Tag: 81123

നോട്ട് നിരോധനത്തിന് ഇന്ന് ഏഴാണ്ട്; നെട്ടോട്ടമോടിയ നാളുകൾ ഓർത്ത് രാജ്യം
Local

നോട്ട് നിരോധനത്തിന് ഇന്ന് ഏഴാണ്ട്; നെട്ടോട്ടമോടിയ നാളുകൾ ഓർത്ത് രാജ്യം

Perinthalmanna RadioDate: 08-11-2023ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഏഴ് വയസ്. 2016 നവംബർ എട്ട് അർധരാത്രി മുതലാണ് അത് വരെ പ്രചാരത്തിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നോട്ട് നിരോധനം മുതൽ തകർച്ച നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥ ഏഴ് വർഷങ്ങൾക്ക് ഇപ്പുറവും നേരിടുന്നത് വെല്ലുവിളികൾ മാത്രമാണെന്നതാണ് മറ്റൊരു സത്യം.2016 നവംബർ എട്ടിനായിരുന്നു പ്രധാന മന്ത്രിയുടെ ഈ പ്രഖ്യാപനം. കള്ളപ്പണം പിടികൂടാനെന്ന പേരിൽ നടപ്പാക്കിയത് തുഗ്ലക് പരിഷ്‌കാരം മാത്രമാണെന്ന് വരും ദിവസങ്ങളിൽ തെളിഞ്ഞു. നോട്ടുകൾ മാറ്റിയെടുക്കാൻ ലഭിച്ച 50 ദിവസങ്ങൾ മുന്നിൽ കണ്ട് നെട്ടോട്ടമോടിയ ജനങ്ങൾക്ക് മുൻപിൽ ഒട്ടുമിക്ക എടിഎമ്മുകളും ബാങ്കുകളും അടഞ്ഞു കിടന്നു.രാഷ്ട്രീയമായി ഒന്നാം നരേന്ദ്ര മോദി സർക്കാരിനെ ...
സർക്കാർ പണം തരില്ല; ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസുകാരുടെ കീശചോരും
Local

സർക്കാർ പണം തരില്ല; ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസുകാരുടെ കീശചോരും

Perinthalmanna RadioDate: 08-11-2023ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഡിജിപി. പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് നിർദേശം. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ, പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങളുടെ ചിത്രം സഹിതം പിഴ നോട്ടിസ് ബന്ധപ്പെട്ട ഓഫിസുകളിലേക്ക് കൂട്ടമായെത്തി. സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടി ഓടിക്കൽ, ചുവപ്പ് ലൈറ്റ് ലംഘിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് അധികവും. പിഴ ലക്ഷങ്ങളിലെത്തിയതോടെയാണ് ഡിജിപി നടപടി ശക്തമാക്കിയത്.നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾക്ക...
മങ്കട സിഎച്ച്‌സി രാത്രികാല ഒ.പി; ഉത്തരവ് മറികടക്കാൻ സര്‍വകക്ഷി തീരുമാനം
Latest, Local

മങ്കട സിഎച്ച്‌സി രാത്രികാല ഒ.പി; ഉത്തരവ് മറികടക്കാൻ സര്‍വകക്ഷി തീരുമാനം

Perinthalmanna RadioDate: 08-11-2023മങ്കട: മങ്കട സിഎച്ച്‌സിയിലെ രാത്രികാല ഒ.പി പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാരില്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാക്കാൻ സിഎച്ച്‌സിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മങ്കട സിഎച്ച്‌സിയില്‍ രാത്രികാല ഒ.പി. സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. പദ്ധതി നടപ്പാക്കുക വഴി സിഎച്ച്‌സിയില്‍ 24 മണിക്കൂര്‍ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു.ഓരോ മാസവും അയ്യായിരത്തിലധികം രോഗികളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പദ്ധതി താളംതെറ്റുന്ന വിധത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗപ്പെടുത്തി ആശുപത്രികളില്‍ രണ്ടിലധികം ജീവനക്കാരെ നിയമിക്കരുതെന്നാണ് ഉത്തരവ്. നിലവില്‍ മങ്കട സിഎച്ച്‌സിയില്‍ രാത്രികാല ഒ.പിക്ക് പുറമെ റീഹാബി...
വയനാടിനെ മാലിന്യ മുക്തമാക്കാന്‍ ഗ്രീന്‍ ക്ലീന്‍ വയനാട് പദ്ധതിയൊരുങ്ങുന്നു
Local

വയനാടിനെ മാലിന്യ മുക്തമാക്കാന്‍ ഗ്രീന്‍ ക്ലീന്‍ വയനാട് പദ്ധതിയൊരുങ്ങുന്നു

Perinthalmanna RadioDate: 08-11-2023വയനാടിനെ മാലിന്യ മുക്തമാക്കുന്നതിനായി ശുചിത്വമിഷൻ 'ഗ്രീൻ ക്ലീൻ വയനാട്' പ്രചാരണം തുടങ്ങും. അതിർത്തി ചെക്പോസ്റ്റുകളിൽ നിന്നും ടൂറിസം മേഖലയിൽ നിന്നും പ്രത്യേക തുക ഈടാക്കുന്ന രീതിയിലാണ് പദ്ധതി. രൂപരേഖ സംസ്ഥാന സർക്കാരിലേക്ക് സമർപ്പിക്കും. രൂപരേഖ തയ്യാറാക്കുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തു.ഗ്രീൻ ക്ലീൻ വയനാട് പദ്ധതിയിൽ ഗ്രീൻ ഗേറ്റ്സ്, ഗ്രീൻ സെസ്, ഗ്രീൻ ഫീ എന്നീ മൂന്നുതരത്തിലാണ് നടപ്പാക്കുക. ഗ്രീൻ ഗേറ്റ് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലെ ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ചാണ് നടക്കുക. ചെക്പോസ്റ്റുകളിലൂടെ കടന്നുപോകുന്ന ജില്ലയ്ക്കു പുറത്തുള്ളതും സംസ്ഥാനത്തിനു പുറത്തുള്ളതുമായ വാഹനങ്ങളിൽനിന്ന് നിശ്ചിതശതമാനം തുക ഈടാക്കും.ലക്കിടി, വടുവൻചാൽ, താളൂർ, മുത്തങ്ങ, ബത്തേരി-ഗൂഡല്ലൂർ റോഡ്, തോല്പെട്ടി, ബാവലി, ബോയ്സ് ടൗൺ, പേര്യ,...
ജില്ലയിൽ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; 100 രൂപയുടെ മുദ്രപത്രം കിട്ടാനില്ല
Local

ജില്ലയിൽ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; 100 രൂപയുടെ മുദ്രപത്രം കിട്ടാനില്ല

Perinthalmanna RadioDate: 08-11-2023മലപ്പുറം: നൂറു രൂപയുടെയും അഞ്ഞൂറ് രൂപയുടെയും മുദ്ര പത്രങ്ങള്‍ക്ക് ജില്ലയില്‍ ക്ഷാമം. 100 രൂപയുടെ മുദ്രപത്രം തീരെ കിട്ടാനില്ലാത്തതിനാല്‍ കരാറുകള്‍ എഴുതാനും മറ്റുമായി 500 രൂപയുടെ മുദ്രപത്രം വാങ്ങി ഉപയോഗിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് ജനങ്ങള്‍. ക്ഷാമത്തെക്കുറിച്ച്‌ അറിയാതെ 100 രൂപയുടെ മുദ്ര പത്രത്തിനായി വെണ്ടര്‍മാരുടെ ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ് പലരും. 500 രൂപയുടെ മുദ്രപത്ര ഉപയോഗം കൂടിയതോടെ ഇതിനും ട്രഷറികളില്‍ ക്ഷാമം തുടങ്ങിയിട്ടുണ്ട്.500 രൂപയുടെ മുദ്ര പത്രങ്ങള്‍ തീര്‍ന്നാല്‍ പിന്നെ 1000 രൂപയുടേത് ഉപയോഗിക്കേണ്ട സാഹചര്യമാകും. ഇ- സ്റ്റാന്പിംഗ് രീതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കാരണം മുദ്രപത്രങ്ങള്‍ പുതുതായി അച്ചടിക്കുന്നില്ല. അച്ചടിച്ചവ വിറ്റു തീര്‍ക്കുകയാണ്.ഇതാണ് ക്ഷാമത്തിന് പ്രധാന കാരണം. കെഎസ്‌ഇബിയിലേക്കും ബാങ്ക്, വായ്പാ ആവശ്യങ്ങള...
സമരങ്ങൾ പലത് കഴിഞ്ഞിട്ടും റോഡിന്റെ കാര്യത്തിൽ തിരുമാനമായില്ല
Local

സമരങ്ങൾ പലത് കഴിഞ്ഞിട്ടും റോഡിന്റെ കാര്യത്തിൽ തിരുമാനമായില്ല

Perinthalmanna RadioDate: 08-11-2023പെരിന്തൽമണ്ണ : ജന പങ്കാളിത്തത്തോടെയുള്ള പദയാത്രയും ഒരു ദിവസത്തെ ബസ് പണിമുടക്കും ഒടുവിൽ വ്യാപാരി സംഘടന നടത്തിയ പ്രതിഷേധ മാർച്ചും പിന്നിട്ടിട്ടും പെരിന്തൽമണ്ണയിൽ നിലച്ചു കിടക്കുന്ന റോഡ് പ്രവൃത്തിയുടെ കാര്യത്തിൽ മരാമത്ത് വകുപ്പ് ഇടപെടുന്നില്ല, മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ ഭാഗത്ത് മുടങ്ങി കിടക്കുന്ന റോഡ് പ്രവൃത്തി രാഷ്ട്രീയത്തിന് അതീതമായാണ് മരാമത്ത് മന്ത്രിക്കും സർക്കാറിനും എതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നത്.2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തിയ 139 കോടിയുടെ പ്രവൃത്തി 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ടത് മൂന്നു വർഷം കഴിഞ്ഞിട്ടും പാതി വഴിയിൽ കിടക്കുകയാണ്. പ്രവൃത്തി തുടങ്ങുന്നതിന് രണ്ടു വർഷം മുമ്പേ റോഡ് പാടേ തകർന്ന സ്ഥിതിയിലായിരുന്നു. ഈ പ്രവൃത്തി കരാറെടുത്ത ഹൈദരാബാദ് കേന്ദ്രമായ സ്ഥാപനം തൊട്ടടുത്ത് മുണ്ടൂർ- തൂത റോഡ് പണി ന...