Tag: Accident in Perinthalmanna

പെരിന്തൽമണ്ണ ഊട്ടി റോഡില്‍ ടാങ്കർലോറി മറിഞ്ഞ് അപകടം; നേരിയ തോതിൽ ഇന്ധന ചോര്‍ച്ച
Local

പെരിന്തൽമണ്ണ ഊട്ടി റോഡില്‍ ടാങ്കർലോറി മറിഞ്ഞ് അപകടം; നേരിയ തോതിൽ ഇന്ധന ചോര്‍ച്ച

Perinthalmanna RadioDate: 06-09-2023പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു. കൊച്ചിയില്‍ നിന്ന് പെട്രോളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരിക്കേറ്റിട്ടുണ്ട്. പെരിന്തൽമണ്ണ ഊട്ടി റോഡിലെ മുണ്ടത്ത് പാലത്തിൽ നിന്നുമാണ് ടാങ്കർ ലോറി താഴേക്ക് വീണത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി വെള്ളക്കെട്ടിലേക്കാണ് മറിഞ്ഞത്. ഇപ്പോഴും നേരിയ തോതില്‍ ഇന്ധനം ചോരുന്നുണ്ട്. എന്നാല്‍ ഇന്ധനം ചോരുന്നത് വെള്ളക്കെട്ടിലേക്ക് ആയതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നത്.തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് ഇന്ധനം മാറ്റാനുള്ള പ്രവൃത്തിയാണ് നടന്നു വരുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തിയ ശേഷം പെട്രോള്‍ മാറ്റാനാണ് ഫയര്‍ഫോഴ്‌സിന്റെ തീരുമാനം. ഊട്ടി റോഡിൽ മാനത്ത്മംഗലം ചിലീസ് ജംഗ്ഷൻ ...