പട്ടാമ്പി റോഡില്‍ സമരങ്ങൾ ശക്തമാകുമ്പോഴും മറുപടിയില്ലാതെ അധികൃതർ
Perinthalmanna RadioDate: 04-11-2023പെരിന്തൽമണ്ണ: റിബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2020-ൽ നിർമാണം ആരംഭിച്ച പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള റോഡ് തകർന്നതിനെ ചൊല്ലി നാൾക്കുനാൾ പ്രതിഷേധ സമരങ്ങൾ ശക്തമാകുമ്പോൾ അധികൃതർക്ക് മറുപടി പറയാനാകുന്നില്ല. കേവലം 30.88 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പ്രവൃത്തി പൂർത്തികരിക്കാൻ രണ്ടര വർഷം കഴിഞ്ഞിട്ടും കരാറെടുത്ത കെ.എം.സി കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 2020 സെപ്തംബർ 29-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച റോഡാണിത്. ഇതിന് സമാനമായി പണി തുടങ്ങിയ ചെർപ്പുളശേരി - തൂത, മുക്കം - മേലാക്കം റോഡുകളുടെ പണി പൂർത്തിയാക്കിയിട്ടും പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള പട്ടാമ്പി റോഡ് പുനരുദ്ധാരണം ഇഴഞ്ഞ് നീങ്ങുകയാണ്.2021 ജനുവരി 20-ന് ആരംഭിച്ച പ്രവൃത്തി രണ്ട് വർഷവും പത്ത് മാസവും പിന്നിട്ടിട്...





