ഒരാഴ്ചക്കിടെ ജില്ലയിലുണ്ടായ വാഹന അപകടങ്ങളില്‍ പൊലിഞ്ഞത് 17 ജീവന്‍
Perinthalmanna RadioDate: 23-03-2023മലപ്പുറം: ഒരാഴ്ചക്കിടെ ജില്ലയിലുണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 17 ജീവന്‍. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയത്.ബൈക്ക് യാത്രികരാണ് അപകടത്തില്‍പെടുന്നതില്‍ കൂടുതല്‍. അമിത വേഗവും അശ്രദ്ധയുമാണ് കാരണമായി കണ്ടെത്തുന്നത്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയും നടപടികളും കര്‍ശനമാക്കിയെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. നിരത്ത് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും അഭ്യാസങ്ങളും മരണം വിളിച്ചുവരുത്തുന്നു.മലപ്പുറം ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായ അപകടത്തില്‍പെട്ടതില്‍ അധികവും ചെറു വാഹനങ്ങള്‍. ബൈക്ക്, കാര്‍, ഓട്ടോ എന്നിവ ഓടിച്ചവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച ചങ്ങരംകുളം കോലിക്കരയില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കളാണ് മരിച്ചത്. ഒതളൂരില്‍ ഉത്സവം കണ്ട് മടങ്ങിവരുന്ന വഴി തൃശൂര്‍ ഭാ...

