Tag: 311023

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി
Local

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

Perinthalmanna RadioDate: 03-11-2023ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിനു ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതിയ ലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com ...
മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന്‍ ഏറ്റുവാങ്ങി
Local

മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന്‍ ഏറ്റുവാങ്ങി

Perinthalmanna RadioDate: 03-11-2023പെരിന്തൽമണ്ണ: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുത്ത പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനുള്ള അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഹൗസ്സ് ഓഫീസർ പ്രേംജിത്ത് പുരസ്കാരം ഏറ്റുവാങ്ങി.വിവിധ മേഖലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ.ഡി. പി.എസ്.(ലഹരി) കേസുകൾ രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ തന്നെ വിചാരണ നടത്തി പ്രതികൾക്ക് അതിവേഗം ശിക്ഷ വാങ്ങി കൊടുത്തതാണ് പ്രധാനമായും പുരസ്കാരത്തിന് അർഹമാക്കിയത്.സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറ്റമറ്റ അന്വേഷണം നടത്തിയതും അന്തർ സംസ്ഥാന മോഷണ കേസുകൾ തെളിയിക്കുക വഴി സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനിലെ കേസുകളിലെ ചില പ്രതികളെ യും കണ്ടെത്താൻ സാധി...
ഇനി മുതല്‍  മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷൻ കടകൾക്ക് അവധി
Local

ഇനി മുതല്‍  മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷൻ കടകൾക്ക് അവധി

Perinthalmanna RadioDate: 03-11-2023അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്.‌ നിലവിൽ ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമാണ് റേഷൻ കടകൾക്ക് ഒഴിവുള്ളത്. ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച് അടുത്ത മാസത്തെ വിതരണം ആരംഭിക്കുംമുൻപ് റേഷൻ വിഹിതം സംബന്ധിച്ച് ഇ–പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ, നിലവിൽ മാസത്തെ ആദ്യ പ്രവൃത്തിദിനം വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആ ദിവസം അവധി വേണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേ...
വൈദ്യുതി നിരക്ക്  വർധിപ്പിച്ചതിന് പിന്നാലെ ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു
Local

വൈദ്യുതി നിരക്ക്  വർധിപ്പിച്ചതിന് പിന്നാലെ ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു

Perinthalmanna RadioDate: 03-11-2023വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അത് കൊണ്ടാണ് ഏപ്രിലിലെ വർദ്ധന വേണ്ടെന്ന് വെച്ചത്.വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക്...
സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കല്‍; ഉത്തരവില്‍ മാറ്റം വരുത്തി ഗതാഗത വകുപ്പ്
Local

സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കല്‍; ഉത്തരവില്‍ മാറ്റം വരുത്തി ഗതാഗത വകുപ്പ്

Perinthalmanna RadioDate: 31-10-2023ബസുകളിലും ഹെവിവാഹനങ്ങളും സീറ്റ് ബെൽറ്റും ക്യാമറയും നാളെ മുതല്‍ നിര്‍ബന്ധമാക്കിയതില്‍ നിന്ന് ഗതാഗതവകുപ്പ് പിന്നോട്ട്. നവംബർ ഒന്നിന് ശേഷം ഫിറ്റ്നസിന് ഹാജരാക്കുന്ന വാഹനങ്ങൾക്കാണ് നിബന്ധനയെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കി. അതേസമയം, കെഎസ്ആർടിസിയിൽ സീറ്റ് ബെൽറ്റും ക്യാമറയും ഉറപ്പാക്കാൻ കഴിയാത്തതാണ് പിന്നോട്ടുപോക്കിന് കാരണമെന്നാണ് വിലയിരുത്തൽ.കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നായിരുന്നു ആദ്യ ഉത്തരവ്. ഇതിലാണ് നേരിയ മാറ്റം വരുത്തി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. നാളെ മുതൽ എല്ലാ വാഹനങ്ങളിലും നിർബന്ധമാണെന്നതിന് പകരം ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ഇപ്പോൾ പറയുന്നത്. അതായത് നാളെ മുതൽ ഫിറ്റ്നസിന് ഹാജരാകുന്ന ഹെവി വ...
ഡ്രോൺ ഉപയോഗിച്ച് വളർച്ചാത്വരകം തളിക്കൽ ജില്ലയിലാദ്യമായി നടത്തി പുലാമന്തോൾ പഞ്ചായത്ത്
Local

ഡ്രോൺ ഉപയോഗിച്ച് വളർച്ചാത്വരകം തളിക്കൽ ജില്ലയിലാദ്യമായി നടത്തി പുലാമന്തോൾ പഞ്ചായത്ത്

