Tag: 311025

അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷന് കൂടുതൽ ഫണ്ട് ലഭ്യമാക്കുമെന്ന് എഡിആർഎം

Local

അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷന് കൂടുതൽ ഫണ്ട് ലഭ്യമാക്കുമെന്ന് എഡിആർഎം

Perinthalmanna RadioDate: 31-10-2025 പെരിന്തൽമണ്ണ : ട്രെയിൻ യാത്രക്കാരുമായി സംവദിച്ച് റെയിൽവേയുടെ അമൃതസംവാദം. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നടന്ന അമൃതസംവാദത്തിൽ യാത്രക്കാർ ആവശ്യങ്ങളുടെ കെട്ടഴിച്ചു. പാലക്കാട് റെയിൽവേ എഡിആർഎം (അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ) എം.എസ്.ജയകൃഷ്‌ണൻ, റെയിൽവേ അസി.ഡിവിഷനൽ എൻവയൺമെന്റ് ആൻഡ് ഹൗസ് കീപ്പിങ് മാനേജർ നക്കാ ശ്രീനിവാസ് എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. അമൃത് ഭാരത് സ്‌റ്റേഷൻ നവീകരണ പദ്ധതിയിൽ അങ്ങാടിപ്പുറത്ത് അവശേഷിക്കുന്ന പ്രവൃത്തികൾക്കുകൂടി ഫണ്ട് ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് സംവാദം നയിച്ച എഡിആർഎം എം.എസ്.ജയകൃഷ്‌ണൻ പറഞ്ഞു.യാത്രക്കാർ സംവാദത്തിൽ ഉന്നയിച്ച വിവിധ കാര്യങ്ങളിൽ അനുഭാവപൂർവമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുറമേ നിന്നെത്തുന്ന ഓട്ടോറിക്ഷകളെക്കുറിച്ചായിരുന്നു ഓട്ടോ തൊഴിലാളികളുടെ പരാതി. റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ചു തന്നെ 82 ഓട്ടോറിക്...
കൊളത്തൂരിലെ തൊണ്ടി വാഹനക്കൂമ്പാരം പൂർണമായും നീക്കണമെന്ന് നാട്ടുകാർ

Local

കൊളത്തൂരിലെ തൊണ്ടി വാഹനക്കൂമ്പാരം പൂർണമായും നീക്കണമെന്ന് നാട്ടുകാർ

Perinthalmanna RadioDate: 31-10-2025 കൊളത്തൂർ:  ദുരിതമായി മാറിയ തൊണ്ടിവാഹനങ്ങൾ ഒന്നിച്ചുകൂട്ടി അധികൃതരുടെ ആശ്വാസ നടപടി. കൊളത്തൂർ- പാങ്ങ് റോഡിനോ‌ട് ചേർന്ന് ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചിതറിക്കിടന്ന് കാടുമൂടിയ തൊണ്ടി വാഹനങ്ങളാണ് സ്ഥലത്തിന്റെ ഒരു വശത്തായി ഒന്നിച്ചുകൂട്ടിയത്. മുൻപ് പൊലീസ് സ്‌റ്റേഷൻ പരിസരത്തെ റോഡരികിൽ പൊലീസ് പിടികൂടിയിട്ട തൊണ്ടി വാഹനങ്ങളെല്ലാം ഇവിടേക്ക് മാറ്റിയതോടെയാണ് നാട്ടുകാരുടെ ദുരിതം തുടങ്ങിയത്.ജില്ലയിലെ മറ്റു പലയിടങ്ങളിലും ജനവാസ മേഖലയിൽ ദുരിതമായി കിടന്ന തൊണ്ടി വാഹനങ്ങളെല്ലാം നീക്കം ചെയ്യുകയോ ലേലം ചെയ്യുകയോ ചെയ്തെങ്കിലും ഇവിടെമാത്രം കാടുമൂടി ദ്രവിച്ച് ഉപയോഗ ശൂന്യമായ നിലയിൽ പരിസരവാസികൾക്ക് ഭീഷണിയുയർത്തി കിടക്കുകയായിരുന്നു. ചുറ്റുമതിൽ പോലുമില്ലാത്ത ഈ സ്ഥലത്തിന്റെ നാലു വശങ്ങളിലും ഏറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രശസ്‌തമായ വയമ്പറ്റ വിഷ്‌ണു ക്ഷേത്രം ഇത...
തേക്കിൻക്കോട് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനം മറ്റു മഹല്ലുകൾക്ക് മാതൃകയാകുന്നു

