Tag: AI Camera

രണ്ടാംദിനം എഐ ക്യാമറ കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങള്‍
Kerala

രണ്ടാംദിനം എഐ ക്യാമറ കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങള്‍

Perinthalmanna RadioDate: 06-06-2023ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സ്ഥാപിച്ച എ.ഐ ക്യാമറ രണ്ടാംദിനം കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെയുള്ള കണക്കുകളാണിത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് (8454 എണ്ണം). കുറവ് ആലപ്പുഴയിലും (1252 എണ്ണം)കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശ്ശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ ചൊവ്വാഴ്ച കണ്ടെത്തിയ നിയമലംഘനങ്ങള്‍.എ.ഐ ക്യാമറകള്‍ പിഴചുമത്തിത്തുടങ്ങിയ തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ചു വരെ 28,891 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. രണ്ടു ദിവസത്തെ കണക്കുകള്‍ പരിഗണിച്ചാലും നിയമ ലംഘനത്തില്‍ മുന്‍കാലത്ത് ഉണ...
എ.ഐ ക്യാമറ പിടികൂടുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ അയക്കുന്നത് മുടങ്ങി
Local

എ.ഐ ക്യാമറ പിടികൂടുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ അയക്കുന്നത് മുടങ്ങി

Perinthalmanna RadioDate: 06-06-2023നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) ഐടിഎംഎസ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാർ കാരണം റോഡ് ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ ചലാൻ അയയ്ക്കുന്നതു മുടങ്ങി. ഇന്നലെ ഉച്ചയോടെ ഡൽഹിയിലെ സെർവറിൽ ഉണ്ടായ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മോട്ടർവാഹന വകുപ്പ് വിഷയം എൻഐസിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.ഇന്നലെ 28,891 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങൾ കെൽട്രോണിന്റെ സെർവറിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങൾ പിന്നീട് വിവിധ ജില്ലകളിലെ മോട്ടർ വാഹനവകുപ്പ് ഓഫിസുകളിലേക്ക് അയയ്ക്കും. ഉദ്യോഗസ്ഥർ പരിശോധിച്ച് അനുമതി നൽകിയശേഷം ചലാൻ രൂപീകരിക്കാനായി ഡൽഹിയിലെ സെർവറിലേക്ക് അയയ്ക്കും. എൻഐസി ചലാൻ റജിസ്റ്റർ ചെയ്ത് കെൽട്രോണിന്റെ സെർവറിലേക്ക് അയ...
എ ഐ ക്യാമറയെ ഭയന്ന് ജനം, നിയമ ലംഘനങ്ങൾ കുറഞ്ഞു, ഏറ്റവും കുറവ് മലപ്പുറത്ത്
Kerala

എ ഐ ക്യാമറയെ ഭയന്ന് ജനം, നിയമ ലംഘനങ്ങൾ കുറഞ്ഞു, ഏറ്റവും കുറവ് മലപ്പുറത്ത്

Perinthalmanna RadioDate:06-06-2023തിരുവനന്തപുരം: എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.ഗതാഗത നിയമലംഘനങ്ങളുടെ കണക്കില്‍ ഏകദേശം നാല് ലക്ഷത്തിലധികം കുറവാണ് ഒറ്റയടിക്ക് ഉണ്ടായത്.എ ഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ഞായറാഴ്ച 1.93 ലക്ഷമായി കുറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ കേരളത്തില്‍ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് ഉണ്ടായത്.തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194 , ഇടുക്കി 1,483, എറണാകുളം 1,889 , തൃശ്ശൂര്‍ 3,995 , പാലക്കാട് 1,007, മലപ്പുറം 545 , കോഴിക്കോട് 1,550 , വയനാട് 1,146, കണ്ണൂര്‍ 2,437, ക...
എഐ ക്യാമറ പണി തുടങ്ങി; ആദ്യ ദിനം 28891 നിയമലംഘനം പിടികൂടി
Latest

എഐ ക്യാമറ പണി തുടങ്ങി; ആദ്യ ദിനം 28891 നിയമലംഘനം പിടികൂടി

Perinthalmanna RadioDate: 05-06-2023എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമ ലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയു...
എ ഐ ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും
Kerala

