പരിയാപുരത്തെ ഡീസൽ ചോർച്ച; മഴ മാറിയാൽ കിണറുകൾ ശുചീകരിക്കാമെന്ന് കമ്പനി
Perinthalmanna RadioDate: 07-11-2023പെരിന്തൽമണ്ണ: പരിയാപുരത്ത് ടാങ്കർ ലോറി മറിഞ്ഞ് പ്രദേശത്തെ കിണറുകളിൽ ഡീസൽ കലർന്ന സംഭവത്തിൽ മഴ മാറിയാൽ കിണറുകൾ ശുചീകരിക്കാമെന്ന് പെട്രോളിയം കമ്പനി. പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എസ്. സൂരജ് ഇടപെട്ട് നേരത്തെ യോഗം വിളിച്ചിരുന്നു. ഇതിലെ തീരുമാനങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ അവലോകന യോഗത്തിലാണ് കമ്പനി അധികൃതർ ഇക്കാര്യം അറിയിച്ചത്.സാധാരണ പെട്രോൾ പമ്പുകളിലും മറ്റും ഇന്ധന ചോർച്ചയുണ്ടായി കിണറുകളിലേക്ക് വ്യാപിച്ചാൽ പ്രത്യേക രീതിയിൽ ശുചീകരിക്കാറുണ്ട്. ഈ സംവിധാനം ഉപയോഗിച്ച് കിണറുകൾ ശുചീകരിക്കും.സ്ഥിരം അപകടമേഖലയായ ചീരട്ടാമല വളവിൽ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളും നടപടികളും സംബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന് നിർദേ...






