ഐറിസ് സ്‌കാനിങ് യന്ത്രങ്ങൾ അനുവദിക്കാത്തത് റേഷൻ മസ്‌റ്ററിങ് പൂർത്തിയാക്കാൻ പ്രതിസന്ധി
Perinthalmanna RadioDate: 31-10-2024പെരിന്തൽമണ്ണ: അന്ത്യോദയ അന്നപൂർണ (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് പൂർത്തിയാക്കാൻ ജില്ലയിൽ ഐറിസ് സ്കാനറിന്റെ കുറവു പ്രതിസന്ധി. നിലവിൽ ജില്ലയിലെ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർക്ക് ഐറിസ് സ്‌കാനിങ് യന്ത്രങ്ങളൊന്നും അനുവദിച്ചിട്ടില്ല.സ്വന്തമായി ഐറിസ് സ്‌കാനിങ് യന്ത്രങ്ങളുള്ള ചില റേഷൻ വ്യാപാരികളുടെ പിന്തുണയിലാണു നിലവിൽ മസ്‌റ്ററിങ് ക്യാംപുകൾ മുന്നോട്ടുപോകുന്നത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായുള്ള അൻപതിൽ താഴെ റേഷൻ വ്യാപാരികൾ ഐറിസ് സ്‌കാനിങ് യന്ത്രങ്ങൾ സ്വന്തമായി വാങ്ങിയവരാണ്. ഈ യന്ത്രങ്ങളാണ് അധികൃതർക്ക് ആകെയുള്ള ആശ്വാസം.ഇന്നലെ വൈകിട്ട് 5 വരെ ജില്ലയിൽ 7 താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ ആകെയുള്ള 20,58,344 റേഷൻ ഗുണഭോക്താക്കളിൽ 17,39,028 പേരാണ് മസ്‌റ്ററിങ് പൂർത്തിയാക്കിയത്. 3,19,316 പേർ (15.51 ശതമാനം) ഇനിയും അവശേഷി...






