Tag: AI Camera

നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല
Local

നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല

Perinthalmanna RadioDate: 06-11-2023ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴക്കുടിശ്ശികയില്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ ഒന്നു മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും 2,103,801 ചലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.p...
എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടിയോ? വേഗം പോയി പണമടയ്ക്കരുത്, ഇക്കാര്യം ആദ്യം ശ്രദ്ധിക്കണം
Local

എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടിയോ? വേഗം പോയി പണമടയ്ക്കരുത്, ഇക്കാര്യം ആദ്യം ശ്രദ്ധിക്കണം

Perinthalmanna RadioDate: 01-09-2023ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. യഥാര്‍ത്ഥ വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള ശ്രമം. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് പണമിടപാടുകള്‍ നടത്തുമ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്.എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നിയമലംഘനങ്ങള്‍ക്ക് വ്യാപകമായി വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുന്നുണ്ട്. പലര്‍ക്കും തപാലില്‍ നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് തന്നെ എസ്എംഎസ് ആയാണ് നിയമ ലംഘനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ല...
കെൽട്രോണിന്‍റെ അലംഭാവം; എഐ ക്യാമറകളുടെ പ്രവർത്തനം താളം തെറ്റുന്നു
Kerala

കെൽട്രോണിന്‍റെ അലംഭാവം; എഐ ക്യാമറകളുടെ പ്രവർത്തനം താളം തെറ്റുന്നു

Perinthalmanna RadioDate: 04-07-2023കെൽട്രോൺ തുടരുന്ന അലംഭാവം തുടക്കത്തിൽ തന്നെ എഐ ക്യാമറകളുടെ  പ്രവർത്തനം താളം തെറ്റിക്കുന്നു. ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ പകുതിയെണ്ണത്തിന് പോലും നോട്ടീസ് അയക്കാനാവുന്നില്ല. ഇതോടെ കോടികളുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഒരു മാസത്തിനിടെ പത്തൊമ്പത് ലക്ഷത്തിലധികം നിയമ ലംഘനങ്ങൾ ക്യാമറയിൽ പെട്ടിട്ടും ഏഴ് ലക്ഷത്തോളം നിയമ ലംഘനങ്ങൾ മാത്രമാണ് കെൽട്രോൺ ജീവനക്കാർ പരിശോധിച്ച് കഴിഞ്ഞത്. ഇതിൽ രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾക്ക് മാത്രമാണ് നോട്ടീസ് അയച്ചത്. കൺട്രോൾ റൂമുകളിൽ ആവശ്യത്തിന് ജീവനക്കാരെ കെൽട്രോൺ നിയോഗിക്കാത്തതാണ് കാരണം. ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ഗതാഗത വകുപ്പ് നിർദേശവും നടപ്പാക്കിയില്ല.  അതിനിടെ ക്യാമറകളുടെ ഒരു മാസത്തെ പ്രവർത്തനം വിലയിരുത്താൻ ഇന്ന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും...............................
വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറിനും ഹെൽമറ്റില്ലാത്തിന് പിഴ
Kerala

വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറിനും ഹെൽമറ്റില്ലാത്തിന് പിഴ

Perinthalmanna RadioDate: 21-06-2023മങ്കട : വീട്ടിൽനിന്ന് പുറത്തിറങ്ങാത്ത ദിവസം സ്കൂട്ടർ ഉടമയ്ക്ക് പിഴ ചുമത്തി മേലാറ്റൂർ പോലീസ്. മങ്കട കടന്നമണ്ണ പറശീരി രാജനാണ് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതായി കാണിച്ച് മേലാറ്റൂർ പോലീസ് നോട്ടീസ് അയച്ചത്.ജൂൺ 11-ന് ഉച്ചാരക്കടവിലെ പോലീസ് ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ പേരിലാണ് നോട്ടീസ് വന്നത്. രണ്ട് ദിവസത്തിനകം വാഹനം ഹാജരാക്കിയില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നാണ് അറിയിപ്പ്. എന്നാൽ വാഹനം ഒരാഴ്ചയായി പുറത്തെടുത്തിട്ടില്ലെന്നാണ് ഉടമ പറയുന്നത്. സ്റ്റേഷനിലെത്തി സ്കൂട്ടർ ഹാജരാക്കിയതിൽനിന്ന് സ്കൂട്ടറിന്റെ നമ്പർ KL 53 സി. 9703 ഉം ബൈക്കിന്റെ നമ്പർ KL 53 സി. 9783 ആയിരുന്നു. നിയമലംഘനം നടത്തിയത് ബൈക്ക് ആണെന്ന് മനസ്സിലായി.വീട്ടിൽനിന്ന് പുറത്തിറക്കാത്ത സ്കൂട്ടറിന്റെ ഉടമയ്ക്ക് ഹെൽമെറ്റ് ധരിക്കാതെ തിരൂരങ്ങാടിയിലൂടെ ഓടിച്ചതിനും 500 രൂപ പിഴ ഈടാക്കി നോട്ടീസ്.മങ്കട പാലക...
എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി
Local

എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 20-06-2023എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച  ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും.കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണം. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമ ദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമത്രിയുടെ അടുപ്പക്കാര്‍...
എ.ഐ ക്യാമറ വഴിയുള്ള പിഴ; തപാല്‍ വഴി അയച്ചത് 13,318 നോട്ടീസുകള്‍ മാത്രം
Kerala

എ.ഐ ക്യാമറ വഴിയുള്ള പിഴ; തപാല്‍ വഴി അയച്ചത് 13,318 നോട്ടീസുകള്‍ മാത്രം

Perinthalmanna RadioDate: 13-06-2023എ.ഐ ക്യാമറകള്‍ വഴിയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍ ഒരാഴ്ച പിന്നിടുമ്പോഴും തപാല്‍ വഴി അയച്ചത് 13,318 പിഴ നോട്ടീസുകള്‍ മാത്രം.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓണ്‍ലൈൻ സംവിധാനത്തിലേക്ക് നല്‍കിയ 40,312 കേസുകളാണെങ്കിലും ചലാൻ ജനറേറ്റ് ചെയ്തത് 24,990 മാത്രമാണ്. ഓണ്‍ലൈൻ സംവിധാനം കാര്യക്ഷമമാണെങ്കിലും അതിനനുസരിച്ച്‌ ഓഫിസ് സംവിധാനം വേഗം കൈവരിക്കാത്തതാണ് താളം തെറ്റലിന് കാരണം. അതേസമയം 24,990 പേരുടെ ചലാനുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി പിഴ വിവരമെത്തുന്നുണ്ട്.ഇതുവരെ ആകെ എത്ര കേസുകള്‍ പിടികൂടി എന്ന കണക്കുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഇപ്പോള്‍ പുറത്തുവിടുന്നില്ല. കാമറ സംവിധാനം തുടങ്ങിയ ജൂണ്‍ അഞ്ചിന് 28,891 കേസുകളാണ് പിടികൂടിയിരുന്നത്. ആദ്യ മൂന്ന് ദിവസം പ്രതിദിന കണക്കുകള്‍ നല്‍കിരുന്നെങ്കിലും ചലാൻ തയാറാക്കലും...
റോഡ് എഐ ക്യാമറ; ആദ്യ ആഴ്ച 4 ലക്ഷത്തിലേറെ നിയമ ലംഘനങ്ങൾ
Kerala

റോഡ് എഐ ക്യാമറ; ആദ്യ ആഴ്ച 4 ലക്ഷത്തിലേറെ നിയമ ലംഘനങ്ങൾ

Perinthalmanna RadioDate: 11-06-2023റോഡിലെ ക്യാമറ പിഴ ഈടാക്കി തുടങ്ങി, ഏഴാം ദിനമെത്തുമ്പോൾ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങൾ. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്പോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടര്‍ നടപടികൾക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 നിയമലംഘനങ്ങൾ മാത്രം.  ഇതി...
എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകട മരണങ്ങൾ കുറഞ്ഞതായി ഗതാഗത വകുപ്പ്
Kerala

എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകട മരണങ്ങൾ കുറഞ്ഞതായി ഗതാഗത വകുപ്പ്

