna RadioDate: 31-07-2025പെരിന്തൽമണ്ണ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തി കന്യാസ്ത്രീകളെ ജയിലിൽ അടച്ച നടപടിക്കെതിരെ പ്രതിഷേധമിരമ്പി. പെരിന്തൽമണ്ണ - മരിയാപുരം ഫൊറോനകളിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധറാലിയിലും സമ്മേളനത്തിലും നൂറു കണക്കിനാളുകൾ പങ്കെടുത്തു.കൊടികളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തി, പെരിന്തൽമണ്ണ ലൂർദ് പള്ളി പരിസരത്ത് ആരംഭിച്ച റാലി നഗരം ചുറ്റി പെരിന്തൽമണ്ണ സെന്റ്‌ അൽഫോൻസ ദേവാലയ അങ്കണത്തിൽ സമാപിച്ചു. പ്രതിഷേധ സംഗമം മരിയാപുരം ഫൊറോന വികാരി ഫാ.ജോർജ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ട്രീസ ഞെരളക്കാട്ട്, ഫാ.സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ, മനോജ് വീട്ടുവേലിക്കുന്നേൽ, വർഗീസ് കണ്ണാത്ത്, ഷാന്റോ തകിടിയേൽ, എ.ജെ.സണ്ണി, ജോർജ് ചിറത്തലയാട്ട്, ബോബൻ കൊക്കപ്പുഴ എന്നിവർ പ്രസംഗിച്ചു.നിരപരാധികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തി...
സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും<br>
Local

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 31-07-2025സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ അര്‍ദ്ധരാത്രി കടലിലേക്ക് ഇറങ്ങുന്നത്. 3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്.  ട്രോളിങ് ബോട്ടുകളും പേഴ്സീന്‍ ബോട്ടുകളുമാണ് കടലില്‍ ഇറങ്ങുക. എന്നാല്‍, ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെടുന്ന ബോട്ടുകള്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞേ കടലില്‍ ഇറങ്ങൂ.പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി. മത്സ്യത്തിന് വില കിട്ടാതെ പോയതാണ് പരമ്പരാഗത വിഭാഗം നേരിട്ട വലിയ പ്രതിസന്ധി. അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളി ...
പൊലീസ് സ്റ്റേഷൻ റോഡ് തുറന്നു; ഇനി പേര് ഡിപ്ലോമാറ്റിക് റോഡ്<br>
Local

പൊലീസ് സ്റ്റേഷൻ റോഡ് തുറന്നു; ഇനി പേര് ഡിപ്ലോമാറ്റിക് റോഡ്

Perinthalmanna RadioDate: 31-07-2025പെരിന്തൽമണ്ണ : ഏറെക്കാലം തൊണ്ടിവാഹനങ്ങൾ നിറഞ്ഞ് കാടുമൂടി ഇഴജന്തുക്കളുടെ വിഹാരരംഗമായി മാറിയ പൊലീസ് സ്‌റ്റേഷൻ–കോടതി റോഡ് നഗരത്തിന്റെ മനോഹര മുഖമായി ഇന്നലെ തുറന്നു.ആധുനിക രീതിയിൽ വീതികൂട്ടി വികസിപ്പിച്ച് പൂട്ടുകട്ട പതിച്ച് മനോഹരമാക്കിയ റോഡിന് ഡിപ്ലോമാറ്റിക് റോഡ് എന്നാണ് പുതിയ പേര്. നഗരസഭാധ്യക്ഷൻ പി.ഷാജി റോഡ് ഉദ്ഘാടനം ചെയ്‌തു.തൊണ്ടിവാഹനങ്ങൾ കുന്നുകൂടി വർഷങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന പ്രദേശമുൾപ്പെടുന്ന റോഡ് 49 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നവീകരിച്ചത്.പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയെയും കോഴിക്കോട്–പാലക്കാട് ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന റോഡ് പട്ടാമ്പി റോഡിലും മണ്ണാർക്കാട് റോഡിലും പ്രധാന ജംക്‌ഷനിലും ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ആശ്വാസമാകും.വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, ഷാൻസി, കെ.ഉണ്ണിക്കൃഷ്ണൻ, മ...