വെള്ളമില്ലാത്തതിനാൽ ആഢ്യന്‍പാറ ജലവൈദ്യുത കേന്ദ്രത്തില്‍ ഉത്പാദനം നിലച്ചു
Perinthalmanna RadioDate: 26-03-2023കെഎസ്‌ഇബിയുടെ മലപ്പുറം ജില്ലയിലെ ഏക ജനറേറ്റിംഗ് സ്റ്റേഷനായ ആഢ്യന്‍പാറ ചെറുകിട ജല വൈദ്യുത പദ്ധതിയില്‍ ഈവര്‍ഷം മികച്ച ഉത്പാദനമാണ് നടന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ച്ചയായി ജലലഭ്യത ഇല്ലാത്തതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിലച്ച അവസ്ഥയില്‍.ഔദ്യോഗികമായി ഉത്പാദനം നിറുത്തി വച്ചിട്ടില്ല. വെള്ളത്തിന്‍റെ ലഭ്യതക്ക് അനുസരിച്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കും. പ്രതിവര്‍ഷ ഉത്പ്പാദന ലക്ഷ്യമായ 90,10,000 യൂണിറ്റ് (9.01) മറികടന്ന്, (9.04) 90,40,000 യൂണിറ്റ് ഉത്പാദിപ്പിക്കാനായിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ നേട്ടത്തിലേക്ക് എത്തിയിട്ടില്ല. കടുത്ത വേനലാണ് ഇക്കുറി തിരിച്ചടിയായത്. ഏതു വേനലിലും നീരൊഴുക്കുണ്ടായിരുന്ന കാഞ്ഞിരപ്പുഴ വറ്റിയ നിലയിലാണ്. വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാന്‍ കഴിയു. 2015 സെപ്തംബര്‍ മൂന്നിന് കമ്മീഷന്‍ ചെയ്ത ഈ പദ്ധതി...

