Tag: 31223

സംസ്ഥാന വ്യാപകമായി ബുധനാഴ്ച എസ്എഫ്ഐ പഠിപ്പ്‌മുടക്കും
Local

സംസ്ഥാന വ്യാപകമായി ബുധനാഴ്ച എസ്എഫ്ഐ പഠിപ്പ്‌മുടക്കും

Perinthalmanna RadioDate: 03-12-2023കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിൽ പ്രതിഷേധിച്ച്‌ ബുധനാഴ്‌ച എസ്‌എഫ്‌എ സംസ്ഥാന വ്യാപകമായി പഠിപ്പ്‌മുടക്കും. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പുമുടക്ക്‌ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തത്.ഡിസംബർ 6നാണ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. ഗവർണർ വസതിയായ രാജ് ഭവൻ വളയാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ആർഎസ്എസ് വക്താവായി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾ പ്രതിഷേധാർഹമാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ &nb...
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ക്രിസ്‌മസ് അവധിക്ക് നാട്ടിലെത്താൻ ട്രെയിനിൽ ടിക്കറ്റില്ല
Local

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ക്രിസ്‌മസ് അവധിക്ക് നാട്ടിലെത്താൻ ട്രെയിനിൽ ടിക്കറ്റില്ല

Perinthalmanna RadioDate: 03-12-2023മലപ്പുറം: സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടില്ലെങ്കിൽ ക്രിസ്‌മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ മലയാളികൾ പാടുപെടും. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വരെ പോവുന്ന യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ കൺഫേം ടിക്കറ്റെല്ലാം തീർന്നിട്ടുണ്ട്. സ്ലീപ്പർ ക്ലാസിൽ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ഇതോടെ ജനറൽ കമ്പാർട്ടുമെന്റുകളിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം തിരക്കാവും. രാത്രി എട്ടിന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരിൽ എത്തുംവിധമാണ് ട്രെയിൻ സർവീസ്. ബംഗളൂരുവിൽ നിന്ന് ജില്ല വഴി കടന്നുപോവുന്ന ഏക പ്രതിദിന ട്രെയിനാണിത്. ഡിസംബർ 30 വരെ ടിക്കറ്റില്ല. കൂടുതൽ നിരക്ക് നൽകേണ്ട തത്കാൽ, പ്രിമിയം തത്കാൽ ടിക്കറ്റുകളുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക....
ഐഎസ്എല്ലിൽ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു
Local

ഐഎസ്എല്ലിൽ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

Perinthalmanna RadioDate: 03-12-2023ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന ഇന്നത്തെ മത്സരം ഏറെ വാശിയേറിയതാകും.പോയിന്റ് പട്ടികയില്‍ കേരളത്തിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ഗോവ. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ഒന്നാം സ്ഥാനം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള വാശിപ്പോരാട്ടമായി മാറുകയാണ്.ചെന്നൈയിന്‍ എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 3-1ന് പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവോടെ സമനില പിടിച്ചതിന്റെ വീര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം എന്നതിനേക്കാളുപരി പരിശീലകരായ ഇവാന്‍ വുക്കോമാനോവിച്ചും മാനോളോ മാര്‍ക്വേസും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തേത്. ഐഎസ്എലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി; താലൂക്ക് വികസന സമിതി യോഗത്തിൽ വാക്പോര്
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി; താലൂക്ക് വികസന സമിതി യോഗത്തിൽ വാക്പോര്

Perinthalmanna RadioDate: 03-12-2023പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കാത്തതടക്കമുള്ള പ്രശ്‌നങ്ങൾ ചൂടേറിയ ചർച്ചയായി പെരിന്തൽമണ്ണ താലൂക്ക് വികസനസമിതി യോഗം. സമിതിയംഗവും ആശുപത്രി പരിപാലനസമിതിയംഗവുമായ ഹംസ പാലൂരാണ് വിഷയം ഉന്നയിച്ചത്. സ്ഥിരം സൂപ്രണ്ടിനെ നിയമിക്കണമെന്നും ആശുപത്രിയിലെ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ ആശുപത്രിയിലെ ദുരിതങ്ങൾ വ്യക്തമാക്കി പത്രങ്ങളിൽ അടുത്തിടെ വന്ന പരമ്പരകൾ അദ്ദേഹം ഉയർത്തിക്കാട്ടി. പത്രങ്ങളിൽ വന്നതെല്ലാം ആശുപത്രിയിലെ യഥാർഥ പ്രശ്‌നങ്ങളാണ്. ഇക്കാര്യത്തിൽ താലൂക്ക് വികസനസമിതികൂടി ശക്തമായി ഇടപെടണം. നിലവിലുള്ള ജീവനക്കാരെവെച്ച് നല്ലരീതിയിൽ ആശുപത്രി നടത്താൻ താലൂക്ക് സമിതി മുൻകൈയടുക്കണം. താലൂക്ക് സമിതിയുടെ പ്രതിനിധിസംഘം ആശുപത്രി സന്ദർശിച്ച് പ്രശ്‌നങ്ങൾ കൂടുതൽ മനസ്സിലാക്കണമെന്നും ഹംസ പാലൂർ ആവ...
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
Local

നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

Perinthalmanna RadioDate: 03-12-2023നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് വിധി പ്രഖ്യാപനം. തെലങ്കാനയിൽ കെ.സി.ആറിന്റെ ബിആർഎസ് ഹാട്രിക് തേടുമ്പോൾ മറ്റിടങ്ങളിൽ ഭരണം നിലനിർത്താൻ കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്നു.രാജസ്ഥാനിൽ ബിജെപിക്ക് സാധ്യതയും തെലങ്കാനയിലെ കോൺഗ്രസ് മുന്നേറ്റവുമാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നും മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നുമാണ് പ്രവചനം. 8 മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. പത്തരയോടെ ആദ്യചിത്രമറിഞ്ഞേക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിലെ 230 ഉം , ചത്തീസ്ഗഡിലെ 90 ഉം, തെലങ്കാനയിലെ  119 ഉം  രാജസ്ഥാനിലെ 199 ഉം സീറ്റുകളിലെ ജനവിധിയാണ് മണിക്കൂറുകൾക്കുള്ളിൽ അറിയുക. സ്ഥാനാർഥിയുടെ മരണ...