Tag: 61223

സംസ്ഥാനത്തെ പഴയ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കും
Local

സംസ്ഥാനത്തെ പഴയ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കും

Perinthalmanna RadioDate: 06-12-2023സംസ്ഥാനത്തെ പഴയ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഗതാഗത കമ്മിഷണറേറ്റിൽനിന്നുള്ള ശുപാർശ സർക്കാരിന് കൈമാറി. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനികൾക്ക് പ്രവർത്തനമാനദണ്ഡം നിശ്ചയിച്ചാകും നടപ്പാക്കുക. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയ്ക്കുംവേണ്ടി കേന്ദ്രസർക്കാർ 2019 ഏപ്രിൽമുതൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കിയിരുന്നു.പുതിയ വാഹനങ്ങൾക്ക് വാഹന നിർമാതാക്കളും പഴയതിന് സർക്കാർ അംഗീകൃത ഏജൻസികളുമാണ് ഇവ ഘടിപ്പിക്കേണ്ടത്. 18 കമ്പനികൾ കേന്ദ്രാനുമതി നേടി. ഇവയ്ക്ക് സംസ്ഥാനം പ്രവർത്തനാനുമതി നൽകണം. 2023 മേയിൽ പഴയവാഹനങ്ങൾക്കും മൂന്നുമാസത്തിനുള്ളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.വ്യാജ നമ്പറുകളിലുള്ള വാഹനങ്ങൾ തടയുന്നതിനും ഏകീകൃത സംവിധാനം ഒരുക്കുന്നതിനു...
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള
Local

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള

Perinthalmanna RadioDate: 06-12-2023സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്.സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച്‌ ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്...
സൗത്ത് ഏഷ്യൻ സബ്ജൂനിയർ നയൻ എ സൈഡ് ഫുട്‌ബോളിൽ ഒസാമയുടെ ഹാട്രിക് മികവിൽ ഇന്ത്യയ്ക്ക് കിരീടം
Local

സൗത്ത് ഏഷ്യൻ സബ്ജൂനിയർ നയൻ എ സൈഡ് ഫുട്‌ബോളിൽ ഒസാമയുടെ ഹാട്രിക് മികവിൽ ഇന്ത്യയ്ക്ക് കിരീടം

Perinthalmanna RadioDate: 06-12-2023പെരിന്തൽമണ്ണ : നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ സബ്‌ജൂനിയർ നയൻ എ സൈഡ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് കിരീടം. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒൻപതു പോയിന്റ് നേടിയാണ് ഇന്ത്യ ജേതാക്കളായത്. ആറു പോയിന്റ് നേടി ആതിഥേയരായ നേപ്പാൾ രണ്ടാമതെത്തി. ആദ്യ മത്സരത്തിൽ തായ്‌ലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ തുടക്കം. 16-ാം മിനിറ്റിൽ റൂണിയും 36-ാം മിനിറ്റിൽ അനിരുദ്ധും ഇന്ത്യയ്ക്കായി ഗോൾ നേടി. രണ്ടാം മത്സരത്തിൽ (6-1)ന് ഭൂട്ടാനെ തകർത്തായിരുന്നു ഇന്ത്യയുടെ ജയം. അവസാന ലീഗ് മത്സരത്തിൽ നേപ്പാളിനെതിരേ ഒസാമയുടെ ഹാട്രിക് മികവിൽ (6-2)നാണ്‌ ഇന്ത്യ ജേതാക്കളായത്. പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഒസാമ അഞ്ച് ഗോളുകൾ നേടിയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. പട്ടിക്കാട് ഗവ. ഹയർസെക...
അതിവേഗം പണി പുരോഗമിക്കുന്ന ആറുവരിപ്പാതയിൽ സൗകര്യങ്ങൾ ഏറെ
Local

