Tag: Airport

വിമാന യാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ
India, Kerala, Local

വിമാന യാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ

Perinthalmanna RadioDate: 16-11-2022ന്യൂഡൽഹി: വിമാനയാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതുവരെ വിമാന യാത്രക്ക് ഇന്ത്യയിൽ മാസ്ക് നിർബന്ധമാണ്.വിമാന കമ്പനികളുമായി നടത്തിയ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിമാന യാത്രക്ക് മാസ്ക് ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, മാസ്ക് ഉപയോഗിക്കണമെന്ന് നിർബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും ഉപയോഗിക്കുകയാവും ഉചിതമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.ആകെ കോവിഡ് ബാധിതരിൽ 0.02 ശതമാനം പേർ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 98.79 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. 1.19 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. ...