Perinthalmanna RadioDate: 09-06-2023റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ അപകട മരണങ്ങൾ കുറഞ്ഞതായി ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. പ്രതിദിനം 12 പേർ അപകടങ്ങളിൽ മരിച്ചിരുന്നത് 8 ആയി കുറഞ്ഞെന്ന് അധികൃതർ പറഞ്ഞു. റോഡ് ക്യാമറകൾ പ്രവർത്തനം ആരംഭിച്ച അഞ്ചാം തീയതി മുതൽ ഇന്നലെ വരെയുള്ള അപകടങ്ങളാണ് വിലയിരുത്തിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4,317 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 43,910 അപകടങ്ങളിൽ 49,307പേർക്ക് പരുക്കുപറ്റി.റോഡ് നിയമം ലംഘിക്കുന്നവരുടെ എണ്ണവും കുറയുകയാണെന്ന് മോട്ടർ വാഹനവകുപ്പ് പറയുന്നു. അഞ്ചാം തീയതി രാവിലെ എട്ടു മണിക്കാണ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയത്. അന്നേ ദിവസം രാത്രി 12 മണിവരെയുള്ള കണക്കനുസരിച്ച് 63,849 നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ആറാം തീയതി–1,21,681, എഴാം തീയതി –87,675, എട്ടാം തീയതി– 79,525. ചലാനുകൾ കിട്ടി തുടങ്ങുന്നതോടെ ഒരു മാസം കൊണ്ട് നിയമ...
എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിച്ചറിയാം
Kerala

എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിച്ചറിയാം

Perinthalmanna RadioDate: 08-06-2023എഐ ക്യാമറകള്‍ പണി തുടങ്ങി ക്കഴിഞ്ഞു. ഇനി നിയമം ലംഘിച്ചാല്‍ കീശ കാലിയാകും. എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനി അധിക സമയമൊന്നും വേണ്ട.നിമിഷങ്ങള്‍ക്കകം അറിയാം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌. വീട്ടിലേക്ക് ചലാന്‍ എത്തുന്നതിന് മുന്‍പേ കാര്യമറിയാം. https://chat.whatsapp.com/BYcevSuLs0dH5STbBgvWwrഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്‌നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും.എഐ ക്യാമറയില്‍ കുടുങ്ങിയോ എന്ന് പരിശോധിക്കാന്‍▪️https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.▪️ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്...
എ.ഐ ക്യാമറകള്‍ വഴി മൂന്നാം ദിനം 39449 നിയമ ലംഘനങ്ങള്‍ പിടികൂടി
Kerala

എ.ഐ ക്യാമറകള്‍ വഴി മൂന്നാം ദിനം 39449 നിയമ ലംഘനങ്ങള്‍ പിടികൂടി

Perinthalmanna RadioDate: 08-06-2023നിരത്തില്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ വഴി മൂന്നാം നാള്‍ പിടി കൂടിയത് 39449 ഗതാഗത നിയമ ലംഘനങ്ങള്‍. ഹെല്‍മറ്റ് ധരിക്കാത്തവരാണ് കുടുങ്ങിയവരില്‍ കൂടുതലും. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍- 7390. ഏറ്റവും കുറവ് വയനാട്ടിലും- 601. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള വിവരങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് പുറത്തുവിട്ടത്.മറ്റു ജില്ലകളിലെ കണക്ക്: കൊല്ലം 5589, പത്തനംതിട്ട 925, ആലപ്പുഴ 1804, കോട്ടയം 1501, ഇടുക്കി 1336, എറണാകുളം 1580, തൃശൂര്‍ 4101, പാലക്കാട് 2982, മലപ്പുറം 4420, കോഴിക്കോട് 3745, കണ്ണൂര്‍ 2546, കാസര്‍കോട് 929.മുഴുവൻ നിയമലംഘനങ്ങളും പരിശോധിച്ച്‌ പിഴ ചുമത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. വാഹൻ സോഫ്റ്റ്വെയറിലെ സാങ്കേതിക കുഴപ്പങ്ങളും തടസ്സം സൃഷ്ടിക്കുന്നുണ്ട്.ശരാശരി ഒരുലക്ഷം പേര്‍ക്കെങ്കി...