Perinthalmanna RadioDate: 31-10-2023പുലാമന്തോൾ: നെൽക്കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളർച്ചാത്വരകം തളിക്കൽ ജില്ലയിലാദ്യമായി നടത്തി പുലാമന്തോൾ പഞ്ചായത്ത്. നെൽക്കർഷകരുടെ ഉന്നമനത്തിനായി കാർഷികമേഖലയിലെ പുത്തൻ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.പഞ്ചായത്തും പുലാമന്തോൾ കൃഷിഭവനും സംയുക്തമായി 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നൂതനപദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പാലൂർ പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. സാധാരണ ഒരു തൊഴിലാളി ഒരുദിവസം ഒന്നരയേക്കർ തളിക്കുന്നിടത്ത് അത്രയും ചെലവില്ലാതെ 15 മിനിറ്റുകൊണ്ട് അത്രയും വിസ്‌തൃതിയിൽ തളിക്കാൻ ഡ്രോൺ വഴി സാധിക്കും.പഞ്ചായത്തുതലത്തിൽ ഈ പദ്ധതി ആദ്യമായി ജില്ലയിൽ നടപ്പാക്കുന്നത് പുലാമന്തോൾ പഞ്ചായത്തിലാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത പറഞ്ഞു.ഡ്രോൺ വഴി സൂക്ഷ്മ മൂലകങ...
ചരിത്രനേട്ടത്തിൽ ലയണൽ മെസ്സി; എട്ടാം തവണയും ബലോൻ ദ് ഓർ പുരസ്കാരം
Local

ചരിത്രനേട്ടത്തിൽ ലയണൽ മെസ്സി; എട്ടാം തവണയും ബലോൻ ദ് ഓർ പുരസ്കാരം

Perinthalmanna RadioDate: 31-10-2023പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫ്രാന്‍സ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്. എട്ടാം തവണയാണ് മെസ്സി ബലോൻ ദ് ഓർ പുരസ്കാരത്തിന് അർഹനാകുന്നത്. അഞ്ച് തവണ നേടിയിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു പിന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ മറികടന്നാണ് 67–ാമത് ബലോൻ ദ് ഓർ പുരസ്കാരം  മെസ്സി  സ്വന്തമാക്കിയത്. ഫിഫ ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മെസ്സിയുടെ പ്രകടനമാണ് പുരസ്കാര നേട്ടത്തിൽ നിർണായകമായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും മെസ്സി നേടിയിരുന്നു. ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി വിട്ട മെസ്സി, നിലവിൽ...
സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി
Local

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി

Perinthalmanna RadioDate: 31-10-2023സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്നും ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്.ബസ് ജീവനക്കാരെ കേസുകളില്‍ പ്രതികളാക്കുന്നത് തടയാനും യഥാര്‍ത്ഥ ...
വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു; നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും
Local

വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു; നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും

Perinthalmanna RadioDate: 31-10-2023സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് റഗുലേറ്ററി കമ്മീഷൻ യോഗത്തിന് ശേഷം വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയർമാൻ ടി കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇതിൽ എത്ര പൈസ വരെ റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം വർധനവാണ് നടപ്പാക്കുക എന്ന അറിയാൻ കഴിയൂ.നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലിൽ നിരക്ക് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, പല കാര്യങ്ങൾ കൊണ്ട് റഗുലേറ്ററി കമ്മീഷന്‍ നീട്ടി വെക്കുകയായിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinth...
യാത്രക്കാരെ വെട്ടിലാക്കി സ്വകാര്യബസ് പണിമുടക്ക്; കെഎസ്ആര്‍ടിസി അധിക സര്‍വിസ് നടത്തി
Local

യാത്രക്കാരെ വെട്ടിലാക്കി സ്വകാര്യബസ് പണിമുടക്ക്; കെഎസ്ആര്‍ടിസി അധിക സര്‍വിസ് നടത്തി

Perinthalmanna RadioDate: 31-10-2023പെരിന്തൽമണ്ണ: യാത്രക്കാരെ വലച്ചും വെട്ടിലാക്കിയും സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഏകദിന സൂചന സമരം.സംസ്ഥാനത്തെ 8000 സ്വകാര്യബസുകളില്‍ ഭൂരിഭാഗവും നിരത്തില്‍നിന്ന് വിട്ടുനിന്നതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ യാത്രാക്ലേശം രൂക്ഷമായി. യാത്രക്കാര്‍ മണിക്കൂറോളം ബസ് സ്റ്റാൻഡുകളില്‍ കാത്തുനിന്നു. പണിമുടക്ക് വിവരമറിയാതെ ഇറങ്ങിയവരും വെട്ടിലായി. പ്രവൃത്തി ദിവസമായിരുന്നതിനാല്‍ വിദ്യാര്‍ഥി യാത്രയും പ്രതിസന്ധിയിലായി.പരമാവധി ബസ് ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി ഗ്രാമീണ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസ് നടത്തിയെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായിരുന്നില്ല. ചിലയിടങ്ങളില്‍ സമാന്തര സര്‍വിസുകള്‍ ആശ്വാസമായി. സ്വന്തമായി വാഹനമില്ലാത്തവര്‍ പെരുവഴിയില്‍ നട്ടം തിരിഞ്ഞു. വീട്ടില്‍ ഇരു...