എ.ബി.സി കേന്ദ്രം വൈകും; സ്ഥല ലഭ്യത വെല്ലുവിളി
Perinthalmanna RadioDate: 22-06-2023മങ്കട: തെരുവുനായ വന്ധ്യംകരണ കേന്ദ്രം (എ.ബി.സി) നിർമ്മിക്കാൻ മങ്കട കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന വിലയിരുത്തലിൽ മഞ്ചേരിയിൽ ഒഴിഞ്ഞു കിടക്കുന്ന നാലേക്കർ റവന്യൂ ഭൂമി ആവശ്യപ്പെടാൻ തീരുമാനം. ഭൂമി ആവശ്യപ്പെട്ട് നേരത്തെ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. വീണ്ടും ജില്ലാ കളക്ടറെ കാണാനാണ് തീരുമാനം. പ്രീ ഫാബ് മോഡലിൽ നിർമ്മിച്ച എ.ബി.സി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കണ്ണൂർ പടിയൂരിൽ എത്തിയിരുന്നു. ആളൊഴിഞ്ഞ 50 സെന്റ് സ്ഥലത്താണ് പടിയൂരിലെ എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രതിദിനം പത്ത് നായകളെ വന്ധ്യംകരിക്കാനാനും ഇവയെ സംരക്ഷിക്കാനുമുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കൂടുതൽ തെരുവുനായകളെ എത്...