സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം; ദീപാവലിക്ക് രാത്രി എട്ട് മുതൽ 10 വരെ അനുമതി
Perinthalmanna RadioDate: 09-11-2023സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം. ദീപാവലിക്ക് രാത്രി എട്ട് മുതൽ 10 വരെയായിരിക്കും അനുമതി. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ. ഹരിത ട്രൈബ്യൂണലിന്റെ നിർദേശത്തേത്തുടർന്ന് ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിത പടക്കങ്ങൾ വിൽക്കാൻ മാത്രം അനുമതിയുള്ളൂവെന്നും ഉത്തരവ് പാലിക്കുന്നത് ജില്ലാ മജിസ്ട്രേറ്റുമാരും ജില്ലാ പൊലീസ് മേധാവിമാരും ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഉത്തരവിൽ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.കേരളത...






