ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെയും കീഴടക്കി ഇന്ത്യൻ ജൈത്രയാത്ര
Perinthalmanna RadioDate: 05-11-2023കൊൽക്കത്ത: ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെയും തരിപ്പണമാക്കി ഇന്ത്യൻ കുതിപ്പ്. 243 റൺസിനാണ് ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ 27.1 ഓവറിൽ 83 റൺസിൽ ഇന്ത്യ എറിഞ്ഞൊതുക്കി.ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജദേജ അഞ്ചു വിക്കറ്റ് നേടി. ലോകകപ്പിലെ തുടർച്ചയായ എട്ടാം ജയവുമായി ഇന്ത്യ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. പ്രോട്ടീസ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 30 പന്തിൽ 14 റൺസെടുത്ത മാർകോ ജാൻസെനാണ് ടോപ് സ്കോറർ. ക്വിന്‍റൺ ഡീകോക്ക് (10 പന്തിൽ അഞ്ച്), ടെംബ ബാവുമ (19 പന്തിൽ 11), വാൻഡർ ഡസൻ (32 പന്തിൽ 13), എയ്ഡൻ മാർക്രം (ആറു പന്തിൽ ഒമ്പത്), ഹെയ്ൻറിച് ക്ലാസൻ (11 പന്തിൽ ഒന്ന്), ഡേവിഡ് മില്ലർ (11 പന്തിൽ 11), കേ...