Local

തേക്കിൻക്കോട് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനം മറ്റു മഹല്ലുകൾക്ക് മാതൃകയാകുന്നു

Perinthalmanna RadioDate: 31-10-2025 പെരിന്തൽമണ്ണ: തേക്കിൻക്കോട് കൂമ്പൻകല്ല് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ പുതിയ ഭരണസമിതിയുടെ പ്രവർത്തനം മറ്റു മഹല്ലുകൾക്ക് മാതൃകയാകുന്ന തരത്തിൽ പുരോഗമിക്കുകയാണ്.മഹല്ലിലെ മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ കുടുംബ സ്ഥിതി വിവരണ ശേഖരണത്തിലൂടെ ക്രമബദ്ധമായി തയ്യാറാക്കിയതാണ് പുതിയ കമ്മിറ്റിയുടെ പ്രധാന നേട്ടങ്ങളിൽ ഒന്ന്. മഹല്ലിന്റെ വികസനമെന്നത് പള്ളിയെയും പരിസരത്തെയും വികസിപ്പിക്കുന്നതിൽ മാത്രം ഒതുക്കാതെ, മഹല്ലിലെ ജനങ്ങൾ നൽകിയ സംഭാവനകൾ അവരിലേക്ക് തന്നെ തിരികെ എത്തിക്കുന്നതിലാണ് കമ്മിറ്റിയുടെ മുഖ്യ ശ്രദ്ധ.പാവപ്പെട്ടവർക്ക് റിലീഫ്, വിധവാ പെൻഷൻ, പലിശരഹിത വായ്പ, തൊഴിൽ സഹായം, വിദ്യാഭ്യാസം, വിവാഹ സഹായം തുടങ്ങിയ മേഖലകളിൽ ഉറച്ച അടിത്തറ പാകിയാണ് കമ്മിറ്റിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. “ഒരേ മനസ്സും - കൂട്ടായ ശ്രമവും 2025–2028” എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്ന ...
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എൽ-90 സീരിസ്

Local

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എൽ-90 സീരിസ്

Perinthalmanna RadioDate: 31-10-2025 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക റജിസ്ട്രേഷന്‍ സീരിസ് പ്രാവര്‍ത്തികമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി KL 90, KL 90 D എന്നും കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL 90 A, KL 90 E എന്നുമായിരിക്കും സീരിസ്. KL 90B, KL 90F റജിസ്‌ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് KL 90Cയും ആ സീരിസിലെ റജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ KL 90G സീരീസിലുമായിരിക്കും റജിസ്‌ട്രേഷന്‍ നല്‍കുക. കെ.എസ്.ആര്‍.ടി.സി നിലവിലെ KL 15 ആയി തുടരും. ഇത് അനുസരിച്ച് മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിക്ക് കരട് വിഞ്ജാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ തിരിച്ചറിയാനും സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വെച്ചുള്ള യാത്ര തടയാനുമാണ് നീക്കം. ----------------------------------...
പെരിന്തൽമണ്ണ ജൂബിലി ജംങ്ഷനിലെ ട്രാഫിക് സർക്കിൾ നവീകരിച്ച് മനോഹരമാക്കുന്നു

Local

പെരിന്തൽമണ്ണ ജൂബിലി ജംങ്ഷനിലെ ട്രാഫിക് സർക്കിൾ നവീകരിച്ച് മനോഹരമാക്കുന്നു

Perinthalmanna RadioDate: 31-10-2025 പെരിന്തൽമണ്ണ: നഗരസഭ നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റോഡ് ജൂബിലി ജംക്‌ഷൻ ട്രാഫിക് സർക്കിൾ ഗ്രാനൈറ്റ് പതിച്ച് നവീകരിച്ച് മനോഹരമാക്കും. പെരിന്തൽമണ്ണ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണു പ്രവൃത്തി. സൗന്ദര്യ വൽക്കരണ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഇന്നു ജൂബിലി റോഡ് ജംക്‌ഷനിൽ വൈകിട്ട് 5ന് നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.കാസിം കൊളക്കാടൻ ആധ്യക്ഷ്യം വഹിക്കും. ...............................................®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...