ഇ-വാഹന ചാർജിങ് സ്റ്റേഷൻ; നിരക്കിന് നിയന്ത്രണവുമായി കേന്ദ്രം
Perinthalmanna RadioDate: 31-08-2024ഇ-വാഹന ചാർജിങ് സ്റ്റേഷനുകളിലെ തോന്നും പടി നിരക്കിന് തടയിടാൻ കേന്ദ്ര സർക്കാർ. നിരക്കും സർവീസ് ചാർജും ഏകീകരിക്കാനുള്ള മാർഗ നിർദേശങ്ങളുടെ കരട് കേന്ദ്ര ഊർജ മന്ത്രാലയം പുറത്തിറക്കി. രാവിലെ ഒൻപതുമുതൽ നാലുവരെ കുറഞ്ഞ നിരക്കും സർവീസ് ചാർജുമാണ് നിർദേശിക്കുന്നത്. രാത്രിയിൽ രണ്ടും കൂടും.ഇപ്പോൾ ചാർജിങ് സ്റ്റേഷനുകളിൽ നിരക്കിനും സർവീസ് ചാർജിനും പരിധിയില്ല. രാത്രിയും പകലും തുകയിൽ വ്യത്യാസമില്ല.സംസ്ഥാനത്ത് കെഎസ്.ഇ.ബി.യിൽ നിന്ന് ചാർജിങ് സ്റ്റേഷനുകൾക്ക് നൽകുന്ന നിരക്ക് റെഗുലേറ്ററി കമ്മിഷൻ യൂണിറ്റിന് 5.50 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ചാർജിങ് സ്റ്റേഷനുകൾ തോന്നുന്ന സർവീസ് ചാർജും ചേർത്ത് വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നത് വ്യത്യസ്ത നിരക്കാണ്.നിലവിൽ യൂണിറ്റിന് 18 രൂപ മുതൽ 30 രൂപ വരെയാണ് കേരളത്തിൽ ഈടാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി വിതരണ...