Tag: 71223

സംസ്ഥാനത്ത്  അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Local

സംസ്ഥാനത്ത്  അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 07-12-2023കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 8,9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മൂന്നുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ തിരുവനന്തപുരം,​ പത്തനംതിട്ട,​ എറണാകുളം എന്നിവിടങ്ങളിലും 9ന് എറണാകുളം,​ ഇടുക്കി,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.കേരളതീരത്ത് നാളെ രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ...
ഒന്നു മുതൽ 10വരെ ക്ലാസുകളിലെ അർദ്ധ വാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
Local

ഒന്നു മുതൽ 10വരെ ക്ലാസുകളിലെ അർദ്ധ വാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 07-12-2023സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസംബർ 12മുതൽ ആരംഭിക്കുന്ന അർദ്ധ വാർഷിക പരീക്ഷ (രണ്ടാം പാദ വാർഷിക)കളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷാ ടൈം ടേബിൾ ആണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഹയർ സെക്കന്ററി ടൈംടേബിൾ നേരത്തെ പുറത്തിറക്കിയിരുന്നു.പരീക്ഷക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ ചോദ്യപ്പേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും. ഡിസംബർ 12മുതൽ 22വരെയാണ് പരീക്ഷ. യുപി, ഹൈസ്കൂ‌ൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗം 15നും ആരംഭിക്കും. ഈ വിഭാഗം പരീക്ഷകൾ 21ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------------------------...
അലിഗഢ് മലപ്പുറം കേന്ദ്രത്തിൻ്റെ പ്രതിസന്ധി; ലോക്സഭയില്‍ അവതരിപ്പിച്ച്‌ സമദാനി
Local

അലിഗഢ് മലപ്പുറം കേന്ദ്രത്തിൻ്റെ പ്രതിസന്ധി; ലോക്സഭയില്‍ അവതരിപ്പിച്ച്‌ സമദാനി

Perinthalmanna RadioDate: 07-12-2023പെരിന്തൽമണ്ണ: മലപ്പുറം ഉള്‍പ്പെടെയുള്ള അലിഗഢ് സര്‍വ്വകലാശാല കേന്ദ്രങ്ങളുടെ ചിലവുകള്‍ 2018-19 വര്‍ഷം മുതല്‍ യൂണിവേഴ്സിറ്റിയുടെ പൊതു ബജറ്റില്‍ ലയിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സര്‍ക്കാര്‍ അബ്ദുസമദ് സമദാനി എംപിയെ അറിയിച്ചു. സര്‍വകലാശാല സെന്ററുകള്‍ക്ക് ഉന്നതവിദ്യാഭ്യാസ ഫണ്ടിംഗ് ഏജൻസി (എച്ച്‌ഇഎഫ്‌എ)യില്‍ നിന്ന് ധനസഹായം നല്‍കാൻ ആവശ്യമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കായി അലിഗഢ് സര്‍വകലാശാല രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലപ്പുറം സെൻ്ററിന് വേണ്ടിയുള്ള നിര്‍ദ്ദേശമൊന്നും ഇതിനകം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സര്‍വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആസ്തിയുടെയും സ്ഥലത്തിൻ്റെയും വികസനത്തിനും ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും വാങ്ങിക്കാനുള്ള ചെലവുകള്‍ നടത്താൻ ഉന്നത വിദ്യാഭ്യാസ ഫണ...
യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് പെരിന്തൽമണ്ണയിൽ
Local

യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് പെരിന്തൽമണ്ണയിൽ

Perinthalmanna RadioDate: 07-12-2023പെരിന്തൽമണ്ണ : സംസ്ഥാന ഖജനാവിന് വീണ ഓട്ട മറയ്ക്കാനാണ് സർക്കാർ നവകേരള യാത്രയുമായി രംഗത്തിറങ്ങിയതെന്നും ഇതുകൊണ്ടൊന്നും കേരളം രക്ഷപ്പെടില്ലെന്നും നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. ജില്ലാ മുസ്‌ലീം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പെരിന്തൽമണ്ണ നിയോജകമണ്ഡലംതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കാര്യത്തിൽ യു.ഡി.എഫിന് ആശങ്കയുള്ളതിനാലാണ് കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ യു.ഡി.എഫ്. എം.പി.മാർ പാർലമെന്റിൽ രംഗത്തെത്തിയതെന്ന് എം.എൽ.എ. പറഞ്ഞു. കേന്ദ്രസർക്കാരും ഫാസിസ്റ്റുകളും രാജ്യത്ത് വെറുപ്പ് വിറ്റഴിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അമ്മിനിക്കാട് ഉദ്ഘാടനയോഗത്തിൽ നിയോജകമണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സിദ്ദീഖ് വാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. ഫത്താഹ്, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് എം.എ...
കാദറലി ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഗ്യാലറിയുടെ നിർമാണം തുടങ്ങി
Local

കാദറലി ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഗ്യാലറിയുടെ നിർമാണം തുടങ്ങി

Perinthalmanna RadioDate: 07-12-2023പെരിന്തൽമണ്ണ : നെഹ്‌റു സ്റ്റേഡിയത്തിൽ 17-ന് തുടങ്ങുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള താത്കാലിക ഗ്യാലറിയുടെ നിർമാണം തുടങ്ങി. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. പതിനായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റീൽ ഗ്യാലറിയുടെ നിർമാണമാണ് തുടങ്ങിയത്. 24 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. കാദറലി സ്പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, മാർക്കർ ബിൽഡേഴ്‌സ് എം.ഡി. ഇക്ബാൽ, പി.ടി. ഗ്രൂപ്പ് ഡയറക്ടർ സലാം മങ്കട, ഐ.എം.എ. പ്രസിഡന്റ് ഡോ. ഷാജി അബ്ദുൾഗഫൂർ, പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ ഡോ. നിലാർ മുഹമ്മദ്, അൽ സലാമ ആശുപത്രി ഡയറക്ടർ ആലിക്കൽ നാസർ, ക്ലബ്ബ് ഭാരവാഹികളായ സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദ് ഖാൻ, കുറ്റീരി മാനുപ്പ തുടങ്ങിയവർ പങ്കെടുത്തു.....