Tag: 61123

വൈദ്യുതി ചാർജ് വർധന; കെഎസ്ഇബി ഓഫീസിന് മുൻപിൽ ധർണ സമരം നടത്തി
Local

വൈദ്യുതി ചാർജ് വർധന; കെഎസ്ഇബി ഓഫീസിന് മുൻപിൽ ധർണ സമരം നടത്തി

Perinthalmanna RadioDate: 06-11-2023പെരിന്തൽമണ്ണ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം പെരിന്തൽമണ്ണ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പെരിന്തൽമണ്ണ കെ എസ് ഇ ബി ഓഫീസിന് മുൻപിൽ ധർണ സമരം നടത്തി. ധർണ സമരം പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ എ കെ നാസർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പച്ചീരി നാസർ അദ്യക്ഷത വഹിച്ച പരിപാടിയിൽ കെ പി ഫാറൂഖ് സ്വാഗതവും പച്ചീരി ജലാൽ നന്ദിയും പറഞ്ഞു. പി ബഷീർ, കിഴിശേരി ബാപ്പു, ചേരിയിൽ മമ്മി, കൂരിയാടൻ കുഞ്ഞാണി, ഹബീബ് മണ്ണേങ്ങൾ, ഇർഷാദ് ജൂബിലി, സലീം താമരത്ത്, ഹുസൈന നാസർ, റിയാസ് ആനത്താനം, പച്ചീരി ഫാറൂഖ്, ഉസ്മാൻ തെക്കത്ത്, ഉനൈസ് കക്കൂത്ത്, സി നാസർ, സൈതുമ്മർ, കെ ടി ഹമീദ്, നൗഷാദ് കുന്നത്ത്, ബാപ്പു കുന്നത്ത്, ഹുസൈൻ കല്ലെങ്ങാടാൻ, അസ്സൈനാർ തോട്ടോളി തുടങ്ങിയവർ സംസാ...
കെ.എസ്.യു. മാർച്ചിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്
Local

കെ.എസ്.യു. മാർച്ചിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

Perinthalmanna RadioDate: 06-11-2023തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷഭരിതമായത്. ഒരു വനിതാ പ്രവർത്തകയടക്കം നിരവധി കെ.എസ്.യു. പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരം ഡി.സി.സി. ഓഫീസിൽ നിന്ന് ബേക്കറി ജങ്ഷൻ വഴിയാണ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകർ കേരളീയം പരിപാടിയുടെ ഫ്ളക്സ് ബോർഡുകൾ തകർക്കുകയും പി.പി. ചിത്തിരഞ്ജൻ എം.എൽ.എയുടെ വാഹനം തടയുകയും ചെയ്തു. മന്ത്രിയുടെ വീടിന് നൂറ് മീറ്റർ ഇപ്പുറത്ത് പോലീസ് ബാരിക്കേഡ് തീർത്ത് മാർച്ച...
നിലമ്പൂരിൽ നിന്നുള്ള പാസഞ്ചർ വൈകി; കണക്‌‌ഷൻ കിട്ടാതെ യാത്രക്കാർ വലഞ്ഞു
Local

