ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടാൻ ആൽകോ സ്‌കാൻ വാൻ ജില്ലയിലും
Perinthalmanna RadioDate: 09-03-2023മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍ ജില്ലയിലുണ്ട്. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാന്‍ അത് കണ്ടെത്തും. ഉപയോഗിച്ച ലഹരിവസ്തു എന്താണെന്ന് കൃത്യമായി മനസ്സിലാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ രക്ഷപ്പെടുമെന്ന ധാരണ വേണ്ട. ഉമിനീര്‍ സാമ്പിളായി എടുത്ത്, ഉപയോഗിച്ച ലഹരിപദാര്‍ഥം എന്താണെന്ന് വേഗത്തില്‍ തിരിച്ചറിയാനുള്ള സംവിധാനമാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ ഫലം അറിയാം. സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. ന...