അതിവേഗം പണി പുരോഗമിക്കുന്ന ആറുവരിപ്പാതയിൽ സൗകര്യങ്ങൾ ഏറെ

Perinthalmanna RadioDate: 06-12-2023പൊന്നാനി: കഞ്ഞിപ്പുരയിൽ ടോൾ പ്ലാസ, പൊന്നാനി ബൈപാസിൽ വിശ്രമകേന്ദ്രം, വാഹനങ്ങൾ ഒതുക്കി വിശ്രമിക്കുന്നതിന് മലപ്പുറം ജില്ലയിൽ നാലിടങ്ങൾ, ടോൾ പ്ലാസയോടു ചേർന്ന് കഞ്ഞിപ്പുരയിൽ തന്നെ മെഡിക്കൽ എയ്ഡ്പോസ്റ്റും ട്രാഫിക് എ‍യ്ഡ്പോസ്റ്റും...ജില്ലയിൽ പരമാവധി ഇടങ്ങളിൽ അനുബന്ധ സംവിധാനങ്ങൾ ഒരുക്കാനാണ് കരാറുകാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വിശ്രമ കേന്ദ്രങ്ങളോടു ചേർന്ന് ആധുനിക ശുചിമുറി സൗകര്യങ്ങളുണ്ടാകും. ▪️വെറും ടോൾ പ്ലാസയല്ലഅത്യാധുനിക സൗകര്യങ്ങളോടെയാണ് ടോൾ പ്ലാസ വിഭാവനം ചെയ്തിരിക്കുന്നത്. വെട്ടിച്ചിറയ്ക്കും കഞ്ഞിപ്പുരയ്ക്കുമിടയിൽ ഇരു ഭാഗങ്ങളിലായാണ് ടോൾ പ്ലാസ നിർമിക്കുന്നത്. ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു. ഓരോ ഭാഗത്തേക്കുമുള്ള ടോൾ പ്ലാസകൾ തമ്മിൽ 400 മീറ്റർ അകലമുണ്ടാകും. ടോൾ പ്ലാസകളിലാണ് പാതയിലെ മുഴുവൻ ക്യാമറകളിൽനിന്നുമുള്ള ദൃശ്യങ്ങൾക്കായുള്ള മോണിറ...
ഇന്ത്യയുടെ നെഞ്ചിലെ മായാത്ത മുറിവ്; ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 31 വര്‍ഷം
Local

ഇന്ത്യയുടെ നെഞ്ചിലെ മായാത്ത മുറിവ്; ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 31 വര്‍ഷം

Perinthalmanna RadioDate: 06-12-2023ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 31 വര്‍ഷം. 1992 ഡിസംബര്‍ ആറിനാണ് സകല നിയമ സംവിധാനങ്ങളും നോക്കി നില്‍ക്കെ, കര്‍സേവകര്‍ പള്ളി പൊളിച്ചിട്ടത്.പള്ളി നിന്നിരുന്ന സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ജനുവരി 22-ന് ഉദ്ഘാടനം ചെയ്യുമ്പോൾ, പകരം നൽകിയ സ്ഥലത്ത് പള്ളിയുടെ നിർമാണം ആരംഭിച്ചിട്ടില്ല. ബാബരി വീഴ്ത്തിയതോടെ, പട്ടികയിലുള്ള കൂടുതല്‍ പള്ളികളിന്മേല്‍ അധീശത്വം സ്ഥാപിക്കാനുള്ള വഴികളുമായി മുന്നോട്ട് പോവുകയാണ് സംഘപരിവാര്‍.ബഹുസ്വര ഇന്ത്യയുടെ നെഞ്ചിലെ മായാത്ത മുറിവാണ് ബാബരി മസ്ജിദ്. ഒരു പതിറ്റാണ്ടിലധികം നീണ്ടു നിന്ന രാഷ്ട്രീയ പദ്ധതിക്ക് ഒടുവിലാണ് കോടതിയെ പോലും നോക്കുകുത്തിയാക്കി സംഘപരിവാരം പള്ളിപൊളിച്ചു വീഴ്ത്തിയത്. 31 ആണ്ട് പിന്നിടുമ്പോഴും ആ കൊടുംപാതകത്തിന്‍റെ പേരില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല. ബാബരി മസ്ജിദ് ആസൂത്രണമോ ക്രിമിനല്‍ ഗൂഢാലോചനയോ തെളിയിക...
ഇന്ന് സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐയുടെ പഠിപ്പ് മുടക്ക് സമരം
Local

ഇന്ന് സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐയുടെ പഠിപ്പ് മുടക്ക് സമരം

Perinthalmanna RadioDate: 06-12-2023ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനയായ എസ്‌എഫ്‌ഐ.സംസ്ഥാനത്തെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബിജെപി പ്രസിഡന്റ് എഴുതി നല്‍കുന്ന പേരുകള്‍ സര്‍വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായി ഗവര്‍ണര്‍ നിയമിക്കുകയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചു.സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക എന്നതിനപ്പുറം കേരളത്തിലെ സര്‍വകലാശാലകളുടെ മൊത്തം കച്ചവടം താനാണ് എന്നുള്ള ധിക്കാരവും ധാര്‍ഷ്ട്യവുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുകയാണെന്നും എസ്‌എഫ്‌ഐ ആരോപിച്ചു. ഇതിനെതിരെ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതികരിക്കുന്നില്ലെന്നും എസ്‌എഫ്‌ഐ ആരോപിച്ചു. രാ...