എ ഐ ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും

Perinthalmanna RadioDate: 05-06-2023സംസ്ഥാനത്ത് റോഡ് ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും.  രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമ ലംഘനങ്ങൾക്കും പിഴ ചുമത്തും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപ വീതം പിഴ നൽകണം. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ രണ്ടായിരം രൂപയാണ് പിഴ. അനധികൃത പാർക്കിംഗിന് 250 രൂപുയും, അമിത വേഗത്തിന് 1500 രൂപയുമാണ് പിഴ. നിയമലംഘനം ഓരോ തവണ ക്യാമറയിൽ പകർത്തുമ്പോഴും പിഴ ആവർത്തിക്കും. രണ്ടിലേറേ പേർ ടൂവീലറിൽ യാത്ര ചെയ്താൽ 1000 രൂപയാണ് പിഴ. കേന്ദ്ര നിർദ്ദേശം വരും വരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. രാത്രി കാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്ക് ഇളവുണ്ടാകും. തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് ന...
എ ഐ ക്യാമറ പിഴ ഈടാക്കൽ നാളെ രാവിലെ 8 മുതൽ; കുട്ടികള്‍ക്ക് തത്കാലം പിഴയില്ല
Local

എ ഐ ക്യാമറ പിഴ ഈടാക്കൽ നാളെ രാവിലെ 8 മുതൽ; കുട്ടികള്‍ക്ക് തത്കാലം പിഴയില്ല

Perinthalmanna RadioDate: 04-06-2023സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വഴി പിഴ ഈടാക്കുന്നത് ജൂൺ അഞ്ച് തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്ക് ഒപ്പം ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ആന്റണി രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു.12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടു പോയാലാണ് പിഴ ഈടാക്കാത്തത്. പക്ഷേ നാലുവയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കണം.ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് കുട്ടികളുടെ യാത്രയ്ക്ക് പിഴ ഈടാക്കുന്നതിൽ സാവകാശം നൽകുന്നത്. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം ...
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി
Kerala

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി

Perinthalmanna RadioDate: 04-06-2023ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇളവ് അനുവദിക്കണമെന്ന് എളമരം കരീം എം.പിയുടെ കത്തിന് നല്‍കിയ മറുപടിയിലാണ് നിതിൻ ഗഡ്കരി നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവുവെന്ന് അദ്ദേഹം പറഞ്ഞു.10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എളമരം കരീം എം.പി കത്തയച്ചത്. നേരത്തെ മുതിര്‍ന്ന രണ്ട് പേര്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിക്കും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്തയക്കുമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ ഇതുമായി ബന്ധപ്...
എഐ ക്യാമറകൾ പണി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം
Kerala

എഐ ക്യാമറകൾ പണി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം

Perinthalmanna RadioDate: 03-06-2023സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍റ് അഥവാ എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങും.  726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതാ ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ഈ ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ അറിയേണ്ടതെല്ലാംപിഴ എങ്ങനെ?ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ,  അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.കുട്ടികളെ ക്യാമറ തിരിച്ചറിയു...
എ.ഐ. ക്യാമറ; പിഴ ജൂൺ അഞ്ചു മുതൽ തന്നെ
Kerala

എ.ഐ. ക്യാമറ; പിഴ ജൂൺ അഞ്ചു മുതൽ തന്നെ

Perinthalmanna RadioDate: 01-06-2023എ.ഐ. ക്യാമറകൾ ഉപയോഗിച്ച് ജൂൺ അഞ്ചുമുതൽ ഗതാഗതനിയമലംഘനങ്ങൾക്ക് പിഴചുമത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്യാമറകളുടെ പരിശോധനയും നടപടിക്രമങ്ങളും പൂർത്തിയായി. പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു.ക്യാമറകളുടെ ക്ഷമത പരിശോധിക്കുന്ന സാങ്കേതിക സമിതി റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. നിർമിതബുദ്ധി സംവിധാനത്തിൽ പിഴവൊന്നും കണ്ടെത്തിയിട്ടില്ല. കേടാകുന്ന ക്യാമറകൾ നിശ്ചിതസമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർവാഹനവകുപ്പ് സഹായം നൽകും. കെ.എസ്.ഇ.ബി.യുടെ മാതൃകയിൽ വാഹനാപകടങ്ങളിൽ ക്യാമറപോസ്റ്റുകൾ കേടായാൽ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്. നഷ്ടപരിഹാരം നൽകിയാൽ മാത്രമേ വാഹനം വിട്ടു കൊടുക്കൂ.ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒര...
എ.ഐ. ക്യാമറകൾ ജൂൺ 5 മുതൽ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്
Kerala

എ.ഐ. ക്യാമറകൾ ജൂൺ 5 മുതൽ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്

Perinthalmanna RadioDate: 24-05-2023സംസ്ഥാനത്ത് എ.​ഐ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേ​ന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എ.​ഐ. കാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴ ഈടാക്കും. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. മെയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരു​ന്നതെങ്കിലും വിമർശനത്തെ തുടർന്ന്, നീട്ടിവെക്കുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാ...