Tag: 311223

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും
Local

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും

Perinthalmanna RadioDate: 31-12-2023ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ (ജനുവരി ഒന്നുമുതൽ) തുറക്കും. ഡിസംബർ 22ന് പൂർത്തിയായ രണ്ടാംപാദ വാർഷിക പരീക്ഷകൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ ക്രിസ്മസ് അവധിക്കായി അടച്ചത്. 9 ദിവസത്തെ അവധിക്ക് ശേഷം നാളെ പുതുവർഷ പുലരിയിൽ വിദ്യാർത്ഥികൾ വീണ്ടും സ്കൂളുകളിലെത്തും. എന്നാൽ ജനുവരി 2ന് മന്നം ജയന്തി പ്രമാണിച്ച് സ്കൂളുകൾ അവധിയാണ്. ജനുവരിയിൽ ആകെ 8 അവധി ദിനങ്ങൾ ഉണ്ട്. ഫെബ്രുവരി മാസത്തിലും 8 അവധി ദിനങ്ങൾ ഉണ്ട്. ഇതിനു പുറമേ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പ്രാക്ടിക്കൽ, മാതൃകാ പരീക്ഷകളും നടക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇനി വരുന്ന രണ്ടര മാസക്കാലം സ്കൂളുകളെ സംബന്ധിച്ച് തിരക്കു പിടിച്ച ദിനങ്ങളാണ്. മാർച്ചിൽ ഈ വർഷത്തെ വാർഷിക പരീക്ഷകൾ നടക്കുകയാണ്. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മാതൃക...
പെരിന്തൽമണ്ണയിൽഅമൃത് 2.0 കുടിവെള്ള പദ്ധതിയിൽ 3000 കണക്‌ഷനുകൾ നൽകും
Local

പെരിന്തൽമണ്ണയിൽഅമൃത് 2.0 കുടിവെള്ള പദ്ധതിയിൽ 3000 കണക്‌ഷനുകൾ നൽകും

Perinthalmanna RadioDate: 31-12-2023പെരിന്തൽമണ്ണ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും വിഹിതം വിനിയോഗിച്ച് നടപ്പാക്കുന്ന അമൃത്-2 സൗജന്യ കുടിവെള്ള വിതരണ പദ്ധതിയിൽ പെരിന്തൽമണ്ണ നഗരസഭയിൽ 1,698 ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. ഇനിയും അപേക്ഷകൾ നൽകുന്നവരെ പരിഗണിക്കുമെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും സൗജന്യ കുടിവെള്ള കണക്‌ഷൻ നൽകുന്ന പദ്ധതിക്ക് 10.33 കോടി രൂപയാണ് ചെലവ്. ഇതിൽ 5.16 കോടി കേന്ദ്ര സർക്കാരിന്റെയും 3.87 കോടി സംസ്ഥാന സർക്കാരിന്റെയും 1.29 കോടി നഗരസഭയുടെയും വിഹിതമാണ്. പദ്ധതി പ്രകാരം പത്ത് കിലോമീറ്റർ ദൂരത്തിൽ പുതിയതായി പൈപ്പ് ഇടും. 18.5 കിലോമീറ്റർ ദൂരത്തെ പൈപ്പുകളുടെ തകരാർ പരിഹരിക്കുകയും വലിപ്പം കൂട്ടുകയുമടക്കമുള്ള നവീകരണം നടത്തും. ചീരട്ടമണ്ണ വാർഡിൽ നൂറ്റൻപതോളം അപേക്ഷകൾ ലഭിച്ചപ്പോൾ 3...
പുലാമന്തോൾ പാലത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Local

പുലാമന്തോൾ പാലത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 31-12-2023പുലാമന്തോൾ: രണ്ടു മാസത്തോളമായി  നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്ന  പുലാമന്തോൾ പാലത്തിൻ്റെ എക്സ്പാൻഷൻ ജോയിൻ്റ് മാറ്റവും ബിസി പ്രവർത്തികളും പുരോഗമിക്കുന്നു. നിലവിൽ എക്സ്പാൻഷൻ ജോയിൻറ് പൊട്ടിച്ചെടുത്ത് അവിടെ മണൽ ചാക്കുകൾ നിറച്ചു വച്ച് ബിസി (ടാറിങ്) പ്രവർത്തികൾ  ആദ്യ ഘട്ടം കഴിഞ്ഞ ദിവസം  പൂർത്തീകരിച്ചു.  ഇനി പാലം പൂർണ്ണമായി അടച്ചിട്ട് എക്സ്പാൻഷൻ ജോയിന്റുകൾ വരുന്ന 9 സ്ഥലങ്ങളും കട്ട് ചെയ്ത് അവിടെ പുതിയ എക്സ്പാൻഷൻ ജോയിൻറ് ഫിക്സ് ചെയ്ത് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തു ക്യൂറിങ് നടത്തുന്ന ജോലികളാണ് ബാക്കിയുള്ളത്. ഈ പ്രവർത്തിക്ക് വേണ്ടി   പൂർണ്ണമായി പാലം അടച്ചിടേണ്ടത് കൊണ്ടും ജനുവരി ആറിനു ശേഷമാണ് ഈ പ്രവർത്തികൾ ആരംഭിക്കുകയെന്ന് പട്ടാമ്പി മണ്ഡലം എം എൽ എ മുഹമ്മദ് മുഹ്‌സിൻ വ്യക്തമാക്കി. കോൺക്രീറ്റ് കഴിഞ്ഞ ഉടനെ അതിൻ്റെ മുകളിലൂടെ...
കരിപ്പൂർ വിമാന താവളത്തിന് നേട്ടങ്ങളുടെ വർഷമാണ് കടന്നു പോകുന്നത്
Local

കരിപ്പൂർ വിമാന താവളത്തിന് നേട്ടങ്ങളുടെ വർഷമാണ് കടന്നു പോകുന്നത്

Perinthalmanna RadioDate: 31-12-2023കരിപ്പൂർ വിമാന താവളത്തിന്റെ വികസനക്കുതിപ്പിന് വേഗംപകർന്ന വർഷമാണ് കടന്നുപോകുന്നത്. ഭൂമി ഏറ്റെടുക്കൽ, റൺവേ ബലപ്പെടുത്തൽ, പുതിയ സുരക്ഷാസജ്ജീകരണങ്ങൾ തുടങ്ങി വരുംകാല വികസനത്തിനുകൂടി അടിത്തറയിടുന്ന പദ്ധതികളാണ് 2023-ൽ നടപ്പായത്.അനിശ്ചിതത്വങ്ങളും ആശങ്കകളും ഇല്ലാതാക്കി റെസ നവീകരണത്തിന് ഭൂമി ഏറ്റടുക്കാനായതാണ് ഏറ്റവും വലിയ നേട്ടം. ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈമാറിയില്ലെങ്കിൽ വിമാനത്താവളത്തിലെ റൺവേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കിയാണ് ഭൂമി ഏറ്റെടുത്തത്. 90 മീറ്ററിൽനിന്ന് 240 മീറ്ററായി റെസ വർധിപ്പിക്കുന്നതിന് ഭൂമി ലഭിച്ചില്ലെങ്കിൽ 2860 മീറ്റർ നീളമുള്ള റൺവേ 2540 മീറ്ററായി കുറയ്ക്കുമെന്നായിരുന്നു മുന്നറിയിപ്പ്....
പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗത്തിൽ വാക്കേറ്റം
Local

പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗത്തിൽ വാക്കേറ്റം

Perinthalmanna RadioDate: 31-12-2023പെരിന്തൽമണ്ണ: മരാമത്ത് ജോലികളുടെ കാര്യത്തിൽ നഗരസഭ പ്രതിപക്ഷ വാർഡുകളെ അവഗണിക്കുന്നതായി ഭരണപക്ഷവും സ്ഥലം എംഎൽഎ ഭരണപക്ഷ വാർഡുകളെയും നഗരസഭയെയും അവഗണിക്കുന്നതായി ഭരണപക്ഷ കൗൺസിലർമാരും ആക്ഷേപം ഉയർത്തിയതോടെ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ബഹളമയമായി. സാമ്പത്തിക പ്രതിസന്ധിമൂലം വാർഡുകളിൽ പുതിയ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്നും നിലവിലുള്ളവയുട‌െ പൂർത്തീകരണവും അറ്റകുറ്റപ്പണിയും മതിയെന്നൂം നിലപാടെടുക്കുമ്പോഴും ഭരണപക്ഷ വാർഡുകളിൽ പുതിയ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതായി പ്രതിപക്ഷ കൗൺസിലർ പച്ചീരി ഫാറൂഖ് ആരോപിച്ചു. ഈ നില ഇനിയെങ്കിലും മാറണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ഹുസൈന നാസറും പത്തത്ത് ജാഫറും ആരോപണം ഏറ്റെടുത്തു.എന്നാൽ ആരോപണം തള്ളിയ നഗരസഭാധ്യക്ഷനും സ്ഥിരസമിതി അധ്യക്ഷൻ കെ.ഉണ്ണിക്കൃ...
മലപ്പുറം ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്നത്തെ സമരത്തിൽ നിന്ന് പിൻമാറി
Local

മലപ്പുറം ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്നത്തെ സമരത്തിൽ നിന്ന് പിൻമാറി

Perinthalmanna RadioDate: 31-12-2023പെരിന്തൽമണ്ണ:  പെട്രോൾ പമ്പുകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം ഇന്ന് (ഞായറാഴ്ച) രാത്രി എട്ടു മുതൽ നാളെ (തിങ്കളാഴ്ച) രാവിലെ ആറുവരെ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ സമരാഹ്വാനം മലപ്പുറം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തള്ളി. പെട്രോൾ പമ്പുകൾ പതിവു പോലെ തുറക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. ജില്ലയിലെ 75 ശതമാനം പമ്പുകളും രാത്രി പത്തിന് അടച്ച് പിറ്റേന്നു രാവിലെ ആറിന് തുറക്കുകയാണ് പതിവ്. വെറും രണ്ടു മണിക്കൂർ സമരം പ്രഹസനമാണെന്നും പുതുവർഷപ്പുലരിയിൽ ഇത്തരമൊരു തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇരുനൂറ്റെഴുപത്തഞ്ചോളം പെട്രോൾ പമ്പുകളും സ്വകാര്യ കമ്പനികളുടെ 40 പമ്പുകളുമാണുള്ളത്.യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. അരവിന്ദാ...
കുറ്റാന്വേഷണമികവിൽ പെരിന്തൽമണ്ണ പോലീസ് ഡാൻസാഫ് സംഘം
Local

കുറ്റാന്വേഷണമികവിൽ പെരിന്തൽമണ്ണ പോലീസ് ഡാൻസാഫ് സംഘം

Perinthalmanna RadioDate: 31-12-2023പെരിന്തൽമണ്ണ : ലഹരിക്കടത്ത് അടക്കമുള്ള ഭീഷണികൾക്കു തടയിട്ട് പെരിന്തൽമണ്ണ പോലീസ് ഡാൻസാഫ് സംഘം. 2023-ൽ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽനിന്നായി 293 കിലോഗ്രാം കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. 203 ഗ്രാം രാസലഹരി അടക്കമുള്ള മയക്കുമരുന്നും പിടിച്ചെടുത്തു. ലഹരിക്കടത്ത് കേസുകളിൽ മാത്രമായി 25 പ്രതികളെ അറസ്റ്റു ചെയ്യുന്നതിനും സാധിച്ചു.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പെരിന്തൽമണ്ണയിലെ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സിന്റെ (ഡാൻസാഫ്) പ്രവർത്തനം. ജില്ലയിൽ തിരൂരിലും കൊണ്ടോട്ടിയിലുമാണ് ഇതുകൂടാതെ സംഘങ്ങളുള്ളത്.തീവണ്ടിയിൽ എയർ കൂളറിനുള്ളിലും കാറുകളിൽ ഒളിപ്പിച്ചും കടത്തിയ കഞ്ചാവു ശേഖരം പെരിന്തൽമണ്ണയിൽ നിന്നും കുറ്റിപ്പുറത്തു നിന്നും പിടികൂടി. കൊളത്തൂരിൽ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തിയ ഒരു ക്വിന്റൽ ചന്ദനം, അങ്ങാടിപ്പുറത്ത് വാ...