Tag: accident

പെരുംകുളത്തില്‍ സഹോദരിമാര്‍ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കണ്‍മുന്നില്‍
Kerala

പെരുംകുളത്തില്‍ സഹോദരിമാര്‍ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കണ്‍മുന്നില്‍

Perinthalmanna RadioDate: 30-08-2023മണ്ണാർക്കാട്: കോട്ടോപ്പാടത്ത് പെരുംകുളത്തില്‍ സഹോദരിമാര്‍ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കണ്‍മുന്നില്‍.കുളം കാണാനും തുണി അലക്കാനുമുള്ള വരവാണ് ദുരന്തമായി മാറിയത്. ബുധനാഴ്ച ഉച്ചക്ക് 1.30ഓടെ പത്തങ്ങെത്ത പെരുംകുളത്തിലായിരുന്നു അപകടം. ഭീമനാട് പത്തംഗത്തെ അക്കര വീട്ടില്‍ റഷീദ്-അസ്മ ദമ്ബതികളുടെ മക്കളായ നിഷീദ അസ്‌ന (26), റമീഷ ഷഹനാസ് (23), റിഷാന അല്‍താജ് (18) എന്നിവരാണ് മരിച്ചത്.നിഷീദയും റമീഷയും ഭര്‍തൃവീട്ടില്‍നിന്ന് കഴിഞ്ഞദിവസമാണ് സ്വന്തം വീട്ടിലേക്ക് വന്നത്. മൂന്ന് സഹോദരിമാരും കുളം കാണാനും തുണികള്‍ അലക്കാനുമായി കുട്ടികളെയും കൂട്ടിയാണ് വന്നത്. കുളത്തിലിറങ്ങുന്നതിനിടെ റിഷാന അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുസഹോദരിമാരും മുങ്ങിപ്പോവുകയായിരുന്നു.നിഷീദയുടെ ഏഴ് വയസുകാരനായ മകൻ ഓടിപ്പോയി മാതൃപിതാവ്...
മെഡിക്കൽ വിദ്യാർഥിനിയുടെ അപകടമരണം; അശ്രദ്ധമായി ബൈക്കോടിച്ചതിന് സഹപാഠി അറസ്റ്റിൽ
Local

മെഡിക്കൽ വിദ്യാർഥിനിയുടെ അപകടമരണം; അശ്രദ്ധമായി ബൈക്കോടിച്ചതിന് സഹപാഠി അറസ്റ്റിൽ

Perinthalmanna RadioDate: 22-03-2023അങ്ങാടിപ്പുറം: എം.ബി.ബി.എസ്. വിദ്യാർഥിനിയുടെ അപകടമരണത്തിൽ ബൈക്കോടിച്ചിരുന്ന സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂർ സ്വദേശി അശ്വിനെ(21)യാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നത്.തിങ്കളാഴ്ച രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ടാണ് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അൽഫോൻസ(22)യും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവിൽവെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അൽഫോൻസ മരിച്ചു. പരിക്കേറ്റ അശ്വിൻ ചികിത്സയിലായിരുന്നു.അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് വിദ്യാർഥിക്കെതിരേ കേസെടുക്കുകയും ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയ...
ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
Local

ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Perinthalmanna RadioDate: 20-03-2023പെരിന്തൽമണ്ണ: ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് എം.ഇ.എസ്‌ മെഡിക്കൽ കോളേജ് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകൾ അൽഫോൻസ (22) യാണ് മരിച്ചത്. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിനെ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വർഷ മെഡിക്കൽ വിദ്യാർഥികളാണ്.തിങ്കളാഴ്ച രാവിലെ 6.50-നായിരുന്നു അപകടം. ദേശീയ പാതയിൽ തിരൂർക്കാട് ഐ.ടി.സിക്ക് സമീപത്ത് മലപ്പുറം ഭാഗത്തുനിന്ന് എം.ഇ.എസ് മെഡിക്കൽ കോളേജിലേക്ക് വരുന്ന വഴി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്...
ജഗതി ശ്രീകുമാറിന് കാറപകടത്തിൽ പരുക്കേൽക്കാനിടയായ ഡിവൈഡർ ഇനി ഓർമ
Local

