Tag: 311225

കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും; ജനുവരി ഒന്നുമുതൽ ടോൾ പിരിക്കില്ല

Local

കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും; ജനുവരി ഒന്നുമുതൽ ടോൾ പിരിക്കില്ല

Perinthalmanna RadioDate: 31-12-2025 കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് വൈകും. ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടോൾ പിരിക്കാനുള്ള വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ട്രയൽ റണ്ണിന് ശേഷം ടോൾ പിരിവ് തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.അതേസമയം സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ടോൾ പ്ലാസയ്ക്ക് സമീപത്തെ റോഡിന്റെ പ്രവൃത്തി ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. മാമ്പുഴ പാലത്തിലെ നിർമാണ പ്രവൃത്തികളും നടന്നുവരികയാണ്. .....---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം

Local

പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 31-12-2025 പെരിന്തൽമണ്ണ: ചെറുകര - അങ്ങാടിപ്പുറം റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പെരിന്തൽമണ്ണ-  പട്ടാമ്പി റോഡിൽ ജനുവരി 2-ന് രാത്രി 9 മണി മുതൽ ജനുവരി 3-ന് രാവിലെ 3 മണി വരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. ഈ സമയത്ത് യാത്ര ചെയ്യുന്ന വാഹനങ്ങൾ പുളിങ്കാവ്–ചീരട്ടാമല– പരിയാപുരം വഴി അങ്ങാടിപ്പുറത്തേക്കും, പുലാമന്തോൾ - ഓണപ്പുട വഴി അങ്ങാടിപ്പുറത്തേക്കുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. ---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി

Local

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി

Perinthalmanna RadioDate: 31-12-2025 മലപ്പുറം: ജില്ലയിലെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ നീരിക്ഷണം ശക്തമാക്കി. ജില്ലയിലെ ആറ് സബ് ഡിവിഷൻ ഡിവൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ ഉൾപ്പെടെയുള്ള ജില്ലയിലെ 1000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും പുതുവത്സര സുരക്ഷക്കായി വിന്യസിച്ചതായി എസ്.പി അറിയിച്ചു.വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയുന്നതിനുള്ള നിരിക്ഷണത്തിന് പ്രത്യേക സംഘത്തിന്റെയും, പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘത്തിന്റെയും, പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെയും സാന്നിധ്യമുണ്ടാകും. മുൻകൂർ അനുമതി വാങ്ങാതെയുള്ള ഉയർന്ന ശബ്ദ സംവിധാനങ്ങളും അനുവദിക്കില്ലെന്ന് എസ്.പി. അറിയിച്ചു. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടം അനുവദിക്കില്ല. പൊതുനിരത്തുകളിൽ ആഘോഷത്തിന്റെ ഭാഗമായി വാഹന ഗതാഗതം തടസ്സപ്പെടുത്തുന്...
മലപ്പുറത്തുനിന്നും ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ തീപിടിത്തം

Local

മലപ്പുറത്തുനിന്നും ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ തീപിടിത്തം

Perinthalmanna RadioDate: 31-12-2025 മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ തീപിടിത്തം. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.ഇന്നലെ രാത്രി ഒമ്പതോടെയാണ് സൂപ്പർ ഡീലക്സ് ബസ് മലപ്പുറം ഡിപ്പോയിൽ നിന്നും ഗവിയിലേക്ക് പുറപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ട്രിപ്പായിരുന്നു. ഇന്ന് പുലർച്ചെ 3.45ഓടെ കോട്ടയം മണിമല ജങ്ഷൻ കഴിഞ്ഞ് മൂന്നു കിലോമീറ്ററിന് ശേഷം പഴയിടത്തിനു സമീപത്തെത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്.ബസിൽ നിന്നും പുക ഉയരുന്നതാണ് ആദ്യം കണ്ടത്. മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിക്കുകയായിരുന്നു. ഉടൻ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. ബസ് പൂർണമായും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിശമന സേന സ്ഥലത്ത് എത്തിയിരുന്നു.തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊൻകു...
ഭീതിയോടെ ദൃശ്യയുടെ കുടുംബം; സുരക്ഷ ഏർപ്പെടുത്തി പോലീസ്

Local

ഭീതിയോടെ ദൃശ്യയുടെ കുടുംബം; സുരക്ഷ ഏർപ്പെടുത്തി പോലീസ്

Perinthalmanna RadioDate: 31-12-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സംഭവത്തിന് ശേഷം ഭീതിയോടെ കഴി യുകയാണ് കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബം. ദൃശ്യയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്ന് പ്രതി മുൻപ് ഭീഷണി മുഴക്കിയിട്ടുള്ളതിനാൽ ഇയാൾ രക്ഷപ്പെട്ടത് അറിഞ്ഞതോടെ വലിയ ഭീതിയിലാണ് കുടുംബം. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപ്പെടുന്നത്.പ്രണയാഭ്യർഥന നിരസിച്ചതിന് 2021 ജൂൺ 17-ന് രാവിലെയാണ് പെരിന്തൽമണ്ണ കുഴന്തറ ചെമ്മാട്ടുവീട്ടിൽ ദൃശ്യ(21) യെ വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്തിയത്‌. തലേന്ന് രാത്രി ദൃശ്യയുടെ പിതാവിൻ്റെ പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനത്തിന് തീയിട്ട് ശ്രദ്ധ തിരിച്ച ശേഷം പിറ്റേന്ന് രാവിലെ ഏലംകുളത്തെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.വിനീഷ് നല്ല...