Tag: adalath

ജില്ലയിലെ അദാലത്തുകളിൽ പരിഹാരമായത് 1191 പരാതികൾക്ക്
Local

ജില്ലയിലെ അദാലത്തുകളിൽ പരിഹാരമായത് 1191 പരാതികൾക്ക്

Perinthalmanna RadioDate: 26-05-2023മലപ്പുറം: ജില്ലയിലെ ഏഴ് താലൂക്കുകളിലായി നടത്തിയ 'കരുതലും കൈത്താങ്ങും'പരാതി പരിഹാര അദാലത്തിൽ 1191 പരാതികൾ തത്സമയം പരിഹരിച്ചു. ആകെ 7579 പരാതികളാണ് ലഭിച്ചത്. ശേഷിക്കുന്ന പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണും. 1385 പരാതി പരിഗണിച്ച തിരൂരിലാണ് കൂടുതൽ. ഇതിൽ 234 എണ്ണം തത്സമയം തീർപ്പാക്കി. മറ്റു അദാലത്തിൽ ലഭിച്ച പരാതികളുടെ എണ്ണം. ബ്രാക്കറ്റിൽ തീർപ്പാക്കിയവ. ഏറനാട് താലൂക്ക് -911 (115), നിലമ്പൂർ -1274 (121) , പെരിന്തൽമണ്ണ -799 (105), പൊന്നാനി -771 (340), തിരൂരങ്ങാടി -1087 (122), കൊണ്ടോട്ടി -1351 (158)................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭ...
പെരിന്തൽമണ്ണ താലൂക്ക് അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ
Local

പെരിന്തൽമണ്ണ താലൂക്ക് അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ

Perinthalmanna RadioDate: 18-05-2023പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ വെച്ച് അദാലത്ത് നടന്നത്. 477 പരാതികളാണ് അദാലത്തിലേക്കായി നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 80 പരാതികളിൽ ഉടൻ തന്നെ തീർപ്പാക്കി. പുതുതായി 324 പരാതികളും ലഭിച്ചു. ഇതിൽ 21 പരാതികളും തീർപ്പാക്കി. ശേഷിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രിമാർ നിർദേശം നൽകിയിട്ടുണ്ട്. അദാലത്തിൽ മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എംഎൽഎ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് കളക്ടർ കെ. മീര, പെരിന്തൽമണ്ണ സബ് കള...
അദാലത്ത് ഇന്ന് അങ്ങാടിപ്പുറത്ത്; ഇതുവരെ ലഭിച്ചത് 485 പരാതികൾ
Local

അദാലത്ത് ഇന്ന് അങ്ങാടിപ്പുറത്ത്; ഇതുവരെ ലഭിച്ചത് 485 പരാതികൾ

Perinthalmanna RadioDate: 18-05-2023പെരിന്തൽമണ്ണ: താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 10 മുതൽ അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടക്കും. മന്ത്രി വി.അബ് ദുറഹിമാൻ, മന്ത്രി ആന്റണി രാജു എന്നിവർ നേതൃത്വം നൽകും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾക്ക് പരിഹാരം കാണുന്നതിനായാണ് അദാലത്ത് നടത്തുന്നത്. അദാലത്തിലേക്ക് ഇന്നലെ വരെ 485 പരാതികളാണ് ലഭിച്ചിട്ടുള്ളത്.തീർപ്പാക്കിയ പരാതികളുടെ വിവരങ്ങൾ മന്ത്രിമാർ അപേക്ഷകർക്ക് കൈമാറും. മറ്റുള്ളവ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന തീർപ്പാക്കും. പുതിയ പരാതികൾ അദാലത്തിൽ സ്വീകരിക്കും. ഇതിനായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേകം സൗകര്യങ്ങൾ അദാലത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ജീവനക്കാർ, ട്രോമാകെയർ വൊളന്റിയർമാർ തുടങ്ങിയവരുടെ സേവനം അദ...
പെരിന്തൽമണ്ണ താലൂക്ക്തല അദാലത്ത് നാളെ നടക്കും
Local

പെരിന്തൽമണ്ണ താലൂക്ക്തല അദാലത്ത് നാളെ നടക്കും

Perinthalmanna RadioDate: 17-05-2023പെരിന്തൽമണ്ണ: വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന പെരിന്തൽമണ്ണ താലൂക്ക്തല അദാലത്ത് നാളെ (മെയ് 18) പെരിന്തൽമണ്ണയിൽ നടക്കും. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിലാണ് പെരിന്തൽമണ്ണ താലൂക്ക്തല അദാലത്ത് നടക്കുക. തിരൂരിൽ 22ന് വാഗൺ ട്രാജഡി ടൗൺ ഹാളിലും പൊന്നാനിയിൽ 23ന് എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിലും തിരൂരങ്ങാടിയിൽ 25ന് തൃക്കുളം ഗവ. ഹൈസ്‌കൂളിലും കൊണ്ടോട്ടിയിൽ 26ന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിലുമാണ് താലൂക്ക് തല അദാലത്തുകൾ നടത്തുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്...