ജഗതി ശ്രീകുമാറിന് കാറപകടത്തിൽ പരുക്കേൽക്കാനിടയായ ഡിവൈഡർ ഇനി ഓർമ

Perinthalmanna RadioDate: 14-03-2023തേഞ്ഞിപ്പലം : ദേശീയ പാതയിലെ പാണമ്പ്ര വളവിൽ നടൻ ജഗതി ശ്രീകുമാറിന് കാറപകടത്തിൽ പരുക്കേൽക്കാനിടയായ ഡിവൈഡർ ഇനി ഓർമ. 2012 മാർച്ച് 10ന് പുലർച്ചെ 4.30ന് ആണ് ജഗതി ശ്രീകുമാറിന് പരുക്കേറ്റത്. പിന്നെയും ഇതേ സ്ഥലത്ത് അപകടങ്ങൾ പലതുണ്ടായി. ദേശീയപാത ആറുവരി ആകുന്നതോടെ പാണമ്പ്ര വളവ് തന്നെ ഇല്ലാതാകുകയാണ്. ഇവിടെ അടിപ്പാത നിർമിച്ച് അതിന് മീതെക്കൂടിയാകും പ്രധാന പാത കടന്നുപോകുക. ഈ വളവിൽ അര നൂറ്റാണ്ടിനിടെ വാഹനാപകടങ്ങളിൽ 52 പേർ മരിച്ചതായാണ് കണക്ക്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp....
ചെർപ്പുളശ്ശേരി കുറ്റിക്കോട് കാറും ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക്
Kerala, Latest, Local

ചെർപ്പുളശ്ശേരി കുറ്റിക്കോട് കാറും ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക്

Perinthalmanna RadioDate:19-12-2022പാലക്കാട്‌ ചെർപ്പുളശ്ശേരി കുറ്റിക്കോട് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു 3പേർക്ക് പരിക്ക് ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം ചെറുപ്പളശ്ശേരി യിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബിസ്മി എന്ന സ്വകാര്യ ബസ്സും എതിരെ വന്ന കാറും കൂട്ടി ഇടിച്ചാണ് അപകടം അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു 5പേരാണ് കാറിൽ ഉണ്ടായിരുന്നത് ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരണപ്പെട്ടു പെരിന്തൽമണ്ണ ഏലകുളം പുത്തൻ വീട്ടിൽ ശ്രീനാഥ് 35 ഏലകുളം തൊട്ടശ്ശേരി മനോജ്‌ 35എന്നിവരാണ് മരണപ്പെട്ടത് പരിക്കേറ്റ സുരേഷ്,സുധീഷ് എന്നിവരെ ഒറ്റപ്പാലം ഹോസ്പിറ്റലിലും അരുൺ എന്ന ആളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും ചികിത്സയിൽ തുടരുന്നു അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു---------------------------------------------®Perinthalmanna Radio...
ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു
Kerala, Latest

ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

Perinthalmanna RadioDate:09-11-2022മലപ്പുറം: ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു.ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ചായിരുന്നു അപകടം.തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19 വയസ്സ്) ആണ് മരണപെട്ടത്.തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്.ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് നടന്ന അപകടത്തിൽ തലക്ക് പരിക്ക് പറ്റിയിരുന്നു.രാത്രിയോടെ പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കൊടുകുത്തിമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
Local

കൊടുകുത്തിമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിന്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശി വള്ളൂരാൻ നിയാസ് (19) പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുണ്ട്.2018 നവംബറിലും അമ്മിനിക്കാട് -കൊടികുത്തിമല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. പെരിന്തൽമണ്ണ തേലക്കാട് സ്വദേശികളായ മധു, സിദ്ധിഖ് എന്നിയുവാക്കളാണ് അന്ന് മരണമടഞ്ഞത്. കൊടികുത്തിമല റോഡിൽ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സ...
അരുണാചൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും
India, Kerala, Latest

അരുണാചൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

Perinthalmanna RadioDate:21-10-2022കാസർകോട്: അരുണാചൽ പ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴേക്ക മുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ.വി അശ്വിൻ ആണ് മരിച്ചത്. ദുരന്ത വിവരം സൈനിക ഉദ്യോഗസ്ഥർ ഇന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.നാലുവർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു അശ്വിൻ. ഒരുമാസം മുൻപാണ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്.അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിങ്ങിങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഈ മാസം ആദ്യം അരുണാചലിലെ തവാങ്ങിലും ഹെലികോപ്റ്റർ അപകടമുണ്ടായിരുന്നു. ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് മരിച്ചു. 2010 മുതൽ അരുണാചൽ പ്രദേശിൽ മാത്രം ആറ് ഹെലികോപ്റ്റർ അപകടങ്ങളിലായി 40 പേരാണ് കൊല്ലപ്പെട്ടത്.---------------------------------------------®Perinthalmanna Radioവാർത്ത...
<em>കിളിക്കല്ലിൽ വീണ്ടും അപകടം</em> <em>മുഖം തിരിച്ച് അധികാരികൾ</em>
Kerala, Local

കിളിക്കല്ലിൽ വീണ്ടും അപകടം മുഖം തിരിച്ച് അധികാരികൾ

Perinthalmanna RadioDate:21-10-2022അരീക്കോട് :മഞ്ചേരി അരീക്കോട് റൂട്ടിൽ കിളിക്കല്ലിൽ വീണ്ടും അപകടം. സ്ഥിരമായി അപകടം ഉണ്ടാക്കുന്ന മേഖലയാണ് മഞ്ചേരി അരീക്കോട് റൂട്ടിലെ കിളിക്കൽ ഇന്ന് രാത്രി 8:00 മണിക്ക് പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇതോടെ ഈ ആഴ്ചത്തെ മൂന്നാമത്തെ അപകടമാണ് ഇന്ന് സംഭവിച്ചത് . സ്ഥിരം അപകടമേഖലയായ ഇവിടം അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ ജനങ്ങൾ പലതവണ അധികാരികളെ ഓർമ്മപ്പെടുത്തിയതാണ് മഞ്ചേരി കൊയിലാണ്ടി റോഡ് നവീകരണം നടക്കുന്ന ഈ റീച്ചിൽ മഞ്ചേരി അരീക്കോട് റോഡ് പണി 80 ശതമാനത്തോളം കഴിഞ്ഞതാണ്. വളവ് നിവർത്തലും കിളിക്കല്ല് കയറ്റം കുറക്കലും വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. ചെറുതും വലുതുമായ ധാരാളം അപകടങ്ങൾ നടന്നിട്ടുള്ള ഇവിടം മഞ്ചേരി താമരശ്ശേരി റൂട്ടിലെ ഒരു വട്ടപ്പാറ വളവ് തന്നെയാണ്. കിളിക്കൽ കയറ്റം ഒഴിവാക്കി റോഡ് പണിയുകയോ സൗത...
മഞ്ചേരിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവവ് മരിച്ചു
Kerala, Local

മഞ്ചേരിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവവ് മരിച്ചു

Perinthalmanna RadioDate :20-01-2022മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ പിക്കപ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേരി പുല്ലൂര്‍ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകന്‍ നൂറുദ്ദീന്‍(20) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. മഞ്ചേരില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദ്ധീന്റെ ബൈക്കില്‍ എതിരേ വന്ന പിക്കപ് ഇടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഉമ്മുസല്‍മ. സഹോദരങ്ങള്‍: മുഹമ്മദ് സാബിത്ത്, അര്‍ശദ്.---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...