സാമ്പത്തിക വർഷം തീരാൻ നാലുമാസം മാത്രം; പണമില്ലാത്തതിനാൽ പദ്ധതികള്‍ താളം തെറ്റുന്നു
Perinthalmanna RadioDate: 05-12-2023സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാലുമാസംമാത്രം ശേഷിക്കെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി വികസനപദ്ധതികള്‍ താളംതെറ്റുന്നു. ഇതു വരെയുള്ള കണക്കില്‍ 38,629.19 കോടി രൂപയുടെ പദ്ധതി വിഹിതത്തില്‍ 40.36 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ. പ്രതിസന്ധി മൂര്‍ച്ഛിച്ചതിനാല്‍ ബജറ്റില്‍ വകയിരുത്തിയതില്‍ പകുതി പോലും ചെലവഴിക്കാനായിട്ടില്ല.കേന്ദ്ര വായ്പയ്ക്കുള്ള സാധ്യത അടഞ്ഞതോടെ, പദ്ധതി നിര്‍വഹണം എങ്ങനെ പൂര്‍ത്തിയാക്കുമെന്നതാണ് സര്‍ക്കാരിനു മുന്നിലെ വെല്ലുവിളി. ചെലവുചുരുക്കലിന്റെ ഭാഗമായി, അഞ്ചുലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേകാനുമതി വേണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതിനാല്‍ പിന്നീട്, ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നു നിര്‍ദേശം നല്‍കി. ബാക്കിയുള്ളവ ട്രഷറി ക്യൂവിലേക്ക് മാറ്റിയിരിക്കുകയാണ്.ഭവന രഹിത...





