വരള്‍ച്ച അതിരൂക്ഷം; കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു
Perinthalmanna RadioDate: 16-04-2023വിഷുവും മറ്റു ആഘോഷങ്ങളും മുന്നില്‍ കണ്ടു കൃഷിയിറക്കിയ കര്‍ഷകര്‍ വരള്‍ച്ചയുടെ ആഘാതത്തില്‍ കണ്ണീര്‍ വാര്‍ക്കുന്നു.വരള്‍ച്ചയെ തുടര്‍ന്ന് നാണ്യവിളകളും ഹൃസ്വകാല വിളകളും പൂര്‍ണമായും നാശത്തിന്‍റെ വക്കിലെത്തിയതായി കര്‍ഷകര്‍. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വളര്‍ത്തിയെടുത്ത ആയിരക്കണക്കിന് നേന്ത്രവാഴകളും പച്ചക്കറികളുമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഒരു മാസമായി പകല്‍ സമയത്ത് അനുഭവപ്പെടുന്ന വെയിലിന് ഒരിക്കലും അനുഭവപ്പെടാത്ത അതിശക്തമായ ചൂടാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.ജലസേചനം നടത്തുന്ന പച്ചക്കറികളുടെ ഇലകളും കായ്കളും വേനല്‍ ചൂടില്‍ കരിഞ്ഞുണങ്ങുന്നത് ഈ വര്‍ഷത്തെ പ്രത്യേകതകളാണെന്നു കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. മലയോര മേഖലയില്‍ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് വാഴകളാണ് മൂപ്പെത്തും മുന്പേ ശക്തമായ ചൂടില്‍ ഒടിഞ്ഞു വീണത്. ഇന്നത്തെ വിലയില്‍ ഒരു വാഴക്...