Tag: 81223

റേഷൻകട വഴിയുളള അരി വിതരണം മുടങ്ങില്ല; വ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാതെ അരി വിട്ടുകൊടുക്കാന്‍ നിര്‍ദേശം
Local

റേഷൻകട വഴിയുളള അരി വിതരണം മുടങ്ങില്ല; വ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാതെ അരി വിട്ടുകൊടുക്കാന്‍ നിര്‍ദേശം

Perinthalmanna RadioDate: 08-12-2023ക്രിസ്മസ് കാലത്ത് റേഷന്‍ അരി വിതരണം മുടങ്ങില്ല. റേഷന്‍ വ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും അരി വിട്ടു കൊടുക്കാന്‍ ഭക്ഷ്യ വകുപ്പ് നിര്‍ദേശം നല്‍കി. പണം മുൻ‌കൂർ നൽകാതെ അരിയും ആട്ടയും ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളിൽ നിന്നും നൽകാനാണ് നിർദേശം. റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യും. കമ്മീഷന്‍ തുക കുടിശ്ശികയായതിനാല്‍ മുന്‍കൂര്‍ പണമടച്ച് അരിയേറ്റെടുക്കാന്‍ റേഷന്‍ വ്യാപാരികള്‍ തയ്യാറല്ലെന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്...
നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത; കരട് അലൈൻമെന്റിന് ഉടൻ അംഗീകാരമാവും
Local

നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത; കരട് അലൈൻമെന്റിന് ഉടൻ അംഗീകാരമാവും

Perinthalmanna RadioDate: 08-12-2023അങ്ങാടിപ്പുറം: നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാതയുടെയും ഷൊർണൂർ- കോയമ്പത്തൂർ മൂന്നും നാലും ട്രാക്കുകളുടെയും കരട് അലൈൻമെന്റ് റിപ്പോർട്ട് സർവേ ചുമതലയുള്ള ഹൈദരാബാദ് ആസ്‌ഥാനമായ ആർവി അസോസിയേറ്റ്സ് റെയിൽവേയ്ക്കു കൈമാറി. ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ഉദ്യോഗസ്ഥരും പാലക്കാട് ഡിവിഷൻ അധികൃതരും സംയുക്‌തമായി അലൈൻമെന്റ് ഡ്രാഫ്റ്റ് പരിശോന പൂർത്തിയാക്കി. കരട് അലൈൻമെന്റിന് ഉടൻ അംഗീകാരം നൽകുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.ലിഡാർ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഗ്രൗണ്ട് കൺട്രോൾ പോയിന്റ്സ് രേഖപ്പെടുത്തൽ ഉടൻ തുടങ്ങും. ട്രാക്ക് പോകുന്ന സ്ഥല നിർണയ നടപടിയാണിത്. 200 കിലോമീറ്റർ ഉള്ള നിലമ്പൂർ - നഞ്ചൻകോട് പാതയിൽ പലതരം സ്വഭാവമുള്ള വനത്തിലൂടെ വേണം ട്രാക്ക് നിർമിക്കാൻ. ഇതിൽ 100 കിലോ മീറ്ററോളം ടണൽ വരുന്നതിനാൽ ട്രാക്കിനായുള്ള സ്ഥ‌ല നിർണയം ശ്രമകരമാണ്. ലിഡാർ സർവേ വേഗത്തിലാ...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
Local

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

Perinthalmanna RadioDate: 08-12-2023സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(73) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാർത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു.കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്................................................ക...
ഇനി ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുപിഐ വഴി 5 ലക്ഷം രൂപവരെ കൈമാറാം
Local

ഇനി ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുപിഐ വഴി 5 ലക്ഷം രൂപവരെ കൈമാറാം

Perinthalmanna RadioDate: 08-12-2023യു.പി.ഐ വഴി ഇനി അഞ്ച് ലക്ഷം രൂപവരെ കൈമാറാം. ആശുപത്രി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കുള്ള പരിധിയാണ് ഇപ്പോൾ വർധിപ്പിച്ചിട്ടുള്ളത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഒരു ലക്ഷം രൂപവരെയാണ് യുപിഐ പണമിടപാട് പരിധി.മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിങ്ങനെ ആവർത്തിച്ചുവരുന്ന പണമിടപാടുകൾക്കുള്ള ഇ-മാൻഡേറ്റ് പരിധി 15,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തും.ഇതോടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകൾ വഴി പരമാവധി അഞ്ച് ലക്ഷം രൂപവരെ കൈമാറാൻ കഴിയും. ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച് തത്സമയം പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനമാണ് യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് എന്നറിയപ്പെടുന്ന യുപിഐ. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ) ആണ് സംവിധാനം വികസിപ്...
ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ
Local

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ

Perinthalmanna RadioDate: 08-12-2023ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. അടുത്തവർഷം മാർച്ച്‌ 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെയാണ് സർക്കാരിന്റെ നടപടി.പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിർത്താനാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EebnOh7UX6U4OzkN4Y860b---------------------------------------------®Perinthalm...
ബസിൽ കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്തയാൾ അറസ്റ്റിൽ
Local

ബസിൽ കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്തയാൾ അറസ്റ്റിൽ

Perinthalmanna RadioDate: 08-12-2023പെരിന്തൽമണ്ണ: ബസ് യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ ശല്യംചെയ്തെന്ന പരാതിയിൽ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ. വളാഞ്ചേരി, ആതവനാട് കോൽക്കാട്ടിൽ സജീഷ് (45) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽനിന്ന്‌ വളാഞ്ചേരിയിലേക്കുള്ള സ്വകാര്യബസിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പുത്തനങ്ങാടിയിൽ ബസ് എത്തിയപ്പോൾ തിരക്കിനിടയിൽ ഇയാൾ പിന്നിൽനിന്ന്‌ വിദ്യാർഥിനിയെ കടന്നുപിടിച്ചതായാണു പരാതി.വിദ്യാർഥിനി ബഹളം വെച്ച് പ്രതികരിച്ചതോടെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞു വെക്കുകയും പെരിന്തൽമണ്ണ പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തൽമണ്ണ ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. ഇൻസ്‌പെക്ടർ എ. പ്രേംജിത്തിന് പുറമേ എസ്.ഐ.മാരായ ഷിജോ സി. തങ്കച്ചൻ, ജലീൽ, സീനി...