നിലമ്പൂരിൽ നിന്നുള്ള പാസഞ്ചർ വൈകി; കണക്‌‌ഷൻ കിട്ടാതെ യാത്രക്കാർ വലഞ്ഞു

Perinthalmanna RadioDate: 06-11-2023പെരിന്തൽമണ്ണ: നിലമ്പൂരിൽ നിന്നുള്ള പാസഞ്ചർ ട്രെയിൻ വൈകിയതിനെ തുടർന്ന് കണക്‌‍ഷൻ ട്രെയിൻ ലഭിക്കാതെ നൂറു കണക്കിന് യാത്രക്കാർ ദുരിതത്തിലായി. രാവിലെ 7 ന് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ സാധാരണ 8.40 ന് ഷൊർണൂരിൽ എത്താറുണ്ട്.  ഒൻപതിനുള്ള കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ യാത്ര ചെയ്യാനുദ്ദേശിച്ചാണ് മിക്കവരും ഈ ട്രെയിനിൽ ഉണ്ടാവുക.സാധാരണ കണക്‌‍ഷൻ ട്രെയിൻ ലഭിക്കാറുമുണ്ട്. എന്നാൽ ഷൊർണൂർ–നിലമ്പൂർ ട്രെയിൻ എത്തിയതും കണ്ണൂർ–ആലപ്പുഴ എക്‌സ്‌പ്രസ് എക്‌സ്പ്രസ് സ്‌റ്റേഷൻ വിട്ടതും ഒരേ സമയത്തായിരുന്നു. യാത്രക്കാർക്ക് തങ്ങൾക്ക് യാത്ര ചെയ്യാനുള്ള കണക്‌‍ഷൻ ട്രെയിൻ കാണാനായെന്ന് മാത്രം.  നൂറു കണക്കിന് യാത്രക്കാരാണ് ഇതോടെ വലഞ്ഞത്. പിന്നീട് 11 വരെ കാത്തിരുന്ന ശേഷമാണ് യാത്ര തുടർന്നത്. യഥാ സമയത്ത് എത്താനാകില്ലെന്നതിനാൽ തുടർ ...
അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
Local

അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 06-11-2023തൃശ്ശൂർ: അതിരപ്പിള്ളി- മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ ആറുമുതൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു.അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങളൊഴികെ അതിരപ്പിള്ളി ഭാഗത്തു നിന്ന് വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്പോസ്റ്റിലും തമിഴ്നാട് മലക്കപ്പാറ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ഫോറസ്റ്റ് ചെക്പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരുവശത്തും ആംബുലൻസ് സേവനങ്ങളും ക്രമീകരിക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താ...
വെള്ളിലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം
Local

വെള്ളിലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം

Perinthalmanna RadioDate: 06-11-2023മങ്കട: വെള്ളിലയില്‍ പുലിയെ കണ്ടതായി ടിപ്പര്‍ ലോറി ഡ്രൈവറുടെ മൊഴി. ഇന്നലെ ഉച്ചക്ക് ലോഡ് എടുക്കാൻ ചേരിയം മലയിലെ ക്രൗണ്‍ ക്രഷറിലേക്ക് എത്തുമ്പോഴാണ് ഒരു മണിയോടെ മലയിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂടി പുലി റോഡ് മുറിച്ചു കടക്കുന്നതായി കണ്ടതെന്നു കടന്നമണ്ണ സ്വദേശി ടിപ്പര്‍ ഡ്രൈവര്‍ സബീര്‍ പറയുന്നു.മുമ്പ് ഇവിടെ പുലി സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. പ്രദേശത്തെ ഒട്ടേറെ ആടുകളെ കാണാതായെന്നും ആടിനെ മേയ്ക്കുന്നതിന് ഇടയില്‍ പുലി കടിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് രണ്ടു വര്‍ഷം മുമ്പ് ക്യമറ സ്ഥാപിച്ചിരുന്നു. പക്ഷേ അന്ന് പുലിയെ കണ്ടെത്താനായില്ല.കുമാരഗിരി എസ്റ്റേറ്റുകളോട് സമീപമുള്ള ചേരിയംമലയിലെ ഈ പ്രദേശം പ്രധാനമായും റബര്‍ എസ്റ്റേറ്റുകളാണ്. രാവിലെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും സമീപവാസികളും ഏറെ ഭീതിയിലാണ്...
മേലാറ്റൂർ – പുലാമന്തോൾ റോഡിന്‍റെ തകർച്ച; വ്യാപാരികളുടെ പദയാത്ര ഇന്ന്
Local

മേലാറ്റൂർ – പുലാമന്തോൾ റോഡിന്‍റെ തകർച്ച; വ്യാപാരികളുടെ പദയാത്ര ഇന്ന്

Perinthalmanna RadioDate: 06-11-2023പെരിന്തൽമണ്ണ: നാലു വർഷത്തോളമായി തുടങ്ങിയ മേലാറ്റൂർ - പുലാമന്തോൾ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി പൂർത്തിയാക്കാതെ കിടക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ പദയാത്ര ഇന്ന് നടത്തുന്നു. മേലാറ്റൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വ്യാപാരികൾ ഇന്നു പദയാത്ര നടത്തുന്നതിന് പുറമെ പുലാമന്തോളിൽ നിന്നും പെരിന്തൽമണ്ണയിലേക്കും  ഇന്നു പദയാത്ര നടത്തുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps:...