ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി നീട്ടി
Perinthalmanna RadioDate: 30-08-2023ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 14 വരെയായി നീട്ടി. സെപ്റ്റംബർ 14 വരെയാണ് നീട്ടിയത്. നേരത്തെ ജൂൺ 14 ആയിരുന്നു സമയ പരിധി. അതേസമയം ആധാർ‑പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെയാണ്. കൂടാതെ ‚2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന സമയവും സെപ്റ്റംബർ 30 ന് അവസാനിക്കും . ഇതിനുള്ള അവസാന തിയതി. ഇതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം സെപ്റ്റംബറിൽ അവസാനിക്കും.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകുവാനും നാമനിർദ്ദേശം ഒഴിവാക്കാനുമുള്ള സമയപരിധിയും സെപ്റ്റംബറിൽ 30 തോടെ അവസാനിക്കും. മുതിർന്ന പൗരന്മാർക്കായി എസ്ബിഐ നൽകുന്ന നിക്ഷേപ പദ്ധതിയായ എസ്ബിഐ വീ കെയറിൻറെ ഭാഗമാകേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